
സാരികൾ വിൽക്കാൻ ഇട്ടപ്പോൾ പരിഹസിച്ചവരെകൊണ്ട് കൈയ്യടിപ്പിച്ച് നവ്യ നായർ ! നല്ല മനസിന് നന്മ ഉണ്ടാകുമെന്ന് ആരാധകർ !
മലയാള സിനിമക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. അഭിനേത്രി നർത്തകി എന്നീ നിലകളിൽ പ്രശസ്തി നേടിയ നവ്യ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്, മറ്റുള്ളവർ അറിഞ്ഞും അറിയാതെയും നവ്യ തന്നാൽ കഴിയുംവിധം സഹായങ്ങൾ ചെയ്യാറുണ്ട്. മുമ്പൊരിക്കൽ നവ്യ നായർ ഗാന്ധിഭവനിൽ അധിതയായി എത്തിയപ്പോൾ ഒരിക്കൽ ഇനി താൻ തന്റെ മകനുമായി എത്തുമെന്ന് നവ്യ പറഞ്ഞിരുന്നു. ആ വാക്കാണ് നവ്യ ഇപ്പോൾ നിറവേറ്റിയത്.
അതുപോലെ അടുത്തിടെ നവ്യ നായർ താൻ ഒരിക്കൽ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ സാരികൾ വിൽപ്പനയ്ക്കായി വെച്ചത്. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോവായ തന്റെ സാരികളാണ് നവ്യ വിൽക്കാനായി വെച്ചത്. എന്നാൽ നവ്യയുടെ ഈ പ്രവർത്തിയെ വിമർശിക്കാനും നിരവധി പേര് ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോഴിതാ ആ വിമർശിച്ചവരെ കൊണ്ട് കൈയ്യടിപ്പിക്കുകയാണ് നവ്യ. അത്തരത്തിൽ സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും ചേർത്ത് ഒട്ടനവധി സാധനങ്ങളുമായി നവ്യ എത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിലേക്കാണ്. കുടുംബത്തൊപ്പം കൈ നിറയെ സാധനങ്ങളുമായാണ് നവ്യ ഗാന്ധിഭവനിലെ അന്തേവാസികളെ കാണാൻ എത്തിയത്.സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവനിലെ അഗതികൾക്കായി നവ്യാ നായർ സമ്മാനിച്ചു. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.
നവ്യ ഇത്തവണ തന്റെ മകനെയും കൂട്ടിയാണ് എത്തിയത്. പല സാഹചര്യങ്ങൾ കൊണ്ടായിരിക്കും അച്ഛനമ്മമാർ ഇവിടെ എത്തപ്പെട്ടിട്ടുള്ളത്. പൂർണമായും നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും അഭിനന്ദിക്കാനും സ്നേഹിക്കാനും നമുക്ക് പറ്റുമല്ലോ, സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായം ആദ്യം ചിലപ്പോൾ നല്ലത് പറയും. പിന്നെ അത് മാറ്റിപ്പറയുമെന്ന് മാത്രമാണ്. ഞാൻ അതേപ്പറ്റി ഒന്നും ആലോചിക്കുന്നില്ല. ഞാൻ ഇന്ന് ഇവിടെ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരും എന്നാണ് നവ്യ പറഞ്ഞത്. നവ്യയുടെ ഈ നല്ല മനസിന് കൈയ്യടിക്കുകയാണ് ആരാധകർ.
Leave a Reply