ഇത്തരം ചിന്താഗതികള്‍ തന്റെ പോസ്റ്റിന് താഴെ പറയേണ്ടതില്ല ! ഇത് ജാതിമത ഭേദമില്ലാത്ത കേരളമാണ് ! മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്ര ദർശനം നടത്തി നവ്യ !

മലയാള സിനിമയുടെ ഏറ്റവും പ്രിയങ്കരിയായ അഭിനേത്രിമാരിൽ ഒരാളാണ് നവ്യ നായർ. ഒരു സമയത്ത് മലയാള സിനിമയുടെ മുൻ നിര സൂപ്പർ ഹിറ്റ് നായികയായിരുന്ന നവ്യ വിവാഹത്തോടെയാണ് സിനിമ വേണ്ടെന്ന് വെച്ചത്, ഇപ്പോൾ വീണ്ടും സജീവമായി മാറുകയാണ്. ഒരു അഭിനേത്രി എന്നതിനപ്പുറം ആത്മീയ കാര്യങ്ങളിൽ വളരെ താല്പര്യമുള്ള നവ്യ ഒരു വലിയ കൃഷ്ണഭക്ത കൂടിയാണ്, നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയുടെ കരിയറിലെ ഏറ്റവും മികച്ചത്.

ഇപ്പോഴിതാ അടുത്തിടെ മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തില്‍ ദർശനം നടത്തിയ അനുഭവം പങ്കുവച്ച്‌ നവ്യ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം’ എന്ന തലക്കെട്ടോടെയാണ് നവ്യ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. മഥുരയില്‍ കൃഷ്ണ, കൃഷ്ണ എന്നല്ല മറിച്ച്‌ രാധേ രാധേ എന്നാണ് വിളിക്കുന്നതെന്നും ക്ഷേത്ര ഗോപുരത്തിന് മുന്നില്‍ നിന്നെ‌ടുത്ത ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ നവ്യ പറഞ്ഞത്.

നവ്യയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം മഥുര !!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി .. അമ്പലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ എത്തി.. ബാഗ് മൊബൈൽ ഒക്കെ ക്ലോക്ക് റൂമിൽ വെക്കണം സത്യത്തിൽ ആ പയ്യൻ സഹായിച്ചില്ലെങ്കിൽ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ. എല്ലാം ഭഗവാന്റെ ലീലകൾ .. നാരായണായ നമ: പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച് രാധെ രാധെ എന്നാണ്… ഞാനും ഏറ്റു വിളിച്ചു രാധെ രാധെ.. എന്നാണ് നവ്യ കുറിച്ചത്…

എന്നാൽ നവ്യയുടെ പോസ്റ്റിന് നിരവധി വർഗീയ കമന്റുകൾ വന്നതോടെ മറുപടിയുമായി നവ്യയും രംഗത്തെത്തി… അടുത്ത പള്ളി പൊളിക്കാൻ പോകുന്നത് ഇവിടെയാണെന്നാണ് അറിയാൻ കഴിഞ്ഞത്.. കൃഷ്ണൻ ജനിച്ച സ്ഥലമെന്ന് എങ്ങനെ പറയുമെന്നും അത് സങ്കല്‍പ്പം മാത്രമാണെന്നുമാണ് നവ്യയുടെ പോസ്റ്റിന് താഴെ വിമർശനമുയരുന്നത്. രാഷ്‌ട്രീയ വിമർശനങ്ങളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. ഈ വിമർശനങ്ങള്‍ക്ക് മറുപടിയുമായി നടി രംഗത്തെത്തി. ഇത്തരം ചിന്താഗതികള്‍ തന്റെ പോസ്റ്റിന് താഴെ പറയേണ്ടതില്ലെന്നും ജാതിമത ഭേദമില്ലാത്ത കേരളമാണിതെന്നും നവ്യ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *