‘മുണ്ടക്കൽ ശേഖരൻ ഇപ്പോൾ ആ പഴയ ആളല്ല’ ! അതിസമ്പന്നൻ ! അമേരിക്കയിൽ കോടികളുടെ സ്വത്തുക്കൾ ! സ്വർണ്ണ നൂലിൽ നെയ്ത സമ്മാനവുമായി ഭാര്യ ! പുതിയ സന്തോഷം !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന നടനായിരുന്നു നെപ്പോളിയൻ. നടൻ, മുൻ കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് നെപ്പോളിയൻ ഇപ്പോൾ കുടുംബമായി അമേരിക്കയിലാണ് സ്ഥിര താമസം. അമേരിക്കയിൽ ഇന്ന് കോടികളുടെ ബിസിനെസ്സ് അടക്കം അതിസമ്പന്നമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അദ്ദേഹം. ഭാര്യ ജയസുധ, ഇവർക്ക് രണ്ടു ആൺ മക്കളാണ്. മൂത്ത മകൻ ധനുഷ്, ഇളയ മകൻ ഗുണാൽ. ഇതിൽ മൂത്ത മകൻ ധനുഷിന് അരക്ക് താഴേക്ക് തളർന്ന അവസ്ഥയാണ്.

മകൻറെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അത്യാധുനിക സൗകര്യങ്ങളോടെ ഉള്ള ഒരു കൊട്ടാരം തന്നെയാണ് മകനായി അദ്ദേഹം അടുത്തിടെ പണികഴിപ്പിച്ചത്. വലിയ ബിസിനെസ്സുകൾക്ക് കൂടാതെ യുഎസിലെ നാഷ്‌വില്ലെ ടെനിസിയിൽ 300 ഏക്കർ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈൻ ഉൽപാദനവും നെപ്പോളിയൻ നടത്തുന്നുണ്ട്.  2000 ൽ ഇന്ത്യയിൽ ജീവൻ ടെക്നോളജീസ് എന്ന ഐടി കമ്പനി നെപ്പോളിയൻ തുടങ്ങിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നെപ്പോളിയന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്,  ഇപ്പോഴിതാ നടന്റെ അറുപതാം പിറന്നാളിന് ഭാര്യ ജയസുധ നൽകിയ സമ്മാനവും ശ്രദ്ധ നേടുകയാണ്. ഭർത്താവിന്റെ അറുപതാമത്തെ പിറന്നാളിന് നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വർണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. സാരിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആണ്.

സിനിമ രംഗത്ത് നെപ്പോളിയന്റെ അറുപതു കഥാപാത്രങ്ങളുടെ മുഖം സ്വർണ്ണനൂലിൽ സാരിയിൽ തുന്നിച്ചേർത്തിരിക്കുകയാണ്. കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉൾപ്പെടെയാണ് ആലേഖനം ചെയ്തിരിക്കുന്നത്. തന്റെ മകൻ ധനുഷിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് നെപ്പോളിയനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയത്. മകൻ മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനാണ്. പിന്നീട് അവിടെ വീട് വാങ്ങി സ്ഥിരതാമസമാവുകയായിരുന്നു.

മകനുവേണ്ടി നെപ്പോളിയൻ പണിത വീടിന്റെ വിശേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു, ഹൈടെക് സംവിധാനങ്ങളുള്ള വീട്ടിൽ മൂത്ത മകന് എല്ലാ നിലകളിലും സുഖമായി സഞ്ചരിക്കാൻ ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വിമ്മിങ് പൂളിൽ എത്തുന്നതിന് വേറെ ലിഫ്റ്റ് സൗകര്യവുമുണ്ട്. ബെൻസും ടെസ്‌ലയും ഉൾപ്പെടെയുള്ള വാഹനങ്ങളും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച പ്രത്യേക വാനുമുണ്ട്. വീടിനുള്ളിൽ ബാസ്കറ്റ്ബോൾ കോർട്ടും കായിക പ്രേമിയായ നെപ്പോളിയൻ നിർമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *