മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല, ഞാൻ ചെയ്യുന്നത് എന്റെ തൊഴിലാണ് ! അഡല്‍റ്റ് വെബ് സീരിസിനെ കുറിച്ച് അലന്‍സിയര്‍

നടൻ അലൻസിയർ നിള നമ്പ്യാര്‍ എന്ന ആസിയ സംവിധാനം ചെയ്യുന്ന അഡല്‍റ്റ് വെബ് സീരിസില്‍ അഭിനയിക്കുന്നതിന് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയാണ് ഇപ്പോൾ അലൻസിയർ. അഭിനയം തന്റെ തൊഴിലാണ്, അതുകൊണ്ട് താന്‍ അഭിനയിക്കുക തന്നെ ചെയ്യും എന്നാണ് അലന്‍സിയര്‍ പറയുന്നത്. പട്ടികള്‍ കുരയ്ക്കും, കല്ലെറിയാന്‍ നിന്നി കഴിഞ്ഞാല്‍ എന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കേണ്ടി വരും എന്നും അലന്‍സിയര്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാന്‍ എന്റെ വീട്ടില്‍ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്. എന്താണ് നിങ്ങളുടെ സദാചാര സനാതന ധര്‍മം. ഒന്നും പറയാനില്ല. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ കടമ ചെയ്യുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല. ഞാന്‍ അഭിനയിക്കും, അത് എന്റെ തൊഴിലാണ്.

എന്റെ ഈ  തൊഴില്‍ മേഖലയില്‍, എന്ത് വേഷം കെട്ടാനും ഞാന്‍ തയാറാണ്. ആരാണ് എന്റെ മുന്നിലുള്ളതെന്നും ആരാണ് എന്റെ പിന്നിലെന്നും ഞാന്‍ നോക്കേണ്ടതില്ല. അവരുടെ ചരിത്രവും എനിക്ക് അറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്‌കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ…

സത്യത്തിൽ ഞാൻ  നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. എന്തിനാണ് നിങ്ങള്‍ പത്മരാജന്റെയും ഭരതന്റെയും അടൂര്‍ സാറിന്റെയും സിനിമകള്‍ ആഘോഷിക്കുന്നത്. ആ വിവരമുണ്ടോ? വിവരക്കേട് ഇല്ലാത്തവരോട് എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. പട്ടികള്‍ കുരയ്ക്കും, അതിനെ എടുത്ത് കല്ലെറിയാന്‍ നിന്നു കഴിഞ്ഞാല്‍ എന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കേണ്ടി വരും എന്നാണ് അലന്‍സിയര്‍ പറയുന്നത്.

മുമ്പും വിവാദ പരാമർശങ്ങളുടെ പേരിൽ ഏറെ വിമര്ശിക്കപ്പെട്ടിട്ടുള്ള ആളാണ് അലൻസിയർ. നിള നബ്യാർ പറയുന്നത് ഇങ്ങനെ,  എന്റെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് ജീവിതത്തിലെ അവസാന ശ്രമമാണ് ഈ വെബ് സീരിസും ഒ.ടി.ടിയും. ഇത് ഇറങ്ങിയ ശേഷം അതില്‍ നെഗറ്റീവ് കാണുകയാണെങ്കില്‍ ചീത്ത പറഞ്ഞുകൊള്ളൂ. സമ്പാദ്യങ്ങളൊക്കെ തീര്‍ന്നു, അക്കൗണ്ട് വരെ മൈനസ് ആയിട്ടും ഞാനിത് മുന്നോട്ട് കൊണ്ടുപോകുകയാണ്. എന്റെ മക്കള്‍ അനുഭവിക്കേണ്ട സമ്പാദ്യം എടുത്താണ് ഇതില്‍ ഇറക്കിയത്. അവസാന ശ്രമമെന്ന് പറയാം. നിങ്ങള്‍ കണ്ടിട്ട് വിലയിരുത്തുമ്പോള്‍ എനിക്കും ഒരു സമാധാനം ഉണ്ടാകും എന്നുമാണ്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *