ഇനിവേണ്ടത് 80 ലക്ഷം രൂപ, ! 11 കോടി രൂപ ഒരുമിച്ച് നൽകി കരുണ കാട്ടി അജ്ഞാതൻ ! പ്രശസ്തി ആവിശ്യമില്ല ! കൈയ്യടിച്ച് ലോകം !

പണത്തിന് പലപ്പോഴും ജീവന്റെ വിലയുണ്ട്. അത് നമ്മൾ മനസിലാക്കുന്നത് ഇത്തരം ചില സന്ദർഭങ്ങളിലാണ്. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച 16 മാസം മാത്രം പ്രായമായ നിർവാണിന്റെ  വാർത്തകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിനോടകം ആ കുഞ്ഞിന്റെ ജീവൻ തിരിച്ചുപിടിക്കാനായി പലരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിരുന്നു. എന്നാൽ ഒരു ഭീമമായ തുകയാണ് ഈ ചികിത്സക്ക് ആവിശ്യം. പതിനേഴര കോടി രൂപയാണ് അപൂർവരോഗബാധിതനായ കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടിയിരുന്നത്.

ഇപ്പോഴിതാ ഏവർക്കും വളരെ സന്തോഷകകരമായ ഒരു വാർത്തയാണ് ശ്രദ്ധ നേടുന്നത്.  പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഒരാൾ 11 കോടി രൂപയാണ് നിർവാൺ സാരംഗിൻ്റെ ചികിത്സക്കായി നൽകിയിരിക്കുന്നത്. വിദേശത്തുനിന്നു ക്രൗഡ് ഫണ്ടിങ് വഴിയാണ് നിർവാണിന് സഹായമെത്തിയത്. പതിനേഴര കോടി രൂപയാണ് അപൂർവരോഗബാധിതനായ കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടിയിരുന്നത്. ഇനി 80 ലക്ഷം കൂടി ലഭിച്ചാൽ കുഞ്ഞിന്റെ ചികിത്സ നടത്താനാകും.

എന്നാൽ ഇത്രയും വലിയൊരു മനസ് കാട്ടിയത് ആരാണെന്ന് ഒരു വിവരവും പുറത്ത് പറയരുത് എന്നാണ് ഈ സഹായം ചെയ്ത ആ വലിയ മനസുള്ള വ്യക്തി പറഞ്ഞിരിക്കുന്നത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും കുഞ്ഞ് രക്ഷപ്പെടണമെന്നു മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നുമാണ് ഇദ്ദേഹം ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമിനെ അറിയിച്ചിരിക്കുന്നത്. നിർവാണിൻ്റെ രക്ഷിതാക്കൾക്കും ഇദ്ദേഹത്തെക്കുറിച്ച് ഒരു  അറിവുമില്ല. വലിയൊരു തുക ഒരുമിച്ചു ലഭിച്ചതോടെ ഇവർ ഏറെ ആശ്വാസത്തിലാണ്.

കഴിഞ്ഞ മാസമാണ്  ഈ കുഞ്ഞിന്  ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ടൈപ്പ് 2 ആണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിക്ക് രണ്ടു വയസ് പൂർത്തിയാകുന്നതിനു മുമ്പു സോൾജൻസ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവെക്കലിന് ഉപയോഗിക്കുന്ന മരുന്ന് നൽകിയാൽ മാത്രമേ കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കൂ. അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17 കോടി രൂപയിലേറെയാണ് ചെലവ് വരിക. ഏഴുമാസത്തിനകം കുഞ്ഞിനു മരുന്ന് നൽകണം. എങ്കിൽ മാത്രമേ ആ മരുന്ന് ഫലിക്കുകയുള്ളു.

കുഞ്ഞിന്റെ മാതാപിതാക്കളായ മെർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ കൂറ്റനാട് മലാലത്ത് വീട്ടിൽ സാരംഗിനും ഭാര്യ അതിഥിയ്ക്കും ഈ വലിയ തുക കണ്ടെത്താനാവില്ല. 80 ലക്ഷം രൂപ കൂടി ലഭിച്ചാൽ കുഞ്ഞിനായുള്ള മരുന്നെത്തിക്കാമെന്ന പ്രതീക്ഷയിലാണ് നിലവിൽ കുടുംബം. നടി അഹാന കൃഷ്ണ, നടൻ പ്രണവ് മോഹൻലാൽ എന്നിവർ സമൂഹ മാധ്യമങ്ങൾ വഴി  നിർവാണിൻ്റെ ചകിത്സയ്ക്കായി സഹായം അഭ്യർഥിച്ചു വീഡിയോ ഷെയർ ചെയ്തിരുന്നു. ഏതായാലും ഇത്രയും തുക ഒരുമിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഏവരും. അതുപോലെ ഈ വലിയ മനസ് കാട്ടിയ വ്യക്തിക്ക് നന്ദി പറയാനും എല്ലാവരും മുന്നോട്ട് വന്നു….

Leave a Reply

Your email address will not be published. Required fields are marked *