
‘അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്ന് ഇളയ മകൾ എപ്പോഴും പറയും’ ! രണ്ടാം വിവാഹത്തെ കുറിച്ച് നിഷ സാരംഗ് തുറന്ന് പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി നിഷ സാരംഗ്, നിഷ വളരെ കാലമായി അഭിനയ രംഗത്ത് സജീവമാണെങ്കിലും ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയാണ് നിഷയെ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. ഉപ്പും മുളകിന്റെ മുഖ്യ കഥാപാത്രങ്ങളായിരുന്നു നീലിമയും ബാലുവും, അതിൽ നീലിമ ബാലചന്ദ്രന് എന്ന കഥാപാത്രം ചെയ്യുന്ന നിഷ മികച്ച പ്രകടമാനായിരുന്നു അതിൽ കാഴ്ചവെച്ചത്. വ്യക്തി ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളെ തരണം ചെയ്ത ആളുകൂടിയാണ് നിഷ.
പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം വിവാഹ മോചിതയായ നിഷ പിന്നീട് ജീവിച്ചത് തന്റെ രണ്ടു പെൺമക്കൾക്ക് വേണ്ടിയാണ്. അവരെ വളർത്താൻ ഒരുപാട് കഷ്ടപ്പടുകൾ അനുഭവിച്ചിരുന്നു, തേയിലയും പുളിയും വരെ വിറ്റു പണം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും വളരെ അഭിമാനത്തോടെ പറയും ആരെയുടെയും മുന്നിൽ തലകുനിക്കാതെ വളരെ അന്തസായി ഞാൻ എന്റെ മക്കളെ പഠിപ്പിച്ചു, ഒരു മകളെ വിവാഹം ചെയ്ത് അയക്കുകയും ചെയ്തു.
ചെറുപ്പം മുതല്‍ സമ്പാദിക്കാൻ വളരെ താല്പര്യമുള്ള ആളായിരുന്നു, പക്ഷെ എന്റെ ജീവിതത്തിൽ അങ്ങനെ ഒരുപാട് സമ്പാദിക്കാൻ വേണ്ടിയുള്ളതൊന്നും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ട് കുട്ടികളാണ്. രണ്ടാളെയും നല്ലതുപോലെ പഠിപ്പിച്ചു അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റി അതുതന്നെയാണ് ഏറ്റവും വലിയ നേട്ടം. പിന്നെ ഒരാളെ കല്യാണം കഴിപ്പിച്ച് അയച്ചു. ഇപ്പോള്‍ അവള്‍ക്ക് ഒരു കുട്ടിയായി. ഇനി ഇളയമകളുടെ വിവാഹമാണ്, അവൾ ഇപ്പോൾ പിജി ഒക്കെ കഴിഞ്ഞ് നിൽക്കുന്നു.

കൂടാതെ പലരും ഞാൻ ഇനി വിവാഹം കഴിക്കില്ലേ എന്ന് ചോദിക്കുന്നവരുണ്ട്, ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാൻ ആകില്ല, കാരണം അത് അബദ്ധമായി മാറും. “ഇളയമകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്ന്. ജീവിതത്തിലെ ഏറ്റവും പ്രധാനമുള്ള ഒരു കാര്യമല്ല വിവാഹമെന്നും നിഷ പറയുന്നു. എനിക്ക് വരുമാനം കുറച്ച് കുറവായിരുന്നു എങ്കിലും മക്കളുടെ ഒരു കാര്യങ്ങൾക്കും ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല, അവർ ആഗ്രഹിച്ചതൊക്കെ അതാത് സമയത്ത് മക്കൾക്ക് നല്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കിട്ടിയതെല്ലാം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം നന്നായി നടത്താന്‍ പറ്റി.
നമ്മുടെ ഉള്ള വരുമാനം കൊണ്ട് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.സമ്പാദിക്കുക എന്നത് മാത്രമല്ലല്ലോ. ആരുടെയും കൈയില്‍ നിന്നും കടം വാങ്ങിക്കാതെ നമുക്ക് നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. ജീവിതത്തിൽ ഒരിടത്തും ഞാൻ തോറ്റ് കൊടുത്തിട്ടില്ല ഇനി അങ്ങോട്ടും അങ്ങനെ ആയിരിക്കും. വേണമെങ്കില്‍ എനിക്ക് കിട്ടുന്ന പണം ധൂര്‍ത്തടിച്ച് ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു’ നിഷ പറയുന്നു.
Leave a Reply