‘നീയൊക്കെ ഒരു പെണ്ണാണോടി’ ! ട്രെയിൽ യാത്രക്കിടെ ഉണ്ടായ ഒരു സംഭവം നിഷ സാരംഗ് തുറന്ന് പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നിഷ സാരംഗ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിഷ. പല സീരിയലുകളൂം സിനിമകലും ചെയ്തിരുന്നു എങ്കിലും ഉപ്പും മുളകും എന്ന ജനപ്രിയ കുടുംബ പാരമ്പരയോടെയാണ് നിഷ കൂടുതൽ ജനപ്രിയയായത്. ഉപ്പും മുളകിലെ നീലിമ എന്ന കഥാപാത്രം മലയാള കുടുംബ പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. പരമ്പരയിൽ നീലിമക്കും ബാലചന്ദ്രൻ എന്ന ബാലുവിനും അഞ്ച് മകളാലാണ് ഉള്ളത്..
ഇവരുടെ കൊച്ച് കൊച്ച് വിശേഷങ്ങൾ എപ്പോഴും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അടുത്തിടെ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നിഷ തന്റെ ചില വിശേഷങ്ങൾ തുറന്ന് പറഞ്ഞത്. താരത്തിന്റെ കുടുബ ജീവിതം അത്ര സുഖകരമായിരുന്നില്ല, അത് പലപ്പോഴായി നിഷ തുറന്ന് പറഞ്ഞിട്ടുള്ളതാണ്, സ്വന്തമായി അധ്വാനിച്ച് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയ നിഷ ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ സമ്ബാദിച്ചതെന്ത് എന്ന് തുറന്ന് പറയുകയാണ്, ‘ചെറുപ്പം മുതല്‍ സമ്ബാദിക്കാന്‍ വളരെ താല്‍പര്യമുള്ള ആളായിരുന്നു ഞാൻ..
സമ്പാദ്യം എന്നൊക്കെ പറഞ്ഞാൽ അത് സാമ്പത്തികം മാത്രമല്ലലോ, എനിക്ക് രണ്ട് പെണ്മക്കളാണ്, മറ്റാരുടെയും സഹായം ഇല്ലാതെ ഞാൻ അവരെ പഠിപ്പിച്ചു, അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റി അതുതന്നെയാണ് ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം. പിന്നെ മറ്റൊരു പ്രാധാന്യ കാര്യം അതിൽ ഒരാളെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇപ്പോള്‍ അവള്‍ക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച് അയക്കണം.
വരുമാനം കുറച്ച് കുറവായിരുന്നു എങ്കിലും കിട്ടിയതുകൊണ്ട് ഞാൻ അവരെ നല്ലതുപോലെയാണ് നോക്കിയത്, അവരുടെ ഒരു കാര്യത്തിനും ഒരു കുറവും വരുത്തിയിട്ടില്ല, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.സമ്ബാദിക്കുക എന്നത് മാത്രമല്ലല്ലോ. ആരുടെയും കൈയില്‍ നിന്നും കടം വാങ്ങിക്കാതെ നമുക്ക് നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. ജീവിതത്തിൽ ഒരിടത്തും ഞാൻ തോറ്റ് കൊടുത്തിട്ടില്ല ഇനി അങ്ങോട്ടും അങ്ങനെ ആയിരിക്കും. വേണമെങ്കില്‍ എനിക്ക് കിട്ടുന്ന കാശ് ധൂര്‍ത്തടിച്ച് ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു’ നിഷ പറയുന്നു.
അതുപോലെ ഒരിക്കൽ കെ കെ രാജീവിന്റെ ഒരു സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാൻ ഒരിക്കൽ ട്രെയിനിൽ പൊയ്ക്കൊണ്ടിരുന്ന സമയത്ത് ഒരു സ്ത്രീ വന്ന് ‘പെണ്ണാണോടി നീ’ എന്നൊക്കെ ചോദിച്ചുകൊണ്ട് എന്നെ പിടിച്ച് തള്ളിയിരുന്നു, നമ്മൾ ചെയുന്ന നെഗറ്റീവ് കഥാപാത്രങ്ങൾക്ക് അത്തരമൊരു കുഴപ്പുമുണ്ടെന്നും നിഷ പറയുന്നു, ഇപ്പോൾ എല്ലവരും എന്നെയൊരു നല്ല കുടുംബിനി ആയിട്ടാണ് കാണുന്നത്. ഉപ്പും മുളകിലെ എല്ലാ കുട്ടികളും എന്റെ സ്വന്തം മക്കളെപോലെയാണ് കാണുന്നത് എന്നും നിഷ പറയുന്നു.
Leave a Reply