
തൊണ്ണൂറുകളിലെ ലാലേട്ടനെ പോലോരു നടൻ മലയാള സിനിമയിൽ ഇനി ഉണ്ടാകില്ല ! പ്രിത്വിരാജിനെക്കൊണ്ടൊന്നും പറ്റില്ല ! പക്ഷെ ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഫാൻ അല്ല ! ഒമർ ലുലു !
വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമർ ലുലു. ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്ന അദ്ദേഹം ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ ലോക പ്രശസ്തനായ ആളുകൂടിയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിലാണ് ഒമർ. ഈ സാഹചര്യത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അദ്ദേഹം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, കൂടാതെ പ്രേക്ഷകരുടെ കമന്റുകൾക്ക് മറുപടി നൽകുന്ന കാര്യത്തിലും ഒമര് വ്യത്യസ്തനാണ്. ഇപ്പോഴിതാ മലയാളത്തിലെ തന്റെ ഇഷ്ട താരത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പണ്ട് ഞാൻ മമ്മൂക്കയുടെ ഫാൻ ആയിരുന്നു. ഇപ്പോൾ അത് അത് മാറി, ഞാൻ എന്റെ തന്നെ ആരാധകനാണ്, കാരണം എനിക്ക് ബുദ്ധിവെച്ചു..
എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ലാലേട്ടന്റെ ആയിരുന്നു. ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇൻ ഹരിഹർ നഗർ എന്നിവയായിരുന്നു ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ടത്. അന്ന് മമ്മൂക്കയുടെ പടങ്ങൾ ഒരു തവണയെ ഞാൻ കണ്ടിട്ടുള്ളു.’ ‘അന്ന് മമ്മൂക്കയുടെ പടത്തിൽ സെന്റിമെൻസായിരുന്നു കൂടുതൽ. അതുകൊണ്ടാണ് ഒരു തവണ മാത്രം കണ്ടത്. പക്ഷെ ലാലേട്ടന്റെ പടങ്ങൾ അക്കാലത്ത് ഫുൾ എന്റർടെയ്ൻമെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടൻ ചെയ്യുമായിരുന്നു. പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാൻ പറയാറുണ്ടായിരുന്നുള്ളു..

പക്ഷെ എന്റെ നാട്ടിൽ എല്ലാവരും മോഹൻലാൽ ഫാൻസ് ആയിരുന്നു. അതൊരു ആവേശമാണ്, തൊണ്ണൂറുകളിലെ ലാലേട്ടനെ കുറിച്ച് പഠിച്ചാൽ അതുപോലൊരു നടൻ വേറെയില്ലെന്ന് നമുക്ക് മനസിലാകും. അപ്പോഴത്തെ ലാലേട്ടനെ പോലോരു നടൻ വേറെയാരുമില്ല. ഇനി അതുപോലൊരു നടൻ ഉണ്ടാകുമോ ഇല്ലയോയെന്ന് പറയാൻ പറ്റില്ല. നാളത്തെ കാര്യമൊന്നും പറയാൻ പറ്റില്ല. ഇപ്പോഴുള്ള യുവനടന്മാരിൽ ആരും മോഹൻലാലിനെപ്പോലെയില്ല. പൃഥ്വിരാജൊക്കെ വന്നിട്ട് കുറെ നാളുകളായില്ലേ… ഇന്ദ്രജിത്ത്, ആസിഫ് അവരെ കുറിച്ചൊന്നും അങ്ങനെ തോന്നുന്നില്ല. ലാലേട്ടൻ 25 വയസിലാണ് രാജാവിന്റെ മകൻ ചെയ്തത്.
അദ്ദേഹത്തിന്റെ താര പദവി എടുത്തുയർത്തിയ ചിത്രം, രാജാവിന്റെ മകൻ ആകെ ഷൂട്ട് ചെയ്തത് 16 ദിവസമാണ്. അതിൽ ലാലേട്ടൻ അഭിനയിച്ചത് ഒമ്പത് ദിവസമാണ്. രാജാവിന്റെ മകന്റെ സ്ക്രിപ്റ്റ് കണ്ട് നീ എന്താടാ എഴുതിവെച്ചിരിക്കുന്നത് എന്നാണ് അന്ന് എസ്.എൻ സ്വാമി സാർ ചോദിച്ചതെന്ന് ഡെന്നീസ് സാർ ഞങ്ങളോട് പറഞ്ഞിരുന്നു. ശേഷം രാജാവിന്റെ മകൻ ഹിറ്റായപ്പോൾ അതേ രീതി പിടിച്ചാണ് ഇരുപതാം നൂറ്റാണ്ട് ചെയ്തതെന്നും ഡെന്നീസ് സർ പറഞ്ഞിരുന്നു എന്നും ഒമർ പറയുന്നു….
Leave a Reply