ഞങ്ങൾക്ക് പുതു ജീവിതം തന്ന മനുഷ്യനാണ്, അച്ഛന്റെ മ,ര,ണ,ശേഷം എല്ലാവരും ഉപേക്ഷിച്ചപ്പോൾ ഞങ്ങളെ കൈപിടിച്ച് ഉയർത്തിയത് സുരേഷ് അങ്കിളാണ് ! പത്മരാജ് രതീഷ് പറയുന്നു !

സുരേഷ് ഗോപി ഒരു നടൻ മാത്രമല്ല അദ്ദേഹം കറ കളഞ്ഞ ഒരു മനുഷ്യസ്നേഹി കൂടിയാണ്. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തികൾ നമ്മൾ എന്നും അറിയാറുള്ളതാണ്, പക്ഷെ ഇപ്പോൾ അദ്ദേഹം ഒരു വിഷു കിനേട്ടത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ നടൻ രതീഷിന്റെ മകൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അടുത്തിടെ റിലീസ് ചെയ്തിരുന്ന സുരേഷ് ഗോപി ചിത്രം കാവൽ എന്ന ചിത്രത്തിൽ സുരേഷിനൊപ്പം പത്മരാജ് രതീഷും അഭിനയിച്ചിരുന്നു. ആ അനുഭവവും അദ്ദേഹം പറയുന്നു.

നടൻ രതീഷും സുരേഷ് ഗോപിയും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. രതീഷിന്റെ മ,ര,ണ ശേഷം സുരേഷ് ഗോപി ആ കുടുംബത്തിന് വേണ്ടി ചെയ്തിരുന്നത് നമ്മൾ ഏവർക്കും അറിയാവുന്നതാണ്. സ്വന്തം മക്കളെപോലെയാണ് സുരേഷ് ഗോപി രതീഷിന്റെ മക്കളെ നോക്കിയിരുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയും ഒത്തുള്ള അഭിനയ നിമിഷത്തെ കുറിച്ച്  പത്മരാജ് കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. നിധിൻ ചേട്ടൻ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ സുരേഷ് അങ്കിളുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇത് അറിഞ്ഞത് മുതൽ ഞാൻ നിതിൻ ചേട്ടനോട് പറഞ്ഞിരുന്നു അയ്യോ അതെനിക്ക് പേടിയാണ് എന്ന്. അന്ന് ചേട്ടൻ അതൊന്നും കുഴപ്പില്ല നമുക്ക് അതൊക്കെ ശെരിയാക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചിരുന്നു. ശേഷം സെറ്റിൽ എത്തി, അദ്ദേഹത്തിന്റെ നേരെ നിന്ന് ആ മുഖത്ത് നോക്കി ഡയലോ​ഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം കയ്യിൽ നിന്നും പോയി, ഡയലോഗ് മുഴുവൻ തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. ഇത് മനസിലായ അദ്ദേഹം എനിക്ക് കൂടുതൽ കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞുതന്നു, അതിനു ശേഷമാണ് ആ സീൻ ഭംഗിയായി എടുക്കാൻ കഴിഞ്ഞത് എന്നും പത്മരാജ് പറയുന്നു.

അതുപോലെ രതീഷ് എന്ന നടൻ യാത്രയാകുമ്പോൾ ആ കുടുംബം വളരെ അധികം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു. പണം തിരിച്ചു നല്കാത്തതുകൊണ്ട് തേനിയിൽ ഒരു ഗൗണ്ടർ ഈ കുടുംബത്തെ തടഞ്ഞ് വെക്കുകയും ഇത് അറിഞ്ഞ സുരേഷ് ഗോപി അവിടെ എത്തി മുഴുവൻ തുകയും നൽകി അവരെ രക്ഷിക്കുകയും, ശേഷം ആ കുടുംബത്തിന് തിരുവനന്തപുരത്ത് താമസ സൗകര്യം ശെരിയാക്കുകയും, പെൺകുട്ടികളുടെ വിവാഹം ഉൾപ്പടെ മുന്നിൽ നിന്ന് ഒരു അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ഗോപി അവരെ സംരക്ഷിച്ചത്. 100 പവൻ സ്വർണ്ണം രതീഷിന്റെ മകളുടെ വിവാഹ സമയത്ത് അദ്ദേഹം സമ്മാനമായി നല്കിയിരുന്നതും ഏറെ ശ്രദ്ധ നേടിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *