
‘മകളുടെ വലിയൊരു ആഗ്രഹമായിരുന്നു ലംബോർഗിനി’ ! അതങ്ങ് സാധിച്ച് കൊടുക്കാമെന്ന് വിചാരിച്ചു ! വിരാടിന്റെ കാർ കിട്ടിയ സന്തോഷത്തിൽ ഇരുവരും !
മലയാളികളുടെ ഇഷ്ട താരാമാണ് നടൻ ഗിന്നസ് പക്രു. അദ്ദേഹം ഒരു മികച്ച കലാകാരൻ എന്നതിലുപരി വളരെ വലിയൊരു മനസ്സിനുടമ കൂടിയാണ്. തനറെ ജീവിതത്തിൽ താൻ നേരിട്ട കഷ്ടപ്പാടുകളും, ഏറ്റുവാങ്ങിയ പരിഹാസങ്ങളും അദ്ദേഹം പല തവണ തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയങ്കരരാണ് അദ്ദേഹത്തിന്റെ ഭാര്യയും മകളും. ഏക മകളാണ് താരത്തിന്, ദീപ്തകീർത്തി എന്നാണ് പേര്, മകളുടെ ഇഷ്ടങ്ങളും വിശേഷങ്ങളും അദ്ദേഹം എപ്പോഴും പങ്കുവെക്കാറുണ്ട്, അത്തരത്തിൽ ഇപ്പോൾ മകളുടെ ആഗ്രഹവും അത് സാധിച്ചു കൊടുത്തപ്പോഴുള്ള സന്തോഷവുമാണ് അദ്ദേഹം പങ്കുവെക്കുന്നത്. മുൻപ് മകൾ ദീപ്തകീർത്തിക്ക് ഒരു നായക്കുട്ടിയെ സമ്മാനിക്കുന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു.
താൻ ആദ്യമായി കയറിയ കാർ പ്രീമിയർ പദ്മിനി എന്ന ഒരു കാർ ആയിരുന്നു എന്നും. അതും ഒരു ലൊക്കേഷനിൽ നിന്നും വരുന്ന വണ്ടി ആയിരുന്നു. അന്ന് ഞാൻ നാലാ ക്‌ളാസിൽ പഠിക്കുന്ന സമയമാണ്. ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന സിനിമയുടെ ക്ഷണം കിട്ടുയാണ് അന്നത്തെ യാത്ര. അന്ന് ഭയങ്കര ത്രില്ലിൽ ആയിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് കാറിനോടുള്ള ആവേശം. പക്ഷെ ഇപ്പോഴത്തെ ഈ യാത്രക്ക് പിന്നിൽ മകളാണ്. അവൾക്ക് ചെറുപ്പം മുതലേ കറുകളോടാണ് താല്പര്യം കൂടുതൽ, പെൺകുട്ടികൾ കളിക്കുന്നത് പോലെ പാവകൾ ആയിരുന്നില്ല അവൾ എപ്പോഴും കാർ ആയിരുന്നു ആവശ്യപെട്ടിരുന്നത്. അവൾക്ക് ഈ ലംബോര്ഗിനിയോട് ഒരു വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു.

അത് നമ്മുടെ ഇന്ത്യയിൽ ഇല്ലാത്ത ഒരു തരത്തിലുള്ള ലുക്കും, സ്റ്റൈലിഷും കണ്ടിട്ടാണ് അതിനോട് ഇഷ്ടം കൂടുന്നത്. അവൾക്ക് അതിൽ ഒന്ന് കയറിയാൽ കോള്മയിരുന്നു എന്ന് എനിക്ക് മനസ്സിലായിരുന്നു. 2015 ൽ കോഹ്‌ലി വാങ്ങിയ ലംബോർഗിനി ഇപ്പോൾ ഉള്ളത് കൊച്ചിയിലാണ്. അങ്ങനെ താൻ മകളുടെ ആ ആഗ്രഹം നടത്തികൊടുത്തു. കോഹ്‌ലിയുടെ അതെ കാറിൽ മകളുമായി യാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പക്രുവും കുടുംബവും. അതിനുള്ള ഭാഗ്യം ലഭിച്ചതിനുള്ള നന്ദിയും പക്രുവും മകളും പറയുന്നുണ്ട്. കൂടാതെ ലംബോര്ഗിനിയിൽ ഇരുന്നപ്പോൾ തങ്ങൾക്ക് ഒരു കുഴിയിൽ ഇരിക്കുന്ന ഫീലാണ് തോന്നിയതെന്നും മകളും പക്രുവും പറയുന്നു.
വണ്ടികളിൽ തനിക്ക് ഏറ്റവും ഇഷ്ടം ഒമിനി വാൻ ആന്നെനും അദ്ദേഹം പറയുന്നു.. കൂടാതെ നടൻ പ്രിത്വിക്കൊപ്പം കാറിൽ സഞ്ചരിച്ച അനുഭവവും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ആരാധകർ അദ്ദേഹത്തിന്റെ മകളുടെ വിനയത്തെ കുറിച്ചും ബഹുമാനത്തെ കുറിച്ചും പറയുന്നുണ്ട്, മിടുക്കി, അച്ഛനെപ്പോലെ വലിയ മനസ്സാണ് മോൾക്ക് എന്നും . മകളെ ഇത്രത്തോളം വിനയത്തിൽ വളർത്തിയ അച്ഛനും അമ്മയ്ക്കും ആശംസകൾ. താങ്കളുടെ പൊക്കം താങ്കളുടെ കുടുംബവും ഈ മകളുമാണ് . അതിനോളം എന്ത് പൊക്കം.. ദൈവം സമൃദ്ധമായി ഇനിയും അനുഗ്രഹിക്കട്ടെ. മനസ് കൊണ്ട് ഇന്നും ഒരുപാട് നടന്മാരെ കാട്ടിലും ഉയരത്തിലാണ് പക്രുചേട്ടൻ അച്ഛനും മോളും പൊളിച്ചു എന്നുള്ള കമന്റുകൾ നൽകിയാണ് പ്രേക്ഷകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
Leave a Reply