
‘നീ നിന്റെ തങ്കത്തെ കണ്ടുപിടിച്ചല്ലേ’ ! തരിണിക്കൊപ്പമുള്ള കാളിദാസിന്റെ ചിത്രത്തിന് ചോദ്യവുമായി താരം ! മാളവികയും പാർവതിയും പറഞ്ഞത് ഇങ്ങനെ !
കാളിദാസ് ബാലതാരമായി സിനിമയിൽ തിളങ്ങിയ ആളാണ്, മികച്ച ബാല നടനുള്ള ദേശിയ പുരസ്കാരം വരെ സ്വന്തമാക്കിയ കാളിദാസിന് പക്ഷെ മലയാളത്തിൽ മികച്ച അവസരങ്ങൾ കുറവായിരുന്നു. കിട്ടിയ സിനിമകളിൽ വിജയം നേടാനും നടന് കഴിഞ്ഞില്ല. എന്നാൽ തമിഴ് സിനിമകളിൽ കാളിദാസിന് മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുതൽ കാളിദാസിന്റെ ഒരു പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്.
മിസ്സ് ഇന്ത്യ തേർഡ് റണ്ണറപ്പും മോഡലും കൂടിയായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള കാളിദാസിന്റെ റൊമാന്റിക് ചിത്രമാണ്ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ദുബായിയില്‍ നിന്നുള്ള മറ്റു ചിത്രങ്ങളും തരിണിയും പങ്കുവെച്ചിരുന്നു.
കാളിദാസ് പങ്കുവെച്ച ഈ ചിത്രത്തിന് നിരവധി പേരാണ് കമന്റുകൾ പങ്കുവെച്ച് എത്തിയത്, സഹോദരി മാളവിക ജയറാം, കല്ല്യാണി പ്രിയദര്ശന്, അപര്‍ണ ബാലമുരളി, നമിത, നൈല ഉഷ ഉള്‍പ്പെടെയുള്ളവര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഹലോ ഹബീബീസ്’ എന്നാണ് മാളവിക പങ്കുവെച്ച കമന്റ്, കൂടാതെ അമ്മ പാർവതിയും അതികം വൈകാതെ തന്നെ കമന്റുമായി എത്തിയിരുന്നു. ‘എന്റേത്’, എന്ന് തരുണിയുടെ പോസ്റ്റിനും, മൈ ബേബീസ് എന്ന് കാളിദാസിന്റെ പോസ്റ്റിനും കമന്റ് ചെയ്തിട്ടുണ്ട്.
അതുമാത്രമല്ല നല്ല ക്യൂട്ട് കപ്പിൾസ് എന്നും തുടങ്ങിയ മറ്റു കമന്റുകളും സജീവമാണ്. കാളിദാസിന്റെ കാമുകിയാണോ തരുണി എന്ന ചോദ്യങ്ങളും ചിത്രത്തിന് താഴെയുണ്ട്. ഇതാദ്യമല്ല കാളിദാസിന്റെ ചിത്രങ്ങളിൽ തരുണി എത്തിയിട്ടുള്ളത്. അതിന്റെ ഒപ്പം ഇപ്പോഴിതാ നടി ഗായത്രി സുരേഷിന്റെ കമന്റാണ് ശ്രദ്ധ നേടുന്നത്, നീ നിന്റെ തങ്കത്തെ കണ്ടെത്തി അല്ലേ…എന്നാണ് ഗായത്രി കുറിച്ചത്.

ജയറാമും കുടുംബവും ഒന്നിച്ചുള്ള ആഘോഷങ്ങളിലും തരുണി കുടുംബത്തിലെ ഒരംഗമായി എപ്പോഴും എത്താറുണ്ട്. കഴിഞ്ഞ ഓണത്തിന് ഇവരുടെ കുടുംബ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ആ ചിത്രങ്ങൾ ശ്രദ്ധ നേടിയപ്പോൾ അന്ന് ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം ചോദിച്ചിരുന്നു.’ഒരു മനോഹര ദിവസത്തിന്റെ ഓര്‍മയ്ക്ക്’ എന്ന കുറിപ്പോടെ തരുണിയും ചിത്രങ്ങള്‍ തരുണിയും പങ്കുവെച്ചിരുന്നു, ഏതായാലും ഇത് കാളിദാസിന്റെ പ്രണയിനി തന്നെയാണ് എന്ന നിഗമനത്തിലാണ് ആരാധകർ.
മക്കളുടെ പ്രണയ ബന്ധങ്ങളെ പ്രോസാഹിപ്പിക്കുന്ന അച്ഛനും അമ്മയുമാണ് തങ്ങളെന്ന് പാർവതി ഇതിന് മുമ്പും പറഞ്ഞിരുന്നു. ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, അതിനാൽ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ പറ്റില്ല. നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ ഞങ്ങൾക്ക് നിബന്ധനയുള്ളൂ. ചക്കിയും കണ്ണനും തങ്ങൾക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് അവർ തീർച്ചയായും എന്നോട് പറയാറുണ്ട്. ആ സ്വാതന്ദ്ര്യം ഞാൻ അവർക്ക് കൊടുത്തിട്ടുണ്ട്. ‘ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് അവളെ ഒരുക്കി വിട്ടത്.
അതുപോലെതന്നെ മകൻ കണ്ണനോട് ഞാൻ പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും, അവരോട് എങ്ങനെ പെരുമാറണമെന്നതും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പ്രണയിച്ചാലും ആ പെൺകുട്ടിക്ക് നീ കാരണം ഒരു ചീത്തപ്പേര് വരാൻ നീ കാരണമാകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും രണ്ടുപേരും. ഞങ്ങൾ ശെരിക്കും കൂട്ടുകാരെ പോലെയാണ് എന്നും പാർവതി പറയുന്നു.
Leave a Reply