റിസബാവ ഓർമ്മയായിട്ട് ഒരു വർഷം ! ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പടുന്നതും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേ ഒരു നായിക ! അദ്ദേഹത്തിനെ ആ വാക്കുകൾ ! ഓർമകളുമായി പാർവതിയും !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് റിസബാവ. ഒരുപാട് കഥാപാത്രങ്ങൾക്ക് മികവേകിയ അദ്ദേഹം നായകനായും വില്ലനായും കൊമേഡിയനായും സിനിമയിൽ നിറഞ്ഞാടിയ അദ്ദേഹം ഇപ്പോൾ നമ്മളെ വിട്ടകന്നിട്ട് ഒരു വർഷം തികയുന്നു.  2021 സെപ്റ്റംബര്‍ 13 നാണ്  റിസബാവ യാത്രയായത്. വൃക്ക രോഗത്തെ തുടര്‍ന്നായുരുന്നു വിയോഗം.  സഹ പ്രവർത്തകരെയും ആരാധകരെയും  ഞെട്ടിച്ച ഒരു വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്.

അദ്ദേഹം നമ്മളെ വിട്ടുപോയെങ്കിലും ഹോനായി എന്നാ ഒരൊറ്റ കഥാപാത്രം തന്നെ ധാരാളമാണ് അദ്ദേഹത്തെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. ഇതിനുമുമ്പ് അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രിയ നായികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.. ആദ്യ ചിത്രം ‘ഡോക്ടര്‍ പശുപതി’യിലും പിന്നീട് ‘ആമിന ടെയ്‌ലേഴ്സ്’ലും ഞങ്ങള്‍ ഒരുമിച്ച് അഭിനയച്ചിരുന്നു. ഒരു തുടക്കാരൻ എന്ന നിലയിൽ ആദ്യ നായിക അന്നത്തെ മുൻ നിര നായികമാരിൽ ഒരാളായ പാർവതി എന്നെന്ന് അറിഞ്ഞത് മുതൽ ടെൻഷൻ കാരണം ആകെ വലഞ്ഞിരുന്നു.

ഞാനൊക്കെ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ദൂരദർശനിൽ ചിത്രഗീതം പരുപാടിയിൽ പാർവതിയുടെ സിനിമ  പാട്ടുകൾ കാണിക്കുമ്പോൾ അന്നത്തെ ചെറുപ്പാകർ പറയുന്നത് കേട്ടിട്ടുണ്ട്, പാര്‍വ്വതിക്കൊപ്പം വന്ന പുതിയ നായകന്മാൻ കലക്കുമെന്ന്..   ഇതൊക്കെ മനസ്സിൽ ഇരിക്കുന്നത് കൊണ്ടും ആകെ വെപ്രാളവും ടെൻഷനും ആയിരുന്നു. പക്ഷെ പാർവതിയുടെ പെരുമാറ്റം എന്നെ ഞെട്ടിച്ചു, അത്രയും വലിയ നടി ആയിരുന്നിട്ട് കൂടി അവർ ഒരു തുടക്കകാരൻ എന്ന നിൽയിൽ എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയത്.

ഞാൻ ഒരിക്കലും പാർവതിക്ക് ചേരുന്ന നായകനായിരുന്നില്ല. പക്ഷെ ഒരുപാട് നാളായി  അടുപ്പമുള്ള ഒരാളെപ്പോലെയായാണ് പാര്‍വതി എന്നെ കണ്ടത്. ആ പിന്തുണ എനിക്ക്  ഒരുപാട് ആശ്വാസമേകിയിരുന്നു. വളരെ സിപിംളായ ആളാണ് പാര്‍വതി. ഇന്നും പാര്‍വതിയോട് ഭയങ്കര ബഹുമാനവും സ്‌നേഹവും സൂക്ഷിക്കുന്നയാളാണ്. അന്ന് പാര്‍വതി പെരുമാറിയ പോലെ ഒരാര്‍ടിസ്റ്റും എന്നോട് പെരുമാറിയിട്ടില്ല എന്നും അദ്ദേഹം പരഞ്ഞിരുന്നു. അതുപോലെ പാർവതിയും റിസബാവയെ കുറിച്ച് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. നല്ല സഹപ്രവര്‍ത്തകന്‍. വളരെ ഫ്രണ്ട്‌ലിയായിരുന്നു.

എപ്പോഴും ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു നല്ല മനുഷ്യൻ. നമുക്ക്  കൂടെ അഭിനയിക്കാൻ വളരെ ഈസിയായിരുന്നു. സിനിമയ്ക്കപ്പുറത്തേക്ക് ആ സൗഹൃദം നീണ്ടില്ലെങ്കിലും റിസയെക്കുറിച്ച്‌ ഓര്‍ക്കാന്‍ നല്ല അനുഭവങ്ങള്‍ മാത്രമേയുള്ളൂ. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഇത്രയും പാവം മനുഷ്യൻ എങ്ങനെ വില്ലന്‍ വേഷങ്ങള്‍ മനോഹരമായി ചെയ്തു ഫലിപ്പിക്കുന്നതെന്ന്. അദ്ദേഹം  ജയറാമിനൊപ്പവും കുറേയേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റിസ ആരെയും വിഷമിപ്പിക്കുന്ന രീതിയിൽ  പെരുമാറില്ല. അതാണ് പ്രകൃതം. എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് ഇടപഴകുക.. അദ്ദേഹം എന്നും ഓർമകളിൽ ഉണ്ടാകുമെന്നും പാർവതി പറയുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *