പാർവതിയുടെ പുതിയ ചിത്രം വൈറലാകുന്നു !!!

കുടുബ പ്രേക്ഷകരെ അയ്യെലെടുക്കുന്നതിനു ഏഷ്യാനെറ്റിന് ഒരു പ്രേത്യേക കഴിവുണ്ട്, എത്രെയൊക്കെ കുറ്റങ്ങൾ പറഞ്ഞാലും വീണ്ടും വീണ്ടും ആ സീരിയൽ കാണാൻ കൊതിക്കുന്ന അപ്രേക്ഷകരാണ്  ഇന്ന് മലയാളത്തിൽ ഉള്ളത്, അത്തരത്തിൽ ഇന്ന് വളരെ ഹിറ്റ് ചാർട്ടിൽ ഉള്ള ഒരു പരമ്പരയാണ് കുടുംബവിളക്ക്.. നന്മ നിറഞ്ഞ അമ്മയും പരസ്ത്രീ ബന്ധമുള്ള അച്ഛനും പിന്നെ അവരുടെ  മക്കളും,   അവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം, ആദ്യം മുതൽ മികച്ച പ്രേക്ഷക പിന്തുണയാണ് സീരിയലില് ലഭിക്കുന്നത്.. ഇതിന്റെ മറ്റൊരു പ്രത്യേകധ ഇതിന്റെ നായിക പ്രശസ്ത നടി മീര വാസുദേവന് ഇതിലെ സുമിത്ര എന്ന നായികാ കഥാപത്രം ചെയ്യന്നത്..

ഈ സീരിയലിൽ സുമിത്രയുടെ മകളുടെ വേഷം ആദ്യം ചെയ്തിരുന്നത്, പ്രശസ്ത സീരിയൽ  നടി മൃദുല വിജയ്‌യുടെ അനിയത്തി പാർവതി ആയിരുന്നു, കുറച്ച് മാസങ്ങൾ മാത്രമേ ആ സീരിയലിൽ പാർവതി ഉണ്ടായിരുന്നുള്ളു എങ്കിലും ആ സമയം കൊണ്ട് താരം  കുടുംബ  പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരുന്നു, എന്നാൽ വിവാഹ ശേഷം അവർ സീരിയലിൽ നിന്നും വിട്ടുനിന്നിരുന്നു.. അതെ സീരിയലിന്റെ ക്യാമറ മാൻ അരുൺ രാവൺ ആയിരുന്നു പാർവതിയുടെ ഭർത്താവ്…

പ്രണയ വിവാഹമായിരുന്നു ഇവരുടേത്, സീരിയലിന്റെ ഷൂട്ടിനിടയിൽ പാർവതിയെ കണ്ട് ഇഷ്ടപെട്ട അരുൺ തന്റെ പ്രണയം പാർവതിയെ അറിയിച്ചെങ്കിലും ആദ്യം താല്പര്യം കാണിക്കാതിരുന്ന താരം പിന്നീട് തന്റെ ഇഷ്ടം അരുണിനോട് തുറന്ന് പറഞ്ഞതോടെ അത് തീവ്ര പ്രണയത്തിലേക്ക് വഴിയൊരുക്കുകയായിരുന്നു, പക്ഷെ അതികം കാത്തുനിൽക്കാതെ അവർ വളരെ പെട്ടന്ന് രഹസ്യ വിവാഹം കഴിക്കുകയായിരുന്നു… ഇരു വീട്ടുകാരും വിവാഹ ശേഷമാണ് സംഭവം അറിയുന്നത്..

അരുണിന്റെ വീട്ടിൽ ആദ്യം എതിർത്തെങ്കിലും വിവാഹം ശേഷം അവരെ അംഗീകരിച്ചിരുന്നു പക്ഷെ കുറച്ചു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാർവതിയുടെ വീട്ടിൽ ഈ ബന്ധം അംഗീകരിച്ചത്, സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവാണ് പാർവതി തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം പാർവതി ഭർത്താവ് അരുണിനൊപ്പമുള്ള വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രമാണ് പങ്കിട്ടത്.

ചിത്രം കണ്ട ആരധകർ എല്ലവരും പറയുന്നത് പാർവതി കൂടുതൽ സുന്ദരിയായിട്ടുണ്ട് എന്നാണ് എന്നാൽ അതിനോടൊപ്പം പാർവതി അമ്മയാകാൻ ഒരുങ്ങുന്നുവോ എന്ന സംശയവും ചിലർ അരുണിനോട് ചോദിക്കുകയുണ്ടായി എന്നാൽ, അല്ല എന്ന മറുപടിയാണ് അരുൺ നൽകിയത് മുൻപും ഇതേ സംശയം ആരധകർ ചോദിച്ചിരുന്നു, പാർവതിയുടെ ചേച്ചി മൃദുലയുടെയും നടൻ യുവ കൃഷ്നയുടെയും വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്, ഇവരുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന്  മൃദുല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു താൻ ഇപ്പോൾ അതിന്റെ ഒരുക്കങ്ങളിലാണെന്നും തന്റെ അനിയത്തി എല്ലാത്തിനും കൂട്ടായി തന്റെ ഒപ്പം ഉണ്ടെന്നും താരം പറഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *