
‘പ്രിയപ്പെട്ടവർ ഒരിക്കലും ബിഗ്ബോസിൽ ജയിക്കാറില്ല’ ! എന്റെ മനസ്സിൽ നീയാണ് വിജയ് ! പേർളി മാണിയുടെ പ്രതികരണം ശ്രദ്ധ നേടുന്നു ! ഏറ്റെടുത്ത് ആരാധകർ !
ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ സംസാര വിഷയം ബിഗ്ബോസ് സീസൺ 4 ആണ്. ബിഗ്ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി വിജയ് ഒരു ലേഡി സൂപ്പർ സ്റ്റാർ ആയിരിക്കുകയാണ്. ദിൽഷാ പ്രസന്നൻ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ്. എന്നാൽ ദിൽഷക്ക് അർഹതപ്പെട്ട ഒരു വിജയമല്ല എന്നാണ് ഇപ്പോൾ സഹ മത്സരാർഥികൾ സഹിതം ആരോപിക്കുന്നത്. തങ്ങളുടെ എല്ലാം മനസ്സിൽ വിജയ് റിയാസ് സലിം ആണെന്നാണ് ഏവരും ഒരുപോലെ പറയുന്നത്. റിയാസിനെ പിന്തുണച്ച് നിരവധി സെലിബ്രറ്റികളും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ റിയാസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പങ്കുവെച്ച ഒരു പോസ്റ്റിന് പേർളി മാണി പങ്കുവെച്ച പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സീസൺ വണ്ണിലെ ടൈറ്റിൽ വിന്നറാകാൻ യോഗയ്തയുള്ള ആളും ഫൈനൽ ടുവിൽ എത്തിയ ആളുമായിരുന്നു പേർളി. പി[പക്ഷെ അന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് സാബുമോൻ ആണ് വിന്നർ ആയത്. റിയാസ് ഫൈനൽ വേദിയിലേക്ക് എത്തിയപ്പോൾ സഹ മത്സരാർഥികൾ ഒരുമിച്ച് എഴുനേറ്റ് നിന്ന് നീയാണ് വിജയ്, നീ മാത്രമാണ് ഞങ്ങളുടെ മനസിലെ വിജയ് നീ വിജയിച്ചു കഴിഞ്ഞു എന്ന് ഉറക്കെ വിളിച്ചു പറയുക ആയിരുന്നു.
ആ വിഡിയോ പങ്കുവെച്ചുകൊണ്ട് റിയാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു, ദേ കേട്ടായിരുന്നോ, ഈ ബഹളം, എവിടെങ്കിലും കേട്ടോ, കപ്പ് കിട്ടിയപ്പോൾ കേട്ടായിരുന്നോ, അത്രേയുള്ളൂ… എന്നാണ് ക്യാപ്ഷൻ നൽകിയത്. റിയാസിന്റെ ആ വീഡിയോക്ക് കമന്റുകളുമായി നിരവധി പേരെത്തി,അതിൽ പേർളി നൽകിയത് ഇങ്ങനെ, എന്റെ പ്രിയപെട്ടവൻ, പ്രിയപ്പെട്ടവർ ഒരിക്കലും ബിഗ്ബോസിൽ ജയിക്കില്ല, ഒരു കോടി ജനഹൃദയങ്ങളിൽ നി ജയിച്ചു, പേർളിയുടെ കമ്മെന്റിന് താഴെയും നിരവധി പേരാണ് കമ്മെന്റുമായി എത്തിയത്.

അതുപോലെ തനിക്ക് അർഹതപ്പെട്ട വിജയം അല്ലെന്ന് പറയുന്നവർക്ക് മറുപടിയുമായി ദിൽഷയും രംഗത്ത് എത്തി. ദിൽഷയുടെ വാക്കുകൾ ഇങ്ങനെ, എന്നെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ കമന്റുകള്‍ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാന്‍ കണ്ടിട്ടുണ്ട്. ഈ ഡ്രിഗ്രേഡിംഗും കാര്യങ്ങളുമൊക്കെയുണ്ടാവും, ഇത്രയും വലിയ ഷോയല്ലേ.
ഇത്രയും വലിയ ഈ ഷോയുടെ ഭാഗമായി നിന്നത് കൊണ്ടുതന്നെ രണ്ടു പ്രതികരണങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം. ഞാന്‍ അതിന്റേതായ രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോള്‍ ഓക്കെയാണ്. ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല എന്നു ചിലര്‍ പറയുന്നു. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാന്‍ അര്‍ഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്. എന്നെ സപ്പോർട്ട് ചെയ്ത എന്റെ പ്രേക്ഷകർക്കും, ദിൽഷാ ആര്‍മിക്കും റോബിൻ ആര്‍മിക്കും, ദിൽറോ ആര്‍മിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു എന്നും ദിൽഷാ പറയുന്നു.
Leave a Reply