
കേരളീയം പരിപൂര്‍ണ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ! പാവങ്ങളുടെ പെൻഷൻ കൊടുക്കണം എന്ന് കൃഷ്ണകുമാർ !!
നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ തുടക്കം കുറിച്ച കേരള സർക്കാരിന്റെ കേരളീയം എന്ന പരിപാടിയുടെ സമാനപന ദിവസമായ ഇന്ന് കേരളീയം പരിപാടി പൂര്‍ണവിജയമാണെന്നും പരിപാടിയെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിൽ പറഞ്ഞു. കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി എടുത്തുപറയുന്നു.
കേരളീയം എന്ന പരിപാടി ഇനിയങ്ങോട്ട് എല്ലാവര്‍ഷവും ഉണ്ടാകും.. നാം ഉദ്ദേശിച്ച രീതിയില്‍ തന്നെ നാടിനെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി., അതേസമയം കേരളീയം എന്ന പരിപാടി സർക്കറിന്റെ ധൂർത്ത് മാത്രമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതുപോലെ തന്നെ ക്ഷേമപെൻഷൻ കൊടുക്കാതെ കേരളീയം എന്ന പരിപാടിയുടെ പേരിൽ ധൂർത്ത് നടത്തുകയാണ് എന്നാണ് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ആരോപിക്കുന്നത്. കൃഷ്ണകുമാർ സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെ, കോടികൾ പൊടിച്ച് കേരളീയം ! ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം മനുഷ്യർ.. എന്നാണ്.. അതുപോലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു.. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു കേരള സർക്കാർ ഹൈക്കോടതിയിൽ.. എന്ന പോസ്റ്റാറിനൊപ്പം അദ്ദേഹം കുറിച്ചത് “സ്വാഭാവികം” എന്നായിരുന്നു..

പെൻഷൻ ഇത്രയും വൈകിപ്പിക്കുന്നതിന് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പല ഭാഗത്തുനിന്നും ഉയരുന്നത്. നാലു മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം ആളുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യര്‍ പലരും, അന്നന്നത്തെ ആഹാരത്തിനും മരുന്നിനും പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലുമാണ്.
എന്നാൽ സാധാരണക്കാരുടെ ആകെ ആശ്രമയായിരുന്ന പെൻഷനുകൾക്ക് ഇത്രയും കുടിശിക നിലനിൽക്കുമ്പോൾ തന്നെ സർക്കാർ കോടികൾ ധൂർത്ത് നടത്തുന്നു എന്നാണ് വിമർശനങ്ങൾ. കടമെടുപ്പ് പരിധി കഴിയാറായതും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നിഷേധിച്ചതുമാണ് ക്ഷേമ പെന്‍ഷനില്‍ ഇത്ര വലിയ കുടിശികയുടെ കാരണമായി സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങള്‍. എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് ഇത്ര ദീര്‍ഘകാലം ക്ഷേമപെന്‍ഷന്‍ മുടങ്ങുന്നത് ഇതാദ്യമായാണ്.
Leave a Reply