പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണ്, നേതാക്കളെ ഒറ്റുകൊടുക്കരുത്! നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം ! എംവി ഗോവിന്ദന്‍

സഹകരണ മേഖലയിലെ ക്രമക്കേടുകൾ ഇപ്പോൾ വലിയ വാർത്തയായി മാറുകയാണ്. കരുവന്നൂര്‍ കേ,സി,ല്‍ പെട്ട് ഇപ്പോൾ സർക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കരുവന്നൂര്‍ കേ,സി,ല്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണെന്നും പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം എന്നും അദ്ദേഹം പറയുന്നു.

ഈ വിഷയം വഷളാക്കിയത് ഇവർ തന്നെയാണ്, വേണ്ട രീതിയില്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്തില്ലെന്നു മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരവും ഉണ്ടായില്ലെന്ന് ഗോവിന്ദന്‍ എടുത്തുപറയുന്നു. കരുവന്നൂരിനൊഴികെ മറ്റു ബാങ്കുകള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ നിന്ന് ഗോവിന്ദന്‍ വിശദീകരണം തേടി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും യോഗം വിലയിരുത്തി. എ.സി. മൊയ്തീനെതിരെ ഉണ്ടായ ഇ.ഡി അന്വേഷണം ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാകും.

അതുപോലെ തന്നെ ഈ വിഷയയത്തിൽ പ്രതിഷേധിച്ച് സുരേഷ് അടക്കമുള്ള നേതാക്കൾ മുന്നോട്ട് വരുന്ന ഈ സാഹചര്യത്തിൽ സമാനകക്ഷികളും നടത്തുന്ന പ്രചാരണത്തിനെതിരേ പൊതുയോഗങ്ങളും കാമ്പയിനും നടത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖന് പകരം പുതിയ ആളുടെ നിയമനമടക്കമുള്ളവ അടുത്ത കമ്മിറ്റിയില്‍ പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്. അതുപോലെ തന്നെ ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ, സഹകരണ മേഖലയില്‍ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകര്‍ക്കാമെന്ന മനക്കോട്ടയുമായി വരുന്നവര്‍ ആരായാലും എത്ര ഉന്നതരായാലും കേരളത്തില്‍ വിലപ്പോവില്ല മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പുഴുക്കുത്തുകള്‍ ഉണ്ടായി എന്നത് വസ്തുതയാണ്.

അത്തരത്തിൽ അഴിമതി കാണിച്ചവർക്കെതിരെ കർശനമായ നടപടി എടുക്കുമെന്നും അദ്ദേഹം പറയുന്നു. ചിലരെ ജയിലിലടച്ചു. ഒറ്റപ്പെട്ട ചില കാര്യങ്ങള്‍ എത് മേഖലയിലുമുണ്ടാവും. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു. കേരളത്തെ തകര്‍ക്കണം എന്ന് ചിന്തിക്കുന്നവര്‍ കേളത്തിന്റെ വളര്‍ച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണ് എന്നും അദ്ദേഹം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *