രാമ പ്രതിഷ്ഠ, ഞാൻ ഇന്നുമുതൽ 11 ദിവസത്തെ വ്രതം ! ഈ ലക്ഷ്യത്തിന് വേണ്ടിയാണ് ദൈവം എന്നെ സൃഷ്ടിച്ചത് ! ഞാൻ വികാരാധീനനാണ് ! നരേന്ദ്രമോദി !

ഇപ്പോൾ രാജ്യമെങ്ങും സംസാര വിഷയം രാമക്ഷേത്രവും അതിന്റെ ഉത്‌ഘാടനവുമാണ്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്ര ഉത്‌ഘാടനം. ഇപ്പോഴിതാ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി. ഇന്ന് മുതൽ 11 ദിവസത്തെ വ്രതം അനുഷ്‌ടിക്കുമെന്ന് നരേന്ദ്ര മോദി. എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ തനിക്ക് ആശിർവാദം നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഒരു ഓഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

മഹനീയമായ ഈ പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളിൽ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങൾ മാത്രം. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു.

ഞാൻ വളരെ  വികാരാധീനനാണ്. എന്റെ  ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്, ജീവിതത്തിലെ ചില നിമിഷങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ഇന്ന് നമുക്കെല്ലാവർക്കും ലോകമെമ്പാടുമുള്ള രാമഭക്തർക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ട്. എന്നും മോദിജി പറയുന്നു.

അതേസമയം കേരളത്തിൽ നിന്നും ഇടതും വലതും പട്ടികൾ ചടങ്ങിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്, ഇതിനെതിന്റെ ബിജെപി വ്യാപമായ പ്രതിഷേധം അറിയിക്കുന്നുണ്ട് എങ്കിലും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് കേരളം. എന്നാൽ മോഹൻലാൽ കെബി ഗണേഷ് കുമാർ, കൃഷ്ണകുമാർ, ശ്രീനിവാസൻ എന്നിവർക്ക് പാർട്ടി നേതൃത്വം നേരിട്ട് അക്ഷതം കൊടുത്ത് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ്, മോഹൻലാൽ തീർച്ചയായും പങ്കെടുക്കും എന്നാണ് ബിജെപി നിലപാട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *