‘ആ വസ്ത്രങ്ങൾ ശോഭന മുഖത്തേക്ക് വലിച്ചെറിയുക ആയിരുന്നു’ ! അത് ഇഷ്ടപ്പെടാതെ ഞാൻ അവരോട് ആ കഷ്ടപ്പാടിന്റെ വില പറഞ്ഞ് മനസിലാക്കി കൊടുത്തു ! വെളിപ്പെടുത്തൽ !

മലയാള സിനിമയുടെ അമ്മ എന്ന് പറഞ്ഞാൽ ആദ്യം മനസ്സിൽ ഓടിയെത്തുന്ന മുഖം അത് കവിയൂർ പൊന്നമ്മയുടെ മുഖം ആയിരിക്കും. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എങ്കിലും ഇന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും നിറ സാന്നിധ്യമായിരിക്കും പൊന്നമ്മ അമ്മ. അതുപോലെ മലയാള സിനിമയുടെ ഇഷ്ട നായിക ശോഭന ഇന്നും നൃത്തത്തിന്റെയും അഭിനയത്തിന്റെയും ലോകത്ത് സജീവമാണ്. ഇപ്പോഴിതാ ശോഭനയെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

പൊന്നമ്മ അമ്മയുടെ വാക്കുകൾ ഇങ്ങനെ, അവർ അവരുടെ പത്തോ പതിനാലോ വയസുള്ളപ്പോഴാണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ സിനിമയില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് കാണാമറയത്ത് എന്ന സിനിമയിലാണ് പിന്നെ കണ്ടത്, ഒരു വലിയ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് അവർ വന്നത് എങ്കിലും ശോഭനയുടെ തുടക്കകാലത്ത് അതിന് ഒന്നും അറിയില്ലായിരുന്നു. ആരോട് എങ്ങനെ പെരുമാറണം, സംസാരിക്കണം എന്ത് ചെയ്യണം, ഒന്നും അറിയില്ല. സംവിധായകനോടും വലിയ ആര്‍ട്ടിസ്റ്റുകളോടും ഭവ്യതയോടെ പെരുമാറണം, അങ്ങനെ ഒരു കാര്യവും അറിയില്ല.ശോഭനയെ ചെറുപ്പം മുതൽ അറിയാം.

ആ കാരണം കൊണ്ട് തന്നെ  അവരുടെ തുടക്ക കാലത്ത് ഷൂട്ടിങ് സെറ്റുകളിൽ ചെറിയ വഴക്കുകൾ ഒക്കെ  ഉണ്ടായിരുന്നു, ഒരു ചിത്രത്തിന്റെ സെറ്റിൽ അതിന്റെ ആദ്യ ദിവസം തന്നെ അവർക്ക്  ആവിശ്യമായ വസ്ത്രം തയ്യിച്ച് കൊണ്ട് വന്നത് അവർക്ക് ഇടാന്‍ കൊടുത്തു. പക്ഷെ  അതിലെന്തോ കുഴപ്പങ്ങൾ ഉണ്ടായിരുന്നു.. അപ്പോൾ തന്നെ അവർ  അതെല്ലാം  അഴിച്ചെടുത്ത് കോസ്റ്റിയൂമറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്, ‘എന്നയ്യ, നീ തയ്യിച്ച് വെച്ചിരിക്കുന്നതെന്നും’ ചോദിച്ചു അത് അന്ന് അവിടെ ഒരു വലിയ വഴക്ക് തന്നെ ഉണ്ടാക്കി.

എന്നാൽ ഇതെല്ലം കണ്ടുകൊണ്ടിരുന്ന ഞാൻ അപ്പോൽ തന്നെ ശോഭനയെ അടുത്ത് വിളിച്ചു എന്നിട്ടു പറഞ്ഞു ‘മോളെ ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന്’ അപ്പോൾ അവർ പറഞ്ഞു ഇല്ല ആന്റി എന്റെ അളവ് എടുത്തിട്ടും ഇതെന്താണ് അവർ തയിച്ച് വെച്ചിരിക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞു. ആ ശരി അതെനിക്ക് മനസിലായി അതിനു സമാധാനത്തിൽ അവരോടത് ശരിയാക്കാന്‍ പറഞ്ഞാല്‍ മതി. അത് അവരുടെ ജോലിയാണ് അത് ശരിയാക്കി തരും. നമ്മൾ എല്ലാവരോടും കുറച്ചുകൂടി സോഫ്റ്റ് ആയി സംസാരിക്കണം. ഒരു സിനിമയുടെ പുറകിൽ ഇതുപോലെ ഒരുപാട് കഷ്ടപ്പെടുന്നവർ ഉണ്ട് നമ്മൾ എല്ലാവരോടും നന്നായി പെരുമാറണം എന്നൊക്കെ പറഞ്ഞ് കൊടുത്തു എന്നും കവിയൂർ പൊന്നമ്മ പറയുന്നു.

എനിക്ക് വലിയ ഇഷ്ടമാണ് ആ കുട്ടിയെ, അത് ചിലപ്പോൾ ഇനി പത്മിനിയുടെയും ലളിതയുടെയും സഹോദരന്റെ മകള്‍ ആയത് കൊണ്ടോ, സുകുമാരിയമ്മയുടെ കസിന്‍ ആയതുകൊണ്ടുമൊക്കെയാകാം എനിക്ക് വലിയൊരു അടുപ്പം ശോഭനയുമായിട്ടുണ്ട്. എന്നെ എവിടെ കണ്ടാലും ഇപ്പോഴും ഓടി വന്ന് കെട്ടിപ്പിടിക്കും. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പെണ്‍കുട്ടിയാണ്. മനസ്സിൽ എപ്പോഴും നൃത്തം എന്നൊരു ചിന്ത മാത്രമാണ് അതിനായി ജീവിതംതന്നെ ഉഴിഞ്ഞു വച്ചിരിക്കുന്ന ആളല്ലേ എന്നും പൊന്നമ്മ പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *