അവസാനമായി കണ്ടപ്പോഴും ഒരുപാട് വഴക്ക് പറഞ്ഞാണ് ഇറങ്ങിയത് ! ഒരു അസുഖവും ഇല്ലായിരുന്നു ! ഇപ്പോഴും അതോർക്കുമ്പോൾ സങ്കടമാണ് ! കവിയൂർ പൊന്നമ്മ !

മലയാള സിനിമക്ക് പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പോന്നമ്മ. ഒരുപാട് കഴിവുള്ള അഭിനേത്രി ആയിരുന്നിട്ടും അമ്മ വേഷങ്ങളിൽ മാത്രമായി കരിയർ ഒതുങ്ങിപോയ ഒരാളുകൂടിയാണ് പൊന്നമ്മ. നടിയുടെ സഹോദരി കവിയ്‌യൂർ രേണുകയും സിനിമയിൽ സജീവമായിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായി അവർ ഈ ലോകത്തോട് വിടപറയുകയായിരുന്നു. ഇപ്പോഴിതാ തന്റെ സഹോദരിയെ കുറിച്ച് ഇതിന് മുമ്പ് കവിയൂർ പൊന്നമ്മ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ, അവൾക്ക് അങ്ങനെ പറയാനായി ഒരു അസുഖവും ഇല്ലായിരുന്നു. ഒരുപാട് ചെക്കപ്പുകൾ നടത്തി, പല ഡോക്ടർമാരെ കാണിച്ചു, പക്ഷെ അസുഖമായി ഒന്നുമില്ല, പക്ഷെ അവൾ ഭക്ഷണം കഴിക്കില്ലായിരുന്നു. വളരെ വൈകിയാണ് ഞാൻ അറിയുന്നത് നാല് മാസമാെക്കെ ആഹാരം കഴിക്കാതിരുന്നു. എന്തിനാണെന്ന് ഞങ്ങൾക്കറിയില്ല. എന്നോടിട്ട് പറഞ്ഞിട്ടുമില്ല. മരിക്കുന്ന സമയത്ത് വടക്കുംനാഥന്റെ ഷൂട്ടിം​ഗിന് ഋഷികേശിലായിരുന്നു ഞാൻ.

തലേദിവസവും ഞാൻ പോയി കണ്ടു കുറെ വഴക്ക് പറഞ്ഞിട്ടാണ് ഇറങ്ങിയത്. നീയെന്താ ഇങ്ങനെയൊക്കെ കാണിക്കുന്നത് കൊച്ചിനെ ഓർക്കണ്ടേ എന്നൊക്കെ ചോദിച്ചായിരുന്നു വഴക്ക് പറഞ്ഞത്. അതോർക്കുമ്പോൾ ഇപ്പോഴും വിഷമമാണ്. ചേച്ചി എന്നെ വഴക്ക് പറഞ്ഞു, എന്റെയടുത്തിരുന്നില്ല എന്നൊക്കെ അവൾ പറഞ്ഞിരുന്നത്രെ. അവൾപോയതിന് ശേഷം അവളുടെ മകൾ നിധി എന്റെ ഒപ്പമാണ് താമസം. എനിക്ക് കിട്ടിയ നിധിയാണ് അവൾ, എനിക്ക് ഇപ്പോൾ രണ്ടു മക്കളായി.

തന്റെ വല്യമ്മയെ കുറിച്ച് നിധിയും സംസാരിച്ചിരുന്നു. പണ്ടൊക്കെ ഞാൻ വല്യമ്മയെ ഒന്ന് കാണാൻ കൊതിച്ചിരുന്നു. ല്ലപ്പോഴുമൊക്കെയേ കാണാൻ പറ്റുള്ളൂ’ ‘ഷൂട്ടിം​ഗിന് കേരളത്തിൽ വരുമ്പോൾ അല്ലെങ്കിൽ വെക്കേഷന് മദ്രാസിൽ പോവുമ്പോഴൊക്കെ. പക്ഷെ ഇപ്പോൾ വല്ല്യമ്മ കേരളത്തിലേക്ക് വന്നു. ഞങ്ങളുടെ കൂടെയാണ്. എന്റെ അമ്മ മരിച്ച ദുഃഖം കുറച്ചെങ്കിലും സഹിക്കാൻ പറ്റുന്നത് വല്ല്യമ്മ എന്റെയൊപ്പമുള്ളത് കൊണ്ടാണ്. ഒരുപാട് സ്നേ​ഹം എനിക്ക് വല്ല്യമ്മ തരുന്നുണ്ട്. അതെനിക്കൊരിക്കലും മറക്കാൻ പറ്റില്ല.

‘അമ്മ ഇല്ലാത്ത വിഷമം കുറച്ചെങ്കിലും മറക്കാൻ കഴിഞ്ഞത് വല്യമ്മ അടുത്തുള്ളത് കൊണ്ടാണ്. നിധിയെക്കുറിച്ച് കവിയൂർ പൊന്നമ്മയും അന്ന് സംസാരിച്ചു. ഇതാണ് ഇപ്പോഴത്തെ എന്റെ നിധി. ഇടയ്ക്കൊന്ന് സീരിയലൊക്കെ അഭിനയിക്കാൻ നോക്കി. ഞാനന്ന് എതിർത്തു. കാരണം നന്നായിട്ട് പഠിക്കുന്ന കുട്ടിയാണ് അതുകൊണ്ട് ആദ്യം അത് പൂർത്തിയാക്കാനാണ് പറഞ്ഞത്. ഇപ്പോൾ പഴയ കാലമൊന്നുമല്ല, ഒരുപക്ഷെ ഇൻഡസ്ട്രിയിൽ എത്തി അവസരങ്ങൾ കിട്ടാതെ വന്നാൽ, അതൊക്കെകൊണ്ട് തന്നെ പഠിക്കാൻ പറഞ്ഞു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *