
സിനിമയിൽ ഇദ്ദേഹം വില്ലനാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അയാള്‍ ഒരു സൂപ്പര്‍ ഹീറോയാണ് ! ആ മനസിന് മുന്നിൽ കയ്യടിച്ച് ലോകം !!
നമ്മൾ ഏവർക്കും വളരെ പരിചിതനായ നടനാണ് പ്രകാശ് രാജ്. വില്ലനായും നായകനായും, സഹ നടനായും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ്. കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന പ്രകാശ് രാജ് രണ്ട് ദേശിയ അവാർഡ് ജേതാവുകൂടിയാണ്. ‘ഇരുവർ’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച സഹനടനുള്ള ദേശീയപുരസ്കാരം നേടുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അദ്ദേഹം മികച്ച നടനുള്ള ദേശിയ പുരസ്കാരവും സ്വന്തമാക്കിയിയുരുന്നു. ദിലീപിൻറെ സൂപ്പർ ഹിറ്റ് ചിത്രം പാണ്ടിപ്പട എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ മനം കവർന്ന ആളുകൂടിയാണ് അദ്ദേഹം.
അദ്ദേഹം തന്റെ സിനിമ ജീവിതത്തിൽ ഏറ്റവുമ കൂടുതൽ ചെയ്തിരിക്കുന്നത് വില്ലൻ വേഷങ്ങളാണ്, അതുകൊണ്ട് തന്നെ യഥാർഥ ജീവിതത്തിൽ ഒരിക്കലും അദ്ദേഹം ഒരു വില്ലൻ ആയിരുന്നില്ല, ശെരിക്കും പറഞ്ഞാൽ ഒരു സൂപ്പർ ഹീറോയാണ്. അങ്ങനെ പറയാൻ കാരണം അദ്ദേഹം തനറെ ജീവിതത്തിൽ ഒരുപാട് പേർക്ക് കൈത്താങ്ങായി മാറിയിട്ടുണ്ട്, ആരും അറിഞ്ഞും അറിയാതെയും പ്രകാശ് രാജ് എന്ന നടൻ ഒരുപാട് സഹായങ്ങൾ ചെയ്യാറുണ്ട്, അത്തരത്തിൽ ഇപ്പോൾ അനാഥയും ദളിതയുമായ ശ്രീചന്ദന എന്ന പെൺ കുട്ടിക്ക് പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കി ലണ്ടനിൽ അയച്ച് മാസ്റ്റര്‍ ഡിഗ്രിയെടുപ്പിച്ചതിന് ശേഷം അവിടെത്തന്നെ ജോലിക്കു തുടരുന്നതിനായി ധനസഹായവും ചെയ്തിരിക്കുകയാണ് അദ്ദേഹം.. ആ കഥ ഇങ്ങനെ…

ആന്ധ്രപ്രദേശിലുള്ള രാജമുന്ദ്രി സ്വാദേശിനിയായ ടി. ശ്രീചന്ദന എന്ന അനാഥയും ദളിതയും ആയ വിദ്യാര്‍ത്ഥിനി തന്റെ പഠന കാര്യത്തില്‍ വളരെ മിടുക്കിയായിരുന്നു. ബി എസ് സി പൂര്‍ത്തിയാക്കിയതിന് ശേഷം യുകെയില്‍ പോയി ഉപരിപഠനം നടത്തണം എന്നായിരുന്നു അവളുടെ ആഗ്രഹം. മിടുക്കിയായ ആ കുട്ടി സ്കോളര്‍ഷിപ്പോടെയാണ് ബിഎസ്സി പാസ്സായത്. അതുകൊണ്ട് തന്നെ യുകെയിലുള്ള മൂന്നു പ്രസിദ്ധ യൂണിവേഴ്സിറ്റികളില്‍നിന്നും സ്കോളര്‍ഷിപ്പും കിട്ടിയിരുന്നു . പക്ഷെ തന്റെ ഇഷ്ട വിഷയമായ ‘എം എ ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി’ അവിടെയെത്തി താമസിച്ചു പഠിക്കുന്നതിനുള്ള സാമ്പത്തിക ശേഷി അവള്‍ക്കില്ലായിരുന്നു.

അവൾ തന്റെ ആഗ്രഹം സഫലമാക്കാൻ പല വഴികളും തിരഞ്ഞു, അങ്ങനെ ഒരു സംഘടന വഴിയുള്ള അവളുടെ സഹായാഭ്യര്‍ത്ഥന തമിഴ് സിനിമാ പ്രവര്‍ത്തകനായ നവീന്‍ മുഹമ്മദലിയുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഇതിനെക്കുറിച്ച് പ്രകാശ് രാജിനെ അറിയിക്കുകയുമായിരുന്നു. കാരുണ്യ പ്രവർത്തങ്ങൾക്ക് സിനിമാലോകത്ത് ഏറ്റവും മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്. പക്ഷേ അദ്ദേഹം താന്‍ ചെയ്യുന്ന സഹായങ്ങൾ ച്ച് പുറത്തു പറയാറുമില്ല. ശ്രീചന്ദനയുടെ വിവരമറിഞ്ഞ അദ്ദേഹം അതേപ്പറ്റി രഹസ്യമായി അന്വേഷിക്കുകയും വൈകാതെ തന്നെ കുട്ടിക്ക് ലണ്ടനില്‍ പോയി താമസിച്ചു പഠിക്കാനുമുള്ള സാമ്പത്തിക സഹായം ഏര്‍പ്പാടാക്കുകയും ആയിരുന്നു.
അത് കൂടാതെ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി യുകെയില്‍ത്തന്നെ തുടരുകയായിരുന്ന ശ്രീചന്ദനക്ക് അവിടെ തുടരുന്നതിനുള്ള സാമ്പത്തിക സഹായവും അദ്ദേഹം നല്‍കുകയായിരുന്നു. ഇന്ന് ആ പെൺകുട്ടി ഉയരങ്ങൾ കീഴടക്കിയിട്ടുണ്ടെകിൽ അതിന് കാരണക്കാരനായ ഒരൊറ്റ മനുഷ്യനെ ഉള്ളു അത് പ്രകാശ് രാജണ്, ഈ വിവരം നവീന്‍ മുഹമ്മദ് ട്വിറ്റര്‍ വഴി പുറം ലോകത്തെ അറിയിക്കുകയായിരുന്നു.
Leave a Reply