പ്രണവ് ഒരുപാട് മാറി, അവന്റെ കണ്ണും, ഓരോ ചലനങ്ങൾ പോലും ലാല്‍ സാറിനെ പറിച്ച് വച്ചത് പോലെയാണ് ! അവനെ ചേർത്ത് പിടിക്കാൻ തോന്നി ! സായികുമാർ !

മലയാള സിനിമയിൽ വില്ലനായും നായകനായും ഒരുപാട് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച അനുഗ്രഹീത കലാകാരൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനാണ് സായികുമാർ. വില്ലനായും നായകനായും ഒരുപാട് ചിത്രങ്ങൾ, ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം, പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹൃദയം സിനിമ  കണ്ട ശേഷം കണ്ണ് നിറഞ്ഞ് ഒഴുകുക ആയിരുന്നു, ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം ആ  സിനിമയിലുണ്ട്. സിനിമ കണ്ടിറങ്ങിയ ശേഷം  വിനീത് ശ്രീനിവാസനെയും പ്രണവിനെയും കെട്ടിപ്പിടിക്കാന്‍ തോന്നി എന്നാണ് സായ് കുമാര്‍ പറയുന്നത്.

പ്രണവ് ആദി എന്ന ചിത്രത്തിൽ കണ്ട ആളെ അല്ലായിരുന്നു,അവൻ  വല്ലാതെ മാറിപ്പോയിരിക്കുന്നു. അവന്റെ കണ്ണുകളും കാലുകളും എന്തിന് ഓരോ ചലനങ്ങൾ പോലും  അടക്കം എല്ലാം ലാല്‍ സാറിനെ പറിച്ച് വെച്ച് പോലെയാണ് എന്നാണ് സായ് കുമാര്‍ പറയുന്നത്. അതേസമയം, തന്റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരെ കുറിച്ചും, മോഹൻലാലിൻറെ മരക്കാർ സിനിമയെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.  എന്റെ സിനിമ ജീവിതത്തിന്റെ  തുടക്ക കാലം മുതൽ അച്ഛനും ഒപ്പമുണ്ടായിരുന്നു. പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി അച്ഛൻ അഭിനയത്തെ കണ്ടിരുന്നില്ല.

അച്ഛൻ ഒരിക്കലൂം അഭിനയ കലയെ പണം കൊണ്ട് തൂക്കിനോക്കിയിട്ടില്ല ആരെങ്കിലും  സിനിമയുടെ  പുതിയ  കഥ പറയാൻ വരുമ്പോൾ പ്രതിഫലത്തെ കുറിച്ച്  അദ്ദേഹം  ചോദിക്കാറില്ല. അവർ പറയാൻ തുടങ്ങിയാലും അച്ഛൻ പറയും പണത്തിന്റെ കാര്യ​ങ്ങൾ അവിടെ നിക്കട്ടെ… ആദ്യം നമുക്ക് കഥാപാത്രത്തെ കുറിച്ച് സംസാരിക്കാമെന്ന്. എന്നാൽ ഇന്നുള്ള സിനിമ താരങ്ങൾ  അങ്ങനെയല്ല അവർ കഥയെന്തായാലും കുഴപ്പമില്ല പ്രതിഫലം എത്ര കിട്ടുമെന്നാണ് ചോദിക്കുന്നത്. സിനിമകൾ ലഭിക്കാത്ത അവസരം വരും അന്ന് വരുമാനം ഉണ്ടാകില്ല, അതിന് സമ്പാദിക്കണം എന്നൊന്നും അച്ഛൻ ചിന്തിച്ചിരുന്നില്ല. ഏക മകൻ  എന്ന പേരിൽ ചെറിയ പരി​ഗണനയൊക്കെ അച്ഛൻ എനിക്ക്  തന്നിരുന്നു. പക്ഷെ മക്കളെല്ലാം അച്ഛന് ഒരുപോലെയായിരുന്നു.

അതുപോലെ ലാൽ സാറിന്റെ കുഞ്ഞാലിമരക്കാർ എനിക്ക് അത്ര അങ്ങ് ഇഷ്ടപ്പെട്ടില്ല, എനിക്ക് എന്റെ അച്ഛൻ ചെയ്ത പഴയ കു,ഞ്ഞാലിയോയെയാണ് ഇഷ്ടമായത്, നമ്മുടെ എല്ലാവരുടെയും മനസില്‍ കോഴിക്കോട്ടുകാരനായ കുഞ്ഞാലി മരക്കാറെന്ന് പറയുമ്പോള്‍ തന്നെ  അന്നത്തെ ആ  മുസ്ലിം തറവാട്ടിലുള്ള ചങ്കുറപ്പുള്ള, കൊതുമ്പു വള്ളത്തില്‍ പോയിട്ട് പോടാ മറ്റേ മോനേന്നു പറയുന്ന രീതിയില്‍ നിന്ന് വാരിക്കുന്തം വച്ചിട്ട് ഫൈറ്റ് ചെയ്യുന്ന ഒരാളാണ്. കോടതി കുഞ്ഞാലിക്ക് പടച്ചട്ട ഉള്ളതായി തോന്നതായി തോന്നുന്നില്ല.  ഇടത്തോട്ട് മുണ്ടും ഉടുത്തിട്ട് ബെല്‍റ്റും കെട്ടീട്ട് താടീം, മൊട്ടേം, ആ ലൈനില്‍ നിന്നിട്ട് ഒരു പോക്ക് പോകുന്നേന്റെ സുഖം ഈ കുഞ്ഞാലിയില്‍ തോന്നിയില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *