‘പ്രണവിനെ കുറിച്ച് ഞാൻ പലതും കേട്ടിരുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല’ !! അനുശ്രീ തുറന്ന് പറയുന്നു !!

മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിൻറെ മകൻ പ്രണവും മലയാളികൾക്ക് വളരെ പ്രിയങ്കരനാണ്, ബാലതാരമായി സിനിമയിൽ എത്തിയ പ്രണവ് ഭാവിയിൽ ഒരു നടൻ ആയി എത്തുമെന്ന പ്രേതീക്ഷ മലയാളി പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ താരപുത്രനു തുടക്കം മുതൽ അഭിനയത്തേക്കാൾ താല്പര്യം സിനിമയുടെ പുറകിൽ പ്രവർത്തിക്കാൻ ആയിരുന്നു. അതിനു ശേഷമാണ് പ്രണവ് ക്യാമറക്ക് മുന്നിൽ എത്തിയത്..

താര പുത്രന്റെ ആദ്യ ചിത്രം ആദി  മികച്ച വിജയമായിരുന്നു. പക്ഷെ രണ്ടാമത്തെ ചിത്രം അത്ര വിജയകരമായിരുന്നില്ല ഇപ്പോൾ മരക്കാരിൽ കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ഈ ചിത്രത്തിനായി അണിനിരന്നത്. മോഹന്‍ലാലിന്റെ കുട്ടിക്കാല വേഷത്തിലായിരുന്നു പ്രണവ് എത്തുന്നത്. ആദി എന്ന ചിത്രത്തിൽ പ്രണവിനൊപ്പം നടി അനുശ്രീയും അഭിനയിച്ചിരുന്നു..

ആ ചിത്രത്തിൽ ഒന്നിച്ച്‌ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചാണ് അനുശ്രീയുടെ തുറന്നു പറച്ചില്‍.  അനുശ്രീയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.. ‘ലാല്‍ സാറിന്റെ മകന്‍ ഭയങ്കര സിംപിള്‍ ആണെന്ന് നേരത്തെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയത്.

ഷൂട്ടിങ് സെറ്റിലെ അദ്ദേഹത്തിന്റെ  പല പെരുമാറ്റങ്ങളും കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്, ഇത് തന്നെയാണോ മോഹന്‍ലാല്‍ സാറിന്റെ മകന്‍ എന്ന രീതിയില്‍ പ്രണവിനെ നോക്കി അതിശയപ്പെട്ട് നിന്നിട്ടുണ്ടെന്നനും അനുശ്രീ പറയുന്നു. കൂടാതെ ആ സമയത്തൊക്കെ എനിക്ക് തോന്നിപ്പോയി അതിലും ജാഡ എനിക്ക് ഉണ്ടല്ലോ എന്ന്. ആഹാരത്തിന്റെ കാര്യത്തിലായാലും സെറ്റിലെ മറ്റു സൗകര്യങ്ങൾ ഒന്നും അദ്ദേഹത്തിന് ഒരു പ്രശ്നമല്ലായിരുന്നു. ഇത്രയും സിംപിൾ ആയ ഒരു മനുഷ്യൻ വേറെ കാണില്ല എന്നും പ്രണവിനെ കുറിച്ച് പലരും അഭിപ്രായ പെട്ടിരുന്നു..

പ്രണവിനെ ഇമോഷണല്‍ സീനില്‍ ഗ്ലിസറിടാന്‍ പഠിപ്പിച്ചത് താനായിരുന്നു എന്നും ഇനി എത്ര വലിയ നടനാണ്‌ എങ്കിലും ആദ്യം ഗ്ലിസറിടാന്‍ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന് തമാശയുടെ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും നടി പറയുന്നു. കൂടാതെ തന്നെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു എന്നും ഞാന്‍ സിനിമയില്‍ വന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. റിയാലിറ്റി ഷോയിലൂടെ വന്നതാണ്‌ എന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത് ആ ചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് എന്നാണ് തനിക്ക് തോന്നുന്നത് എന്നും അനുശ്രീ പറയുന്നു…

അദ്ദേഹം സിനിമയിൽ ചെയ്തിരുന്ന ഫൈറ്റ് ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞാണ് അതൊക്കെ കാണുന്നത്. തിയേറ്ററില്‍ കണ്ടപ്പോൽ ശെരിക്കും ഞെട്ടിയിരുന്നു എന്നും അനുശ്രീ പറയുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ അഭിനയിച്ച് വരികയാണ് പ്രണവ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. അച്ഛന്‍മാര്‍ തമ്മിലുള്ള സൗഹൃദവും കെമിസ്ട്രിയും മക്കളും ആവര്‍ത്തിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. അപ്പുച്ചേട്ടനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് വാചാലയായി കല്യാണിയും എത്തിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *