സിനിമയിൽ അവസരം കിട്ടാത്തതിനും, സീരിയൽ ചെയ്യാത്തതിനും കാരണം ഇതാണ് ! മിടുക്കിയായ മകളെ കുറിച്ചും പ്രവീണ !
മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത കലാകാരിയാണ് പ്രവീണ, ഒരുപാട് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്കപെട്ടവയായിരുന്നു. ഇപ്പോൾ സിനിമയിൽ ഉപരി സീരിയലിലാണ് നടി കൂടുതലും സജീവം, പക്ഷെ ഇപ്പോൾ കുറച്ച് നാളായി നടി സീരിയലുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്..
ഒരു സമയത്ത് പ്രമുഖ നടന്മാരോടൊപ്പം സിനിമകൾ ചെയ്തിരുന്ന പ്രവീണ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. പക്ഷെ നടിയുടെ കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ ലഭിച്ചിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ തനിക്ക് ഇപ്പോൾ സിനിമയിൽ അതികം അവസരം ലഭിക്കാത്തതിന്റെ കാരണം മകൾ തുറന്ന് പറഞ്ഞിരിക്കുകയാണ്, മകൾ ആണ് തന്റെ ഏറ്റവും വലിയ വിമർശകയും എന്നാണ് പ്രവീണ പറയുന്നത്.
സിനിമയെ കുറിച്ചാണ് ഞങ്ങൾ രണ്ടുപേരും അധികവും സംസാരിക്കാറുള്ളത്. എന്നാൽ വീട്ടിൽ എത്തിയാൽ താൻ അങ്ങനെ സിനിമ കാണാറില്ല എന്നും അമ്മ സിനിമ കാണുന്നില്ല അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നാണ് മകളുടെ വിമര്‍ശനമെന്നും പ്രവീണ പറഞ്ഞു. പക്ഷെ മകൾ ഏതൊരു പുതിയ സിനിമ വന്നാലും അത് ആദ്യം പോയിക്കാണും.
ബാംഗ്ലൂര്‍ ഡെയ്‌സിലെ കഥാപാത്രമാണ് മകള്‍ക്ക് ഞാൻ ചെയ്‌തതിൽ വെച്ച് ഏറ്റവും ഇഷ്ടം. ഞാന്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നയാളാണ്. സിനിമ വന്നാല്‍ ചെയ്യും. ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാറില്ലന്നും പ്രവീണ പറയുന്നു. താനൊരു ജ്യോതിഷ വിശ്വാസിയൊന്നുമല്ലെങ്കിലും ആ കഥാപാത്രം എനിക്ക് ഏറെ റിലേറ്റ് ചെയ്യാന്‍ പറ്റി. ഏറെ തമാശ നിറഞ്ഞ കഥാപാത്രമാണ് ബാഗ്ലൂര്‍ ഡെയ്‌സിലേതെന്നും പ്രവീണ പറഞ്ഞു. എന്നാൽ , തന്റെ പഴയ സിനിമകളെല്ലാം മകള്‍ ഈ അടുത്തകാലത്താണ് കണ്ടതെന്നും നടി പറയുന്നു.
തന്റെ മകൾ ഗൗരി ഇപ്പോൾ ബാംഗ്ലൂരിൽ ബിബിഎ പഠിക്കുകയാണെന്നും അവൾക്കും അഭിനയ മോഹം നന്നായിട്ടുണ്ടെന്നുമാണ് പ്രവീണ പറയുന്നു. മകൾ ചെറുപ്പം മുതൽ നൃത്തവും അഭ്യസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവളുടെ കോളേജിലെ മിക്ക പരിപാടികൾക്കും അവൾ പങ്കെടുക്കാറും ഉണ്ട്. നല്ല വേഷങ്ങൾ വന്നാൽ അഭിനയിക്കണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹം. നമ്മൾ ഒരുപാട് സിനിമകൾ വലിച്ച് വാരി ചെയ്യുന്നതിൽ ഒരു കാര്യവുമില്ല, ഞാനിപ്പോൾ വരുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും വളരെ സൂക്ഷ്മത കാണിക്കാറുണ്ട്.
നമ്മുടെ സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങൾ പറയുന്ന കഥാപാത്രങ്ങൾ ചെയ്യുന്നതിലാണ് എനിക്ക് താത്‌പര്യം. ഒരുപാടൊന്നും ചെയ്യണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല . ലഭിക്കുന്ന കഥാപാത്രങ്ങൾ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങൾ, അമ്മൂമ്മ വേഷങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഞാൻ ഒരിക്കലും പറയില്ലന്നും പ്രവീണ പറയുന്നു. ഇപ്പോൾ സീരിയൽ ചെയ്യാത്തതിന്റെ പ്രധാന കാരണം ഇപ്പോഴത്തെ സീരിയലുകളിലെ ആർട്ടിഫിഷാലിറ്റിയാണ്.
ഇപ്പോഴത്തെ ചില സീരിയലുകളിൽ ഓവർ മേക്കപ്പിനോടും ആഭരണങ്ങൾ വലിച്ചു വാരി ഇടുന്നതിനോടും തീരെ യോജിപ്പില്ല. അമ്മായി അമ്മയ്ക്ക് ഒരു ലുക്ക്. വില്ലത്തി കഥാപാത്രങ്ങൾക്ക് മറ്റൊരു ലുക്ക്. അങ്ങിനെ ഉള്ളതിനെ എനിക്ക് ഒട്ടും അംഗീകരിക്കാകില്ല. ഇതൊന്നും ഒരു നടിമാരും ചെയ്യാൻ ആഗ്രഹിക്കാത്തതാണ്. പക്ഷെ ഈ ചാനലുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ചമയങ്ങൾ കെട്ടേണ്ടി വരുന്നത്. എനിക്കും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിലും ഭേദം അങ്ങ് തീർന്ന് പോകുന്നതാണ് നല്ലതെന്നുപോലും ചിന്തിച്ചു പോകുന്ന സമയങ്ങളിലൂടെ താൻ കടന്നു പോയിട്ടുണ്ട്. ഇതൊക്കെ കൊണ്ടുതന്നെയാണ് ഇപ്പോൾ സീരിയൽ മേഖലയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നും പ്രവീണ പറയുന്നു…
Leave a Reply