
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ശക്തി എന്റെ അമ്മയാണ്, അച്ഛൻ മരിച്ച സമയത്ത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ് ഞങ്ങൾ ചിന്തിച്ചത് ! വേദിയിൽ വാക്കുകൾ ഇടറി പൃഥ്വിരാജ് !
ഇന്ന് മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്, മക്കളും മരുമക്കളും എല്ലാവരും ഇന്ന് സിനിമ രംഗത്തും അല്ലാതെയും വളരെ തിരക്കുള്ള വ്യക്തികളാണ്, ഇപ്പോഴിതാ 50 വർഷം പൂർത്തിയാക്കുന്ന മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങില്‍ മക്കളായ പ്രിത്വിരാജൂം ഇന്ദ്രജിത്തും വേദിയിൽ സംസാരിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. താൻ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി അമ്മയാണെന്ന് പൃഥ്വിരാജ് പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അച്ഛൻ മരിച്ച സമയത്ത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ് ആലോചിച്ചത്. അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്നിവിടെ നില്ക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറയുന്നു. അച്ഛന്റെ വിയോഗത്തേക്കുറിച്ച് തൊണ്ടയിടറിയാണ് പൃഥ്വിരാജ് സംസാരിച്ചത്. ഇത് കേട്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുനിറയുകയായിരുന്നു.
എന്റെ ജീവിതത്തില്‍ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. ഞാൻ കണ്ടതിൽ ഏറ്റവും ബോൾഡ് ആയ ശക്തയായ സ്ത്രീ അതെന്റെ അമ്മയാണ്. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന് മരിച്ചിട്ട് ഞങ്ങള്‍ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും.. ഞാൻ ചേട്ടനോട് പറയുന്നുണ്ട് അമ്മ എന്ത് ചെയ്യും.. പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നില്ക്കുന്ന ഞാനും എന്ന് പറയുമ്പോൾ പ്രിത്വിരാജിന്റെ വാക്കുകൾ ഇടറുക്കുകായായിരുന്നു.

‘അമ്മ ഞങ്ങൾക്ക് എന്നുമൊരു പ്രചോദനമാണ്. എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിർമിക്കാനും അമ്മയെ സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല അമ്മയാണ് തങ്ങളുടെ കുടുംബത്തില്‍ ഏറ്റവും മികച്ച ആർട്ടിസ്റ്റ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ’50 വർഷക്കാലം സിനിമയില്‍ സജീവമായി നില്ക്കുക എന്നത് ഒരു അതിശയമാണ്.
അത് ഒരുപക്ഷെ സിനിമയില്‍ പ്രവർത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഞങ്ങള്‍ ഇന്ന് പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങള്‍ പുറകോട്ട് നോക്കുമ്പോൾ മനസ്സിലാകും 50 വർഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്. അതില്‍ ഏറ്റവും വലിയ അദ്ഭുതം എന്ന് പറയുന്നത് ഇടയില്‍ ഏതാണ്ട് കാല്‍നൂറ്റാണ്ടോളം അമ്മ സിനിമയില്‍ വിട്ടുനിന്ന ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് അതിശയകരമായ ഒരു റീസ്റ്റാർട്ട് അമ്മയ്ക്ക് സ്വന്തം കരിയറില്‍ നടത്താൻ കഴിഞ്ഞു എന്നത് ആർട്ടിസ്റ്റ് എന്ന നിലയില്‍ വലിയ കാര്യമാണ് എന്നും പൃഥ്വിരാജ് പറയുന്നു.
Leave a Reply