‘സൂപ്പർ താരങ്ങളോടൊപ്പം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ’ ! എന്നിട്ടും മേഘത്തിലെ മീനാക്ഷിക്ക് എന്തു സംഭവിച്ചു ! താരത്തെ തിരഞ്ഞ് ആരാധകർ !

ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് സിനിമകൾ ഒന്നും വേണ്ട, മികച്ച ഒരു ചിത്രമാണെങ്കിൽ അത് ഒരെണ്ണം തന്നെ ധാരാളമാണ്. അത്തരത്തിൽ നമ്മളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന സിനിമയും അതിലെ നായികയുമാണ് നടി പ്രിയ ഗിൽ. ആ പേര് കേട്ടാൽ ഒരുപക്ഷെ നിങ്ങൾക്ക് അത്ര പരിചയം തോന്നുന്നില്ലെങ്കിലും മേഘം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായിക മീനാക്ഷി എന്ന കഥാപത്രം അവതരിപ്പിച്ച നടി പ്രിയ ഗിൽ ഇപ്പോഴും നമ്മളുടെ മനസിൽ മായാതെ നിൽപ്പുണ്ട്.

ആ ചിത്രത്തിലെ ഔസേപ്പച്ചൻ സംഗീതം നൽകിയ അതി മനോഹരമായ ഗാനങ്ങൾ ഇപ്പോഴും സൂപ്പർ ഹിറ്റുകളാണ്. ആ കാലത്ത് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ അതിമനോഹരമായ ഹിറ്റ് ചിത്രങ്ങൾ ഇറങ്ങുന്ന സമയം, ആ കൂട്ടത്തിൽ പ്രിയൻ മമ്മൂട്ടി കൂട്ടുകെട്ടിൽ  നാല് ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങയതിൽ അവസാനത്തെ ചിത്രമായിരുന്നു മേഘം. 1999 ഏപ്രില്‍ 15 ന് വിഷു റിലീസായാണ് ചിത്രം പ്രദർശത്തിനെത്തിയത്.

പ്രിയൻ മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമായതുകൊണ്ടുതന്നെ ഒരുപാട് പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയയായിരുന്നു മേഘം. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്‌സ് നായകനായ മമ്മൂട്ടി പരാചയപെടുന്ന രീതിയിലാണ് അവസാനിക്കുന്നത് അതുകൊണ്ടു തന്നെ അത് അന്ന് മമ്മൂട്ടി ആരാധകരെ ചിത്രം അത്ര ത്രിപ്തിപെടുത്തിയിരുന്നില്ല. പ്രതീക്ഷിച്ച അത്ര വിജയം ചിത്രത്തിന് നേടാൻ സാധിച്ചിരുന്നില്ല.

മോഹൻലാലിൻറെ ഭാര്യയുടെ സഹോദരനും ഇന്ത്യൻ സിനിമ പ്രശസ്ത നിർമാതാവ് കൃഷ്ണമൂർത്തി ബാലാജിയുടെ മകനുമായ സുരേഷ് ബാലാജിയാണ് മേഘം  നിർമിച്ചിരുന്നത്.  മമ്മൂട്ടിക്കൊപ്പം ദിലീപും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. നായികയായി എത്തിയിരുന്നത് ബോളിവുഡ് നായിക പ്രിയ ഗിൽ ആയിരുന്നു. ഒരു നാട്ടിൻ പുറത്തുള്ള സാധാരണ പെൺകുട്ടിയുടെ വേഷത്തിലാണ് പ്രിയ ചിത്രത്തിൽ എത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്നും മികച്ച പിന്തുണയും സ്വീകരണവും ലഭിച്ചുവെങ്കിലും പിന്നീട് താരത്തെ കണ്ടിരുന്നില്ല.

ബോളിവുഡിൽ നിന്നും വന്ന നായിക മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച ചിത്രത്തിന്റെ ഭാഗമായിരുന്നു, അജിത്തിനൊപ്പം നായികയായി അഭിനയിച്ചിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച് ബോളിവുഡില്‍ തിളങ്ങിയതിന് ശേഷമായാണ് അന്യഭാഷയിലേക്ക് തിരിഞ്ഞത്. പഞ്ചാബ് കാരിയായി പ്രിയ മോഡലിംഗിലും സജീവമായിരുന്നു അന്ന്. മേഘത്തിലൂടെയാണ് പ്രിയയെ മലയാളി പ്രേക്ഷകര്‍ അറിഞ്ഞത്.

എന്നാൽ വളരെ അപ്രതീക്ഷിദമായി അവർ 2016 മുതൽ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഭൈരവിയെന്ന ചിത്രത്തിലായിരുന്നു ഒടുവിലായി പ്രിയയെ എല്ലാവരും കണ്ടത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സ്വന്തം ഇടം നേടിയെടുത്ത പ്രിയ പിന്നീട് അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതിനാലാണോ അങ്ങനെ സംഭവിച്ചതെന്നായിരുന്നു ആരാധകര്‍ തിരക്കുന്നത്. സോഷ്യൽ മീഡിയകളിലൊന്നും അവർ സജീവമല്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *