‘ഞാന്‍ എന്റെ മക്കളുടെ നല്ല സുഹൃത്താവുമെന്ന് പ്രതീക്ഷിച്ചു’ ! പക്ഷെ സംഭവിച്ചത് അതല്ല ! പ്രിയദർശൻ പറയുന്നു !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത സംവിധായകനാണ് പ്രിയദർശൻ. മലയാളവും തമിഴും കൂടാതെ ബിളിവുഡിലും നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആളാണ് പ്രിയൻ. കോമഡി ചിത്രങ്ങളാണ് അദ്ദേഹം കൂടുതലും ചെയ്തിരുന്നത്. ഓരോ ചിത്രങ്ങളും ഹാസ്യത്തിലൂടെ മറ്റൊരു തലത്തിലെത്തിക്കാൻ അദ്ദേഹം പ്രേത്യേകം ശ്രദ്ധിക്കാറുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ മിക്ക  സിനിമകളും  സാമ്പത്തിക വിജയം നേടിയിരുന്നു. പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. അത് കൂടാതെ തമിഴിൽ 20017 ൽ റിലീസ് ചെയ്ത ‘കാഞ്ചീവരം’ ആ വർഷത്തെ നാഷണൽ അവാർഡ് നേടിയിരുന്നു. പക്ഷെ അവാർഡ് നേടുന്നതിനേേക്കാൾ തനിക്കിഷ്ടം ജനങ്ങളെ രസിപ്പിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെറുപ്പ കാലത്ത് പ്രിയദർശൻ ക്രിക്കറ്റിൽ വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു. പക്ഷേ ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് പരിക്കേറ്റതിനു ശേഷം പ്രിയദർശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു.

ഒരു കാലത്ത് ഏവരെയും ഒരുപാട് സന്തോഷിപ്പിച്ച ഒരു താര വിവാഹമായിരുന്നു പ്രിയദർശൻ ലിസി ദമ്പതികളുടേത്. പ്രിയന്റെ രണ്ടാമത്തെ സിനിമയുടെ സെറ്റിൽ വെച്ചാണ് ലിസിയെ  കണ്ടുമുട്ടിയത്.  ആ പരിചയം പിന്നീട് പ്രണയമായി മാറുകയും 1990 ൽ ഇവർ വിവാഹിതരാകുകയും ചെയ്തു. ഇവർക്ക് പ്രിയദര്‍ശന്‍ ലിസി ദമ്ബതികള്‍ക്ക് കല്യാണി, സിദ്ധാര്‍ഥ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. എന്നാൽ ഇവർ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് 2014 ഡിവോഴ്‌സ് ആകുന്നത്. മക്കൾ രണ്ടുപേരും അച്ഛനും അമ്മയ്ക്കും പിന്നാലെ ഇവരും സിനിമയില്‍ എത്തിയിട്ടുണ്ട്. കല്യാണി ഇന്ന് തെന്നിന്ത്യൻ സിനിമയിൽ വളരെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. മകൾ അഭിനയത്തില്‍ ചുവട് ഉറപ്പിച്ചപ്പോള്‍ മകൻ സിദ്ധാര്‍ഥ് സിനിമയിലെ ഗ്രാഫിക്സ് മേഖലയിലാണ് സജീവമായിരിക്കുന്നത് . റിലീസിനൊരുങ്ങുന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ മരയ്ക്കാര്‍ അറബി കടലിന്റെ സിംഹത്തില്‍ എഫ്‌എക്സ് ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ്. ഇതിന് താര പുത്രന് നാഷണല്‍ അവാര്‍ഡും ലഭിച്ചിരുന്നു.

മക്കൾ രണ്ടുപേരും അമ്മയുടെയും അച്ഛനോടൊപ്പം മാറി മാറിയാണ് താമസം. എന്നാൽ ഇപ്പോൾ മക്കളെ കുറിച്ച് പ്രിയദർശൻ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഏറെ ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തന്റെ അച്ഛന്‍ ഒരു അച്ഛനായിട്ട് നിന്നാണ് എന്നെ വളര്‍ത്തിയത്. വളരെ സ്ട്രിക്ട്  ആയിരുന്നു. അതുകൊണ്ടു തന്നെ തന്നെ എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു എനിക്ക് എന്റെ മക്കളുടെ ഏറ്റവും നല്ല സുഹൃത്താവണമെന്ന്. പക്ഷെ എത്ര ശർമിച്ചിട്ടും അത് സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. സത്യത്തില്‍ ഞാന്‍ അതിനുവേണ്ടി ഒരുപാട് ശ്രമിച്ചുനോക്കി അവരുടെ ഒരു നല്ല സുഹൃത്താകാൻ എത്ര വിചാരിച്ചിട്ടും നടക്കുന്നില്ല. ഒരുപക്ഷെ ഇതിനെയായിരിക്കും ഈ ജനറേഷന്‍ ഗ്യാപ്പ് എന്ന് പറയുന്നത്. അവര്‍ക്ക് താല്‍പര്യമുള്ള പല കാര്യങ്ങളും നമുക്ക് മനസ്സിലാവുന്നില്ല. ജനറേഷന്‍ ഗ്യാപ്പ് എന്ന് പറയുന്നത് വല്ലാത്ത സംഭവമാണെന്നു പ്രിയദര്‍ശന്‍ പറയുന്നു. അവരെ മനസിലാക്കുന്നതിലും തനിക്ക് ആ ഒരു കുറവ് ഉണ്ടായിട്ടുണ്ട് എന്നും പ്രിയൻ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *