
ജനങ്ങൾക്ക് വേണ്ടി പൂർണ മനസോടെ സേവനമനുഷ്ഠിക്കുന്ന ആളാണ് ! നന്മയുള്ള മനസാണ് ! എന്റെ മകനുവേണ്ടി ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല !
മലയാള സിനിമ നടൻ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് ജനപ്രീതിയുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. എന്നാൽ അതേസമയം അതെ രാഷ്ട്രീയത്തിന്റെ പേരിൽ നിരവധി പേര് അദ്ദേഹത്തെ വിമർശിക്കാറുമുണ്ട്. അടുത്തിടെ മാധ്യമ പ്രവർത്തകരുമായി ബന്ധപെട്ടു ഏറെ വിമർശനങ്ങൾ സുരേഷ് ഗോപി നേരിട്ടിരുന്നു. എന്നാൽ ആ സമയത്തും സിനിമ രാഷ്ട്രീയ രംഗത്തുനിന്ന് പലരും അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി പ്രിയങ്ക. പ്രിയങ്കയുടെ ആദ്യ മലയാള സിനിമ സുരേഷ് ഗോപിയുടെ സഹോദരിയായി ‘കിച്ചാമണി എം ബി എ’ എന്ന സിനിമ ആയിരുന്നു.
ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേർസിന്റെ പ്രത്യേക പരിപാടിയിലാണ് പ്രിയങ്ക മനസ് തുറന്നത്. സുരേഷേട്ടനെന്ന വ്യക്തി എന്ത് ഇമോഷനായാലും കള്ളത്തരമില്ലാതെ കാണിക്കുന്ന പച്ചയായ മനുഷ്യനാണ്. അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പൂർണ്ണ മനസോടെ മറ്റൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ എന്തും ചെയ്യാൻ മനസുള്ള ആളാണ്. സിനിമാ രംഗത്ത് എല്ലാവർക്കും സ്നേഹമാണ് പക്ഷെ എന്തിനും എപ്പോഴും വിളിക്കാവുന്ന എന്റെ സ്വന്തമെന്ന് തോന്നിയൊരാൾ സുരേഷേട്ടനാണ്. എന്റെ ജീവിതത്തിൽ ചീത്ത പറഞ്ഞാലും ഞാൻ തിരിച്ചൊന്നും പറയാത്ത വളരെ അപൂർവം ആളുകളേയുള്ളൂ. അതിലൊരാൾ സുരേഷേട്ടനാണ്. തന്നോട് ദേഷ്യപ്പെട്ടിട്ടും പിണങ്ങിയിട്ടുമുണ്ടെന്നും പ്രിയങ്ക പറയുന്നു.
അതുപോലെ തന്റെ മകനുവേണ്ടി അദ്ദേഹം ചെയ്തുതന്ന സഹായം ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണെന്നും പ്രിയങ്ക പറയുന്നു. മകന്റെ സ്‌കൂൾ അഡ്മിഷൻ സമയത്താണ് അദ്ദേഹം എന്നെ സഹായിച്ചത്. മകന് സ്കൂളിൽ അഡ്മിഷൻ വന്നപ്പോൾ അടുത്ത വർഷം മകനെ കേന്ദ്രീയ വിദ്യാലയത്തിലാക്കാമെന്ന് സുരേഷേട്ടൻ പറഞ്ഞു. ചേട്ടനന്ന് രാജ്യസഭാ എംപിയാണ്. ചേട്ടന്റെ ക്വാട്ടയിൽ അഡ്മിഷൻ കിട്ടും. അപ്ലിക്കേഷൻ കൊടുക്കേണ്ട സമയത്ത് എന്റെ അമ്മൂമ്മ മരിച്ചു.

അങ്ങനെ എനിക്ക് ആ സമയത്ത് സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. എന്നാൽ ഇത് അറിഞ്ഞ സുരേഷേട്ടൻ അദ്ദേഹം ഒരു ഒരു ഡ്രെെവറുടെയടുത്ത് കൊടുത്തയച്ചിട്ട് എന്റെ മകന് വേണ്ടി അഡ്മിഷൻ എടുത്തുതന്നു. ആദ്യത്തെ പേര് എന്റെ മകന്റേതായിരുന്നു. ഇന്നും എന്റെ മനസിൽ നിൽക്കുന്നത് അതാണ്. ഞാനാവശ്യപ്പെട്ടിട്ട് പോലുമില്ല.അങ്ങനെ കുഞ്ഞ് സ്കൂളിൽ പോയി. പക്ഷെ ഒരു മാസമായപ്പോഴേക്കും മകൻ ആകെ തളർന്ന് പോയി. രാവിലെ ആറ് മണിക്ക് പോയാൽ വൈകുന്നേരമേ തിരിച്ചെത്തൂ. അതോടെ അവിടത്തെ സ്കൂൾ പഠനം നിർത്തി. ഇത് ചേട്ടനോട് പറഞ്ഞപ്പോൾ വളരെ വിഷമമായി.
മറ്റൊരു കുട്ടിയുടെ അവസരമാണ് നഷ്ടമായത്, അങ്ങനെ എന്നും രാവിലെ ഗുഡ് മോർണിംഗ് പറയുന്ന ആളായിരുന്നു. പക്ഷെ കുറേ നാൾ എനിക്കങ്ങോട്ട് സംസാരിക്കാനുള്ള വിഷമം ആയി. അല്ലാതെയും എന്റെ ജീവിതത്തിലുണ്ടായ ഒന്ന് രണ്ട് സാഹചര്യങ്ങളിൽ ചേട്ടനെന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അതൊരു സ്നേഹമാണെന്നും പ്രിയങ്ക പറയുന്നു.
Leave a Reply