
ഞാൻ കാവേരിയെ ചതിച്ചിട്ടില്ല ! ചെയ്യാത്ത തെറ്റിന്റെ പേരിലുള്ള ക്രൂശിക്കലുകള്‍ ഒരുപാട് അനുഭവിച്ചു പ്രിയങ്ക തുറന്ന് പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതരായ രണ്ടു അഭിനേതാക്കളാണ് നടി കാവേരിയും, പ്രിയങ്കയും, 2004 ഫെബ്രുവരിയില്‍ കാവേരി പ്രിയങ്കയ്ക്ക് എതിരെ ഒരുപ പരാതി നൽകിയിരുന്നു. ആള്‍മാറാട്ടം നടത്തി തന്റെ കൈയ്യില്‍ നിന്നും പണം തട്ടാനായി ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കാവേരി പ്രിയങ്കക്കെതിരെ പരാതി നല്‍കിയത്. ഇപ്പോൾ 20 വര്‍ഷത്തിന് ശേഷം ആ കേസിന് വിധി വന്നിരിക്കുകയാണ്, വര്‍ഷങ്ങൾക്ക് മുമ്പ് ഇതിന്റെ സത്യം തെളിയിച്ച് തിരിച്ചെത്തുമെന്ന് പറഞ്ഞായിരുന്നു പ്രിയങ്ക ഇറങ്ങിയത്. അതിപ്പോൾ യാഥാര്‍ത്ഥ്യമായതിന്റെ ആശ്വാസത്തിലാണ് പ്രിയങ്ക.
ഇത്രയും വർഷം താൻ അനുഭവിച്ച മാനസിക വിഷമതകളെ കുറിച്ചും അന്ന് എന്താണ് സംഭവിച്ചത് എന്നും തുറന്ന് പറയുകയാണ് പ്രിയങ്ക. അന്ന് സംഭവിച്ചത് കേരളത്തിലെ ഒരു പ്രമുഖ വാരികകളിലൊന്നില്‍ മകളെക്കുറിച്ചുള്ള (കാവേരിയെ ) അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും, അത് നല്‍കാതിരിക്കണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നും പറഞ്ഞ് തന്നെ ഒരാള്‍ വിളിച്ചതായി പ്രിയങ്ക കാവേരിയുടെ അമ്മയെ അറിയിച്ചു,
എന്നാൽ കാവേരിയുടെ വീട്ടുകാർ ആ പറഞ്ഞ മാഗസിനുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു വാര്‍ത്തയില്ലെന്ന വിവരമായിരുന്നു അവർക്ക് ലഭിച്ചത്. അപ്പോൾ തന്നെ അവർ പരാതി നൽകി, അപ്പോൾ ഫോണില്‍ വിളിച്ചയാളെക്കുറിച്ചായിരുന്നു പിന്നീട് പോ ലീസ് അന്വേഷിച്ചത്. പോ ലീസിന്റെ നിർദ്ദേശ പ്രകാരം 3 ലക്ഷം നല്‍കാനായി പ്രിയങ്കയെ വിളിച്ച് വരുത്തി പണം കൈമാറുന്നതിനിടയിലായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്.

എന്നാൽ അപ്പോഴും തനിക്ക് വന്ന ഫോൺ കോളിനെ കുറിച്ച് പ്രിയങ്ക വിശദീകരിക്കുന്നുണ്ട്, ഞാൻ ആരുടേയും പണം തട്ടാൻ ശ്രമിച്ചിട്ടില്ല, എങ്കിലും അന്ന് മുതൽ ഇന്ന് വരെ ചെയ്യാത്ത തെറ്റിന്റെ പേരിലുള്ള ക്രൂശിക്കലുകള്‍ സിനിമ, സീരിയൽ രംഗത്തുനിന്നും അനുഭവിച്ചു, അവർ എന്നെ അവഗണിച്ചു, മാറ്റി നിർത്തി, കൂടാതെ എന്റെ ജീവിതത്തിലെ വിലപ്പെട്ട 20 വര്‍ഷമാണ് നഷ്ടമായത്. ഇത്തരം കേസുകളില്‍ വൈകി വിധി പറയുന്നത് വളരെ ദുഖകരമായ കാര്യമാണെന്ന് പ്രിയങ്ക പറയുന്നു.
വീട്ടുകാരുടെയും കുടുംബത്തിന്റെയും പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും നാൾ പിടിച്ചു നിന്നത്, പലപ്പോഴും ജീവിതം അവസാനിപ്പിക്കാൻ തോന്നിയിരുന്നു. ഒരു സുഹൃത്ത് എന്ന നിലയിലായിരുന്നു ഇതേക്കുറിച്ച് കാവേരിയുടെ കുടുംബത്തെ അറിയിച്ചത്. അത്രയും അടുപ്പമായിരുന്നു അവരോട് ഉണ്ടായിരുന്നത്, പക്ഷെ ഈ പരാതിക്ക് ശേഷം പിന്നെ ഇതുവരെ സംസാരിച്ചിട്ടില്ല എന്നും പ്രിയങ്ക പറയുന്നു.
എന്റെ ജീവിതത്തിലെ വളരെ നല്ല കാലമാണ് നഷ്ടമായി പോയത്, പക്ഷെ ഇനിയും അതേക്കുറിച്ചോര്‍ത്ത് ഇനി വിഷമിച്ചിട്ട് കാര്യമില്ലല്ലോ എന്നും താരം പറയുന്നു. ഭര്‍ത്താവും അമ്മയുമാണ് കോടതി കയറി ഇറങ്ങാന്‍ കൂടെനിന്നത്. ഇതിന്റെ പേരിൽ ഭര്‍ത്താവിന്റെ കുടുംബക്കാരും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരിയും കുടുംബവും വരെ ആ സമയത്ത് ഇത് കാരണം ഒരുപാട് മാനസിക വിഷമതകൾ നേരിട്ടിരുന്നു. എവിടെയെങ്കിലും പോവുമ്പോള്‍ തന്നെ പരിചയപ്പെടുത്തുമ്പോള്‍ ഇത് ആ നടിയല്ലേ എന്ന തരത്തിലാണ് ചോദ്യങ്ങള്‍. സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നു.
Leave a Reply