
ഗായിക രാധിക നായർ എങ്ങനെ രാധിക സുരേഷ് ഗോപിയായി മാറി !! താരത്തിന്റെ അറിയാക്കഥകളിലേക്ക് !!
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി, അദ്ദേഹത്തെപ്പോലെ തന്നെ നമുക്ക് ഏവർകും അറിയാവുന്ന ഒന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിനെയും, ഭാര്യ രാധിക സുരേഷ്‌ഗോപി അങ്ങനെ പൊതുവേദികളിൽ ഒന്നും അത്ര സജീവ താരമല്ല യെങ്കിലും നമ്മൾ ഏവർക്കും പ്രിയങ്കരിയാണ് രാധിക. സുരേഷ് ഗോപി ചെറുതായി പാടുന്ന ഒരു കൊച്ചു ഗായകനാണെന്ന് നമുക്കെല്ലാവർക്കും അറിയാം…
ചില വേദികളിൽ രാധികയും പാടി നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ രാധികയെ കുറിച്ച് മലയാളികൾക്ക് അത്ര പരിചയമില്ലാത്ത ചില കഥകളാണ് പുറത്തുവരുന്നത്… കലാപരമ്പര്യമുള്ള തറവാട്ടിലാണ് താരത്തിന്റെ ജനനം, ഗായകരും അഭിനേതാക്കളുമെല്ലാം ഉണ്ടായിരുന്ന തന്റെ തറവാട്ടിൽ രാധിക എന്ന രാധിക നായരും ഒട്ടും പിറകിലായിരുന്നില്ല…
രാധികയും മികച്ചൊരു ഗായികയാണെന്നറിഞ്ഞ അന്നത്തെ പ്രശസ്ത സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ അന്ന് രാധികക്ക് ഒരു പിന്നണി ഗാന രംഗത്ത് ഒരവസരം നല്കയിരുന്നു, 1985 ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്നുതുടങ്ങുന്ന ഗാനം ഗായകൻ എംജി ശ്രീകുമാറിനൊപ്പം പാടിയിരുന്നത് രാധിക ആയിരുന്നു…..
സംഗീത പഠനം പൂർത്തീകരിച്ച താരം പിന്നണി ഗാന രംഗത്ത് തുടരാൻ ആഗ്രഹിച്ചിരുന്നു, 1989 ൽ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന ചിത്രത്തിൽ എംജി ശ്രീകുമാറിനൊപ്പം രാധിക പാടിയ ‘രാത്രിതൻ’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.. ആ ഗാനത്തോടുതന്നെ പിന്നണി ഗാന രംഗത്ത് രാധിക നായർ എന്ന പേര് പ്രശസ്തിനേടി തുടങ്ങിയിരിക്കുന്നു…

എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ സംഗീത ജീവിതം വളരെ പെട്ടന്നാണ് അവസാനിച്ചത്, താരത്തിന്റെ അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയും സുരേഷ് ഗോപിയുമായുള്ള വിവാഹം ആലോചിക്കുന്നത്, അതും ഏറെ രസകരമായിരുന്നു, അതായത് ഇവരുടെ വിവാഹ നിശ്ചയ ശേഷമാണ് രാധികയും സുരേഷ് ഗോപിയും തമ്മിൽ ആദ്യമായി കാണുന്നത് തന്നെ….
സുരേഷ് ഗോപി പലപ്പോഴും പറഞ്ഞിരുന്നു സിനിമ നടി പാർവതി തനിക്ക് തനറെ സ്വന്തം സഹോദരിയെ പോലെയാണെന്നും, രാധികയെ ആദ്യം പോയി കാണുന്നത് നടി പാർവതി ആയിരുന്നു അവൾ ഒക്കെ അപറഞ്ഞതായണ് ശേഷമാണ് വിവാഹം ഉറപ്പിച്ചത് എന്നും, രാധികയുടെ പതിനെട്ടാം വയസ്സിലാണ് താരം വിവാഹതിയായത്. 1990 ഫെബ്രുവരി എട്ടാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം…
വിവാഹ ജീവിതത്തോടെ സംഗീത ലോകത്തുനിന്നും അകന്നു പോകുയായിരുന്നു രാധിക, പിന്നീട് കുടുംബത്തിനായി തന്റെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് നല്ലൊരു കുടുംബിനിയായി മാറുകയായിരുന്നു, വിവാഹം കഴിഞ്ഞ അടുത്ത വർഷം തന്നെ താരം തന്റെ ആദ്യ കുഞ്ഞിന് ജൻമം നൽകിയിരുന്നു ലക്ഷ്മി എന്നായിരുന്നു ആ കുഞ്ഞിന്റെ പേര്, പക്ഷെ ഏവരെയും നൊമ്പര പെടുത്തികൊണ്ട് ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ ആ കുഞ്ഞ് മരണ പെട്ടിരുന്നു… ഇന്നവർക്ക് നാല് മക്കളാണ് ഉള്ളത്, ഗോകുൽ, ഭാഗ്യ, ഭാവന, മാധവ്. ഗോകുൽ ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള ഒരു യുവ നടനാണ്……
Leave a Reply