പരസ്പരം കാണാതെ തന്നെക്കാൾ 13 വയസിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും ആ കാരണം കൊണ്ടാണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിച്ചത് !!!
മലയാളികളുടെ സ്വന്തം നടനാണ് സുരേഷ് ഗോപി, നടന്റെ ഓരോ വാർത്തകളും വിശേഷങ്ങളും എന്നും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്, അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് നടന്റെ കുടുംബവും, ഭാര്യ രാധികയും നാല് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം, ഭാര്യ രാധിക ഒരു ഗായികയായിരുന്നു. ചില വേദികളിൽ രാധികയും പാടി നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ രാധികയെ കുറിച്ച് മലയാളികൾക്ക് അത്ര പരിചയമില്ലാത്ത ചില കഥകളാണ് പുറത്തുവരുന്നത്. കലാപരമ്പര്യമുള്ള തറവാട്ടിലാണ് രാധികയുടെയും ജനനം, ഗായകരും അഭിനേതാക്കളുമെല്ലാം ഉണ്ടായിരുന്ന തന്റെ തറവാട്ടിൽ രാധിക നായരും ഒട്ടും പിറകിലായിരുന്നില്ല.
ആ ഗായികയെ പ്രശസ്ത സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ അന്ന് രാധികക്ക് ഒരു ഒരവസരം നല്കയിരുന്നു, 1985 ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്നുതുടങ്ങുന്ന ഗാനം ഗായകൻ എംജി ശ്രീകുമാറിനൊപ്പം പാടിയിരുന്നത് രാധിക ആയിരുന്നു. തന്റെ സംഗീത പഠനം പൂർത്തീകരിച്ച രാധിക പിന്നണി ഗാന രംഗത്ത് തുടരാൻ ആഗ്രഹിച്ചിരുന്നു, 1989 ൽ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന ചിത്രത്തിൽ എംജി ശ്രീകുമാറിനൊപ്പം രാധിക പാടിയ ‘രാത്രിതൻ’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.. ആ ഗാനത്തോടുതന്നെ പിന്നണി ഗാന രംഗത്ത് രാധിക നായർ എന്ന പേര് പ്രശസ്തിനേടി തുടങ്ങിയിരിക്കുന്നു…
ആ സമയത്താണ് സുരേഷ് ഗോപിക്ക് വീട്ടിൽ കാര്യമായ വിവാഹ ആലോചന നടക്കുന്നത്, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയമാണ്, സുരേഷ് ഗോപിയുടെ വീട്ടിൽ നാല് ആൺമക്കൾ ആയിരുന്നു, പെൺകുട്ടികൾ ഇല്ലാത്ത വീട്ടിലേക്ക് ഉടൻ ഒരു മരുമകളെ കൊണ്ടുവരാൻ അവർ ആഗ്രഹിച്ചിരുന്നു, ശേഷംഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വേണ്ടി കണ്ടെത്തുന്നത്, രാധികയെ ചെന്ന് കണ്ട് ഇഷ്ടപെട്ട ശേഷം കൊടൈക്കനാലിൽ ഒരു ഷൂട്ടിങ്ങിന് പോയിരുന്ന സുരേഷ് ഗോപിയെ വിളിച്ച് അച്ഛൻ പറഞ്ഞു, ഞങ്ങൾ ഒരു കുട്ടിയെ പോയി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, ഞങ്ങൾക്ക് മകളായി, മരുമകളായി അവൾ മതി, ഇനി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു.
എന്നാൽ ആ നിമിഷം തന്നെ സുരേഷിന്റെ മറുപടി വന്നു, ഞാൻ കാണേണ്ട ആവിശ്യമില്ല, എനിക്ക് ഒരു ഭാര്യ എന്നതിലുപരി നിങ്ങൾക്ക് ഒരു മകളെയാണ് ആവിശ്യം, അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട ആ കുട്ടി തന്നെ മതി വിവാഹം ഉറപ്പിച്ചോളാൻ പറയുകയായിരുന്നു, അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്, അങ്ങനെ രാധികയുടെ പതിനെട്ടാം വയസ്സിലാണ് താരം വിവാഹതിയായത്. 1990 ഫെബ്രുവരി എട്ടാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം, വിവാഹ ശേഷം പിന്നണി ഗാന രംഗത്തുനിന്നും അകന്നുപോയ രാധിക, പിന്നീട് കുടുംബത്തിനായി തന്റെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് നല്ലൊരു കുടുംബിനിയായി മാറുകയായിരുന്നു…
Leave a Reply