
വിശ്വസിക്കാൻ കൊള്ളാത്തവർ, തെറ്റ് പറ്റി ! ബിജെപിക്കാരനായാല്‍ സിനിമയില്‍ അവസരമില്ല ! കൂട്ടത്തോടെ താരങ്ങൾ പിൻവാങ്ങുന്നു !
മലയാള സിനിമക്കാരിൽ ബിജെപിയിൽ പ്രവർത്തിച്ച നിരവധി താരങ്ങൾ ഉണ്ടായിരുന്നു. അതിൽ നടൻ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവർ ഇപ്പോഴും പാർട്ടിയിൽ ശ്കതമായി വിശ്വസിച്ച് കൂടെ നിൽക്കുമ്പോൾ മറ്റു പലരും പാർട്ടി ഉപേക്ഷിക്കുന്ന ഒരു രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇപ്പോൾ ഈ തെരഞ്ഞെടുപ്പുകാലത്ത് ബിജെപി പ്രചരണത്തിനായി എത്തിക്കുന്ന സിനിമാക്കാരെല്ലാം കൊഴിഞ്ഞുപോവുകയാണ്. സംവിധായകന്‍ രാജസേനന് പിന്നാലെ ഭീമന്‍ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
അതുപോലെ നേരത്തെ ബിജെപിക്കുവേണ്ടി രംഗത്തിറങ്ങിയ മേജര്‍ രവി അടക്കമുള്ളവര്‍ പാര്‍ട്ടിയിലെ അവഗണനയ്‌ക്കെതിരെ പരസ്യമായി ശ്കതമായി രംഗത്തിറങ്ങിയതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഈ കൊഴിഞ്ഞുപോക്ക്. ഇവരും പറയുന്നത് അതേ കാരണം തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി മത്സരിച്ചയാളാണ് ഭീമന്‍ രഘു. അടുത്തകാലത്തായി താരം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ കാണുമെന്നും ഭീമന്‍ രഘു അറിയിച്ചിട്ടുണ്ട്.
തന്റെ കൈയ്യിൽ നിന്നും ഒരുപാട് കാശ് അന്ന് ഇലക്ഷന് മത്സരിച്ചപ്പോൾ നഷ്ടപ്പെട്ടിരുന്നു. പക്ഷെ ആ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ നിന്നും കടുത്ത അവഗണന നേരിടുന്നു എന്നാണ് രഘുവും പറയുന്നത്. മോശം അനുഭവങ്ങള്‍ ഏറെ ഉണ്ടായി. ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാനായില്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച് ബിജെപിയില്‍ എത്തിയെങ്കിലും അവിടെ തനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായതെന്നും രഘു വ്യക്തമാക്കുന്നു.

ഇതുപോലെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ആളാണ് രാജസേനനും. പക്ഷെ തനിക്കും ഈ പാര്‍ട്ടിയില്‍ അവഗണന നേരിടുകയാണെന്നാണ് അദ്ദേഹത്തിന്റേയും പരാതി. സിപിഎമ്മിലാണ് കലാകാരന്മാര്‍ക്ക് പരിഗണന നല്‍കുന്നതെന്നും ബിജെപിയില്‍ അത് ഇല്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗം കൂടിയായിരുന്ന രാജസേനന്‍ പറയുകയുണ്ടായി. അതുപോലെ തന്നെ പാർട്ടിയിലെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് നേരത്തെ മേജര്‍ രവിയും വാര്‍ത്തകളില്‍ ഇടംനേടിയത്.
ഇവിടെ മാത്രമല്ല മൊത്തത്തിൽ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്ക് എന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കെന്നും മേജര്‍ രവി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തായിരുന്നു മേജര്‍ രവി ബിജെപിക്കെതിരെ എത്തിയിരുന്നത്. സെലിബ്രിറ്റികൾ ആയതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കാലത്തുമാത്രം ഇവരെ രംഗത്തിറക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതിയെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇതുതന്നെയാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമാകുന്നതും.
Leave a Reply