
എന്ന് ഞാൻ എ ആർ റഹ്മാന്റെ അളിയൻ ആയോ അന്നുമുതൽ ജീവിതത്തില്‍ പ്രശ്നങ്ങളാണ് ! ഒരു പ്രത്യേക സ്വാഭാവമാണ് അദ്ദേഹത്തിന്റേത് ! റഹ്മാൻ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയുടെ മുൻ നിര താരമായിരുന്നു നടൻ റഹ്മാൻ. അദ്ദേഹം മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് മറ്റു ഭാഷകളിൽ സിനിമകളെ ചെയ്യുന്നത്, അതോടെ മലയാള സിനിമയിൽ റഹ്മാന് അവസരങ്ങൾ കുറയുകയായിരുന്നു. സംഗീത ചക്രവർത്തി എആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെഹറുനിസയാണ് റഹ്മാന്റെ ആ പത്നി. പേരിൽ മാത്രമല്ല സാമ്യം ഇരുവരും വളരെ അടുത്ത ബന്ധുക്കൾ കൂടിയാണ്. എന്നാൽ ഇപ്പോഴിതാ അദ്ദേഹം പറയുന്നത്, എ ആർ റഹ്മാന്റെ ബന്ധുത്വം തനിക്ക് ഗുണത്തേക്കാൾ കൂടുതൽ ദോശമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വളരെ സന്തോഷമാണ്. അദ്ദേഹത്തെ പോലൊരു വലിയ വ്യക്തി നമ്മുടെ കുടുംബത്തില്‍ ഉണ്ട് എന്ന് ഓര്‍ക്കുമ്പോള്‍. അതേസമയം എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുമുണ്ട്. എന്ന് അദ്ദേഹമെന്റെ അളിയനായിട്ട് മാറിയോ, അന്നുമുതല്‍ എനിക്ക് വരുന്ന പല ഓഫറുകളും അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയിരുന്നത്. എന്നിലൂടെ റഹ്മാനിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ബന്ധുക്കൾ ആണെന്ന് കരുതി നമുക്ക് എപ്പോഴും ഒരാളെ ബുദ്ധിമുട്ടിക്കാൻ കഴിയുമോ…

അദ്ദേഹം മിക്കപ്പോഴും ഒന്ന് രണ്ടു വർഷം എടുത്താണ് സിനിമകൾ ചെയ്യന്നത്. റഹ്മാന് എപ്പോള്‍ ഡേറ്റ് തരുന്നോ അപ്പോള്‍ സിനിമയെകുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞാകും പല സംവിധായകരും മടങ്ങുക. ഇത് വലിയ പ്രശ്നമായിരുന്നു. ഒരിക്കല്‍ നിര്‍ബന്ധത്തിന്റെ പുറത്ത് റഹ്മാനോട് പറഞ്ഞപ്പോള്‍ സംഭവിച്ച ചിത്രമാണ് സംഗമം. അതുപോലെ മറ്റൊരു കാര്യം എല്ലാവരുടെയും പോലെയായിരുന്നില്ല റഹ്മാന്റെ സ്വഭാവം. ഞങ്ങള്‍ സ്വഭാവത്തില്‍ രണ്ടുപേരും രണ്ടു ധ്രുവക്കാരാണെന്ന് പറയാം. അന്നൊക്കെ മതം മാറിയ സമയമായിരുന്നതിനാല്‍ സംഗീതവും പ്രാര്‍ത്ഥനയും മാത്രമായിരുന്നു റഹ്മാന് ജീവിതം. മ്യൂസിക് ചെയ്യാത്ത സമയത്ത് അദ്ദേഹം മുഴുവൻ സമയവും നിസ്കരിച്ചുകൊണ്ടേയിരിക്കും എന്നും റഹ്മാൻ പറയുന്നു.
അതുപോലെ തന്റെ ഭാര്യയെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയം വിവാഹം ഇതിനെകുറിച്ചെല്ലാം അദ്ദേഹം പറയുന്നുണ്ട്. ആ വാക്കുകൾ, ചെന്നൈയില്‍ സുഹൃത്തിന്റെ ഒരു ഫാമിലി ഫങ്ക്ഷന് പോയ സമയത്ത് അദ്ദേഹം തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു. അതിൽ ഒരു പെൺകുട്ടി തന്റെ കണ്ണിൽ ഉടക്കി കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന്കൂട്ടുകാരനോട് റഹ്മാൻ പറഞ്ഞിരുന്നു. മെഹറുവിന്റെ അഡ്രസ് ഒരു സുഹൃത്താണ് കണ്ടുപിടിച്ചു പെണ്ണ് ആലോചിച്ച് ചെല്ലുന്നത്. അവരുടെ കുടുംബം എന്ന് പറയുന്നത് മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു. സിനിമ ഒന്നും കാണാറില്ലാത്ത കുടുംബമായിരുന്നു അവരുടേത്. വിവാഹത്തിന് ചില നിബന്ധനകള്‍ അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു.
Leave a Reply