
അത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങൾ ! പക്ഷെ പെട്ടെന്ന് ഒരു ദിവസം എന്നെ തൊട്ട് അഭിനയിക്കരുത് എന്ന് സിത്താര പറയുകയായിരുന്നു ! റഹ്മാൻ പറയുന്നു !
മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ നടനാണ് റഹ്മാൻ, മലപ്പുറമാണ് തന്റെ സ്വദേശമെങ്കിലും അദ്ദേഹം ജനിച്ച് വളർന്നത്, അബുദാബിയിൽ ആയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ കൂടി അദ്ദേഹം ഏകദേശം 150 ൽ കൂടുതൽ ചിത്രങ്ങളിൽ നായക വേഷം കൈകാര്യം ചെയ്തിരുന്നു. അതുപോലെ മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നടി സിത്താര. 1986 ൽ പുറത്തിറങ്ങിയ കാവേരി എന്ന മലയാള ചിത്രത്തിലാണ് സിത്താര ആദ്യമായി അഭിനയിക്കുന്നത്.. അതിനു ശേഷം സൗത്ത് സിനിമയിൽ ഏകദേശം 200 ഓളം സിനിമകൾ താരം ചെയ്തിരുന്നു.. പക്ഷെ 47 കാരിയായ സിതാര ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല.
തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷെ, വിവാഹം കഴിക്കാഞ്ഞതിന്റെ കാരണം അതായിരുന്നില്ല എന്നും, ചെറുപ്പം മുതൽ വിവാഹത്തോട് ഒരു താല്പര്യവും ഇല്ലായിരുന്നു എന്നും സിത്താര പറഞ്ഞിരുന്നു. ഒരു കാലത്തെ കാലത്തെ യുവതികളുടെ ഹരമായിരുന്നു റഹ്മാൻ. അഭിനയം പോലെത്തന്നെ നൃത്തത്തിലും അദ്ദേഹം മുന്നിലായിരുന്നു, തൊണ്ണൂറുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു.

സിനിമ രംഗത്തും അല്ലാതെയും എല്ലാവരുമായി വളരെ നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാറുള്ള ആളാണ് റഹ്മാൻ, തന്റെ സെറ്റിൽ ഉള്ള എല്ലാവരോടും നല്ല അടുപ്പം വെക്കാറുണ്ട്, അത്തരത്തിൽ നടി സിത്താരയുമായി റഹ്മാന് നല്ല അടുപ്പമായിരുന്നു, അവരെ തന്റെയൊരു ചേച്ചിയുടെ സ്ഥാനത്താണ് റഹ്മാൻ കണ്ടിരുന്നതും, പല പ്രതിസന്ധി ഘട്ടങ്ങളിലും റഹ്മാൻ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്, എടീ പോടീ എന്നൊക്കെ താൻ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണെന്നും അദ്ദേഹം പറയുന്നു..
പക്ഷെ ഒരു ദിവസം മുതൽ അവര്‍ വല്ലാതെ മാറി പോയി. എന്നെ മനപ്പൂർവം അവോയ്ഡ് ചെയ്യുന്നു. അതിന്റെ കാരണം എന്താണെന്ന് ഇതുവരെയും തനിക്ക് അറിയില്ല എന്നാണ് റഹ്മാൻ പറയുന്നത്. കൂടാതെ ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് റഹ്മാനെ മോശക്കാരനാക്കാന്‍ സിതാര ശ്രമിച്ചു. നായകനായ ഞാന്‍ അവരെ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് നടി വാശി പിടിച്ചു. അന്ന് അവിടെവെച്ച് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ പെട്ടന്ന് ദേഷ്യം വരുന്ന ഞാന്‍ അന്ന് നിയത്രണം വിട്ട് ആ സെറ്റില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു.. എന്താണ് അവർക്ക് സംഭവിച്ചത്, പെട്ടന്ന് ഇങ്ങനെ മാറാൻ കാരണമെന്താണ്, എന്ന് പിന്നീട് എത്ര ആലോചിട്ടും തനിക്ക് മനസ്സിലായിരുന്നില്ല എന്നും റഹ്മാൻ ഓർക്കുന്നു
Leave a Reply