
സന്തോഷ വാർത്ത പങ്കുവെച്ച് നടൻ റഹ്മാൻ ! സന്തോഷത്തിൽ പങ്കുചേർന്ന് ആശംസകളുമായി പ്രിയ നായികമാർ ! ചിത്രങ്ങൾ വൈറലാകുന്നു !
മലയാളത്തിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനായി മാറിയ ആളാണ് റഹ്മാൻ. റഷീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. എന്നാൽ സിനിമയിൽ വന്നപ്പോൾ തന്റെ പിതാവിന്റെ പേര് സ്വന്തം പേരക്കുകയായിരുന്നു. മലയാളത്തിനയെ ആദ്യം റോമാറ്റിക് ഹീറോ ആയിരുന്നു റഹ്മാൻ. ആ കാലത്ത് റഹ്മാൻ രോഹിണി ജോഡിയും കൂടാതെ റഹ്മാൻ ശോഭന ജോഡിയും ആരാധകരുടെ ഇഷ്ട താരങ്ങൾ ആയിരുന്നു, കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ആ കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താര പദവിയിലേക്ക് കടന്നപ്പോൾ റഹ്മാൻ ആ സമയത്ത് അന്യ ഭാഷ ചിത്രങ്ങളിൽ തിരക്കിലാകുകയായിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് നടൻ, തന്റെ മൂത്ത മകൾ റുഷ്ദയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരിക്കുകയാണ്. റഹ്മാന്റെ ഭാര്യയും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അല്‍താഫ് നവാബാണ് താരപുത്രിയെ സ്വന്തമാക്കിയത്. സിനിമാരംഗത്തുനിന്നും നിരവധി പേരാണ് നവദമ്പതികളെ ആശീര്‍വദിക്കാനായെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വിവാഹ ചടങ്ങില്‍ മുഖ്യ ആകർഷണം ആയിരുന്നു. അലീഷയാണ് റുഷ്ദയുടെ സഹോദരി.

നമ്മുടെ നടൻ റഹ്മാനും സംഗീത ചക്രവർത്തി റഹ്മാനും ബന്ധുക്കളാണ്. എആര്‍ റഹ്മാന്റെ ഭാര്യയായ സൈറ ബാനുവിന്റെ ഇളയ സഹോദരിയാണ് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ. വിവാഹ ചടങ്ങില്‍ കുടുംബസമേതമായി എആര്‍ റഹ്മാനും സജീവമായിരുന്നു. എആർ റഹ്മാന്റെ മകളുടെ വിവാഹമാണോ എന്ന് പോലും ചിലർ തെറ്റിദ്ധരിച്ചിരുന്നു. ഒരു താര സംഗമം തന്നെ ആയിരുന്നു വിവാഹത്തിന് സംഭവിച്ചത്. സത്യത്തിൽ 80 കളിലെ താരങ്ങളുടെ കൂട്ടമായായി ഇവർക്ക് ‘എയ്റ്റീസ്’ എന്നൊരു ഗ്രൂപ്പുണ്ട്. കഴിഞ്ഞ ദിസവം അതിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു.

നമ്മുടെ പ്രിയ നായിക ലിസി ലക്ഷ്മിയാണ് ആദ്യം ഫോട്ടോ പോസ്റ്റ് ചെയ്തത്. വെഡ്ഡിങ് എന്ന ക്യാപ്ഷനോടെയായിരുന്നു, ഫോട്ടോയിൽ എആർ റഹ്മാനെക്കൂടി കണ്ടതോടെ അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണോ നടന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. ലിസിയെ കൂടാതെ, ശോഭന, നദിയ മൊയ്തു, അംബിക, സുഹാസിനി, പൂർണിമ ജയറാം, ലിസി ലക്ഷ്മി, പാര്‍വതി ജയറാം, രേവതി, മേനക അങ്ങനെ ഒരു താര സംഗമം തന്നെയാണ് ഇന്നലെ നടന്നത്.
ഇവര്ക്കൊപ്പമായുള്ള റഹ്മാന്റെ ഫോട്ടോയും പുറത്തുവന്നിരുന്നു. ഏതായാലും താര പുത്രിയുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. റഹ്മാൻ ഇപ്പോൾ ബോളുവുഡിലും ചുവട് വെക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിസവം ടൈഗർ ഷ്റോഫ് നായകനാകുന്ന ചിത്രത്തിൽ ഒരു മികച്ചവേഷം കൈകാര്യം ചെയ്യുന്ന സന്തോഷം പങ്കുവെച്ചിരുന്നു.
Leave a Reply