
അദ്ദേഹത്തിന്റെ വിലയേറിയ കൈപ്പടയില്‍ എഴുതിയ ആ കടലാസ് ഒരു നിധി പോലെ വാങ്ങുമ്പോൾ മനസ് നിറയുകയായിരുന്നു ! അനുഭവം പങ്കുവെച്ച് സംവിധായകൻ !
ശ്രീനിവാസൻ എന്ന നടൻ നമ്മുടെ എല്ലാവരുടെയും ഉള്ളിൽ സ്ഥാനം പിടിച്ച ഒരു അതുല്യ പ്രതിഭയാണ്. കഴിഞ്ഞ ദിസവം ആരോഗ്യം സ്ഥിതി കുറച്ച് മോശമായതിന്റെ പേരിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തിയിരിക്കുകയാണ്, ഈ കഴിഞ്ഞ ആറിന് അദ്ദേഹത്തിന്റെ ജന്മദിനം ആയിരുന്നു. 66 മത് ജന്മദിനം. അന്നേ ദിവസം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കീടം’ ത്തിന്റെ സംവിധായകൻ രാഹുല്‍ റിജി പങ്കുവേവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
ആ കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, കീടം എന്ന ചിത്രത്തിന് വേണ്ടി ഞങ്ങൾ അദ്ദേഹത്തെ സമീപിക്കുമ്പോൾ എന്റെ ഉള്ളിൽ ചെറിയ ഒരു പേടി ഉണ്ടായിരുന്നു കാരണം, ചിത്രത്തിന്റെ ഷൂട്ടിങ് ഭൂരിഭാഗവും രാത്രികളില്‍ ആയിരുന്നു. വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കൂടുതലും പ്ലാൻ ചെയ്തിരിക്കുന്നത്. പേടിച്ച് പേടിച്ച് ഞാൻ ഷൂട്ടിംഗ് സമയം പറഞ്ഞു അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു അതിനെന്താ പ്രശ്നം’ എന്ന്..
സാറിന്റെ ഒപ്പമുള്ള ഷൂട്ടിങ് ദിവസങ്ങൾ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വിലയേറിയതും, പ്രിയപ്പെട്ടതും ആയി മാറി. ഒരു ദിവസം ഷൂട്ടിംഗ് തുടങ്ങാൻ കുറച്ച് സമയം വൈകി, റോഡിലെ തിരക്ക് കാരണമാണ് അങ്ങനെ വന്നത്. അദ്ദേഹം ഒരുങ്ങി കാരവനിൽ ഇരികുകയാണ്. പെട്ടെന്ന് എന്നെ വിളിക്കുന്നു എന്ന് പറഞ്ഞു, ഞാൻ ആകെ പേടിച്ചു. ഷൂട്ടിങ് തുടങ്ങാന്‍ വൈകിയതിനു വഴക്ക് പറയാന്‍ ആവും എന്ന് ഞാന്‍ ഉറപ്പിച്ചു! ചെറിയ ഭയത്തോടെ അദ്ദേഹത്തെ കാണാന്‍ ഞാന്‍ കാരവനില്‍ കയറി.

അദ്ദേഹത്തിന്റെ മുഖം പതിവിലും ഗൗരവത്തിൽ ആയിരുന്നു. ഞാൻ ആകെ വിറച്ചുകൊണ്ട് വിളിച്ചു വരുത്തി മുഷിപ്പിച്ചതിനു മാപ്പ് പറയാന്‍ വേണ്ടിയുള്ള ആമുഖം ഞാന്‍ നിന്നു കൊണ്ട് തന്നെ പറഞ്ഞു തുടങ്ങി. അപ്പോൾ അദ്ദേഹം പറഞ്ഞു ‘തിരക്കില്ലെങ്കില്‍ ഒരു 10 മിനിറ്റ് ഒന്ന് ഇരിക്കാമോ എന്ന് ചോദിച്ചു. ഞാൻ ഇരുന്നു. ഇന്ന് നമ്മള് എടുക്കാന്‍ പോകുന്ന സീന്‍, ഞാന്‍ ഇവിടെ വരുന്നതിനു മുമ്പ് ഒന്ന് വായിച്ചു നോക്കി. അതിന്റെ തുടക്കത്തില്‍ ഒരു രണ്ടു വരി ഡയലോഗ് കൂടി ചേര്‍ത്താല്‍ അവിടത്തെ ഡ്രാമ ഒന്ന് കൂടി നന്നാവും എന്ന് എനിക്ക് തോന്നി. ഞാന്‍ അതൊന്ന് കുറിച്ച് കൊണ്ടുവന്നിട്ടുണ്ട്’… ശ്രീനി സാര്‍ തന്റെ ബാഗ് തുറന്നു അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയിരിക്കുന്ന ഒരു ചെറിയ പേപ്പര്‍ എനിക്കു നേരെ നീട്ടി. ‘ഞാന്‍ ഇതും കൂടി ഒന്ന് പറഞ്ഞോട്ടെ. വളരെ നിഷ്കളങ്കമായി, ഒരു പുതുമുഖ നടനെ പോലെ അദ്ദേഹം എന്നോടു ചോദിച്ചു.
എന്ത് പറയണം എങ്ങനെ പറയണം എന്നറിയാതെ രു നിമിഷം സ്തംഭിച്ചു നിന്നു. ഞാന്‍ ഏറെ ആരാധിക്കുന്ന, അതിലേറെ ബഹുമാനിക്കുന്ന, സിനിമ എന്ന മാധ്യമത്തെ ഇഷ്ട്ടപ്പെടാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ള അനേകം സിനിമകള്‍ എഴുതിയ, അഭിനയിച്ച, സംവിധാനം ചെയ്ത ഒരു ഇതിഹാസമാണ് എന്നോട് വളരെ നിസ്സാരമായ ആ രണ്ടു വരി ഡയലോഗ് കൂടുതല്‍ പറയാന്‍ അനുവാദം ചോദിക്കുന്നത്. അദ്ദേഹം എഴുതി അനശ്വരമാക്കിയ എത്രയോ ഡയലോഗുകള്‍ ആ നിമിഷം എന്റെ ഹൃദയത്തില്‍ മുഴങ്ങി. ആ ഡയലോഗുകള്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും പറയാത്ത മലയാളി ഉണ്ടാവുമോ എന്ന് പോലും എനിക്ക് സംശയം ആണ്.
സാർ എന്നെ കളിയാക്കുക ആണോ എന്ന് ചോദിച്ചു. സംവിധായകൻ അനുവാദം തരാതെ ഞാന്‍ എങ്ങനെ പറയും എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. രാത്രി ഏറെ വൈകി ഷൂട്ടിങ് തുടര്‍ന്ന ദിവസങ്ങളില്‍ പോലും അദ്ദേഹം ഒരു പരിഭവമോ, പരാതിയോ ഇല്ലാതെ പൂര്‍ണമായി ഞങ്ങള്‍ക്കൊപ്പം, ആ സിനിമയ്ക്കു വേണ്ടി നിന്നു. സുഖമില്ലാത്ത ദിവസങ്ങളില്‍ പോലും ഷൂട്ടിങ് മുടങ്ങിയാല്‍ നിങ്ങള്‍ക്ക് പ്രയാസമാകില്ലേ എന്ന് പറഞ്ഞു സെറ്റില്‍ വന്നു. ഞങ്ങളെ അദ്ഭുതപ്പെടുത്തുന്ന, കാലത്തെ അതിജീവിക്കുന്ന സിനിമകള്‍ ഇനിയും ആ തൂലികയില്‍ നിന്ന് പിറവിയെടുക്കാന്‍ വേണ്ടി കാത്തിരിക്കുന്ന, പ്രാര്‍ഥിക്കുന്ന ഒരു ആരാധകന്. എന്നും അദ്ദേഹം കുറിച്ചു..
Leave a Reply