പണത്തിന് ഒരു വിലയുമില്ലേ ! ‘ഇത്രക്ക് അഹങ്കാരം പാടില്ല’ ! അവർ ഉള്ളതുകൊണ്ടാണ് ഈ മേഖല തന്നെ മുന്നോട്ട് പോകുന്നത് ! മമ്മൂട്ടിക്ക് കൈയ്യടിച്ച് ആരാധകർ !

ഇന്ന് കോടികൾ കൊണ്ട് അമ്മാനമാടുന്ന മേഖലയാണ് സിനിമ. പണ്ട് വിരലിൽ എണ്ണാവുന്ന നിർമാതാക്കൾ മാത്രമാണ് ഈ സിനിമ രംഗം മുന്നോട്ട് നയിച്ചിരുന്നത്. ഇന്ന് ഒട്ടുമിക്ക എല്ലാ താരങ്ങൾക്കും സ്വന്തമായി ഒരു നിർമ്മാണ കമ്പനി തന്നെയുണ്ട്. എല്ലാ ഭാഷയിലും ഇപ്പോൾ  കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ് അധികവും. ഓരോ നിർമാതാക്കളും കൊടികൾ മുതൽ മുടക്കിലാണ് സിനിമകൾ നിർമിക്കുന്നത്, താരങ്ങളുടെ പ്രതിഫലം തന്നെ കോടികളാണ്, അടുത്തിടെ തമിഴ് നിർമാതാവായ  കെ രാജൻ. താരങ്ങളുടെ കൊണ്ട് നിർമാതാക്കൾ സഹികെട്ടു എന്ന നിലയിൽ അദ്ദേഹം തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. ആ വീഡിയോ ഇപ്പോൾ മമ്മൂട്ടിക്ക് കൈയ്യടികൾ നേടികൊടുത്തുകൊണ്ട് വൈറലായി മാറുകയാണ്.

നിർമാതാവിന്റെ ആ വാക്കുകൾ ഇങ്ങനെ, തമിഴ് സിനിമ  മേഖലയിലെ മുൻ നിരയിൽ നിൽക്കുന്ന  പല പ്രമുഖ താരങ്ങളുടെയും പേരെടുത്ത് പറഞ്ഞുകൊണ്ട് വളരെ  കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്, അതിൽ നടൻ അജിത്, തൃഷ, നയൻ‌താര, ആൻഡ്രിയ തുടങ്ങിയ താരങ്ങളും ഉണ്ട്.  ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ്അതിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. രാജന്റെ വാക്കുകൾ ഇങ്ങനെ, താരങ്ങളെ അവർ പറയുന്ന കോടികൾ പ്രതിഫലമായി നല്കിയിട്ടാണ് നമ്മൾ കൊണ്ടുവരുന്നത്, പക്ഷെ അത് പോരാതെ അവർ വരുത്തിവെക്കുന്ന അധിക ചിലവിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

പണ്ടൊക്കെ ഒരു ഷൂട്ടിംഗ് സെറ്റിൽ ഒരു കാരവൻ മതിയായിരുന്നു. എന്നാൽ ഇന്നോ, ഒരു സിനിമക്ക് വേണ്ടി ആ നിർമാതാവ് ഒരു ലൊക്കേഷനിലേക്ക് തന്നെ പത്തും പന്ത്രണ്ടും കാരവനുകൾ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം അങ്ങനെ നീളുന്നു, കാരവന്റെ വാടക, ഡ്രൈവർ സാലറി, ഇന്ധനം ഇങ്ങനെ ഒരുപാട് തുക അധിക  ചിലവുകളാണ് ഇതുകാരണം ഉണ്ടാകുന്നത്.

പക്ഷെ എല്ലാ,വരും  അങ്ങനെയാണെന്ന്ഞാൻ പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. അതുപോലെ   നയൻതാര ഷൂട്ടിങ്ങിനു വരുമ്പോൾ അവരുടെ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിർമ്മാതാവിന് ഒരു ദിവസം അധിക ചിലവ് വരുന്നത്. തൃഷയും ആൻഡ്രിയ എന്ന നടിയും ഇതൊക്കെ തന്നെ. അഭിനേതാക്കൾക്ക് ഇത്രയും അഹങ്കാരം പാടില്ല.

എന്നാൽ ഇതൊക്കെ കാണുമ്പോഴാണ് ഒരു നടനെ കൈ എടുത്ത് തൊഴാൻ തോന്നുന്നത്. അത് നമ്മുടെ നടൻ അല്ല, നമ്മളുടെ പക്കത്ത് നാടായ കേരള നടൻ. അവിടുത്തെ സൂപ്പർ സ്റ്റാർ മമ്മൂട്ടി. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണ്ടേ എന്നും മുതിർന്ന നിർമാതാവ് കൂടിയായ രാജൻ പറയുന്നു. അതുപോലെ പല താരങ്ങളുടെ പെരുമാറ്റം കൊണ്ടും മമ്മൂട്ടി ഒരു വലിയ മനുഷ്യനാണ് എന്ന് തോന്നിയുട്ടുണ്ട് എന്നും രാജൻ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *