
‘സംഘി’ എന്നത് മോശം വാക്കല്ല ! എന്റെ മകള്‍ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല ! നിലപാട് വ്യക്തമാക്കി വിമർശനങ്ങൾക്ക് മറുപടിയുമായി രജനികാന്ത് !
രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ലാൽസലാം’ സംവിധാനം അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ രജനീകാന്താണ്, കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് സോഷ്യല്‍ മീഡിയയിലൂടെ രജനികാന്തിനെ സംഘി എന്ന് മുദ്രകുത്തുന്നതിനെതിരെ താരപുത്രി പ്രതികരിച്ചത്. അടുത്തിടെയായി നിരവധി പേർ അച്ഛനെ സംഘിയെന്ന് വിളിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു.
സത്യത്തിൽ എന്താണ് ഈ സംഘി എന്ന വാക്കിന്റെ അർഥം എന്ന് തനിക്കറിയില്ല. വാക്കിന്റെ അർത്ഥം എന്താണെന്ന് ചിലരോട് ചോദിച്ചപ്പോള്‍ പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നതെന്ന് അവർ പറഞ്ഞു. രജനികാന്ത് സംഘിയല്ലെന്ന് വ്യക്തമാക്കാൻ താൻ ആഗ്രഹിക്കുന്നു. അങ്ങനെ സംഘിയായിരുന്നെങ്കില്‍ അദ്ദേഹം ലാല്‍സലാം പോലൊരു സിനിമ ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ളയൊരാള്ക്കേ ഇങ്ങനെയൊരു ചിത്രം ചെയ്യാനാകൂ, എന്നും വേദിയിൽ നിന്ന് ഐശ്വര്യ പറയുമ്പോൾ മകള്‍ പറയുന്നത് കേട്ട് രജനികാന്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

എന്നാൽ ഐശ്വര്യയുടെ ഈ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയും സംഘി എന്നത് അത്ര മോശം വയ്ക്കണോ എന്നും, ഐഷ്വര്യ അങ്ങനെയാണ് ഉദേശിച്ചത് എന്നും പറഞ്ഞുകൊണ്ട് താരപുത്രിക്ക് നേരെ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ സാക്ഷാൽ തലൈവർ തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള് ചോദിച്ചതെന്നും അദ്ദേഹം എടുത്ത് പറയുന്നു.
അടുത്തിടെ അയോധ്യയിലെ രാമ പ്രതിഷ്ഠാ ചടങ്ങിലേക്ക് രജനികാന്ത് എത്തിയതിനെ തുടർന്നാണ് അദ്ദേഹം ബിജെപി ആണ് എന്ന രീതിയിൽ വാർത്തകൾ വന്നു തുടങ്ങിയത്. അതിനെ കുറിച്ച് രജനികാന്ത് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നൽകി. എല്ലാ വർഷവും തീർച്ചയായും അയോദ്ധ്യയിൽ വരും. എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്ട്രീയമല്ല. ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply