
അവൾ ഈ ലോകത്ത് എവിടെയാണെങ്കിലും, ഒന്ന് കണ്ടാൽ മതിയായിരുന്നു ! ഇന്നും തന്റെ നിമ്മിയെ തേടുന്ന രജനികാന്ത് ! എ കഥ ഇങ്ങനെ !
ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ സ്റ്റാറാണ് രജനികാന്ത്, ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഒരു സിനിമക്ക് നൂറു കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്റ്റാറായി മറിയതിന് പിന്നിൽ അദ്ദേഹത്തിന് പറയാൻ മധുരമുള്ള ഒരു പ്രണയ കഥ കൂടിയുണ്ട്. ഒരിക്കൽ നടൻ ദേവനോട് അദ്ദേഹം അത് തുറന്ന് പറഞ്ഞിരുന്നു, ഭാഷാ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു ആത്..
ദേവന്റെ വാക്കുകൾ ഇങ്ങനെ, ഷൂട്ടിംഗ് ദിവസങ്ങളിൽ ഒരിക്കൽ ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ കൂടിയിരുന്നു, ആ സമയത്ത് അദ്ദേഹം വല്ലാതെ ഇമോഷണലായി ആദ്ദേഹത്തിന്റെ ഒരു ഏറ്റവും വലിയ ദുഖത്തെ കുറിച്ച് തുറന്ന് പറയുക ഉണ്ടായി, അദ്ദേഹം കണ്ട,ക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നു.. നിർമ്മല എന്നായിരുന്നു ആ കുട്ടിയുടെ പേര്. നിമ്മി എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ബസിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും.
അന്ന് ആ പെൺകുട്ടി എംബിബിഎസ് വിദ്യാർഥിനിയായിരുന്നു. ഒരിക്കൽ രജനി സാറിന്റെ നാടകം കണ്ടിട്ട് അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാൻ അവസരം ഒരുക്കി കൊടുത്തതും ആ പെൺകുട്ടിയായിരുന്നു. അതും അദ്ദേഹം ആവശ്യപ്പെടാതെ തന്നെ. അങ്ങനെ അവിടെ പോയി ചേർന്ന ശേഷം ഒരു ദിവസം നിർമലയെ കാണാൻ രജനി സാർ ബാഗ്ലൂരിൽ വന്നു.

പക്ഷെ രജനി, സാറിന് അദ്ദേഹത്തിന് തന്റെ നിമ്മിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവർ ആ സ്ഥലം വിറ്റ് പോയിയെന്നാണ് അറിഞ്ഞത്. പിന്നീട് ഇന്നുവരെ അദ്ദേഹത്തിന് നിർമലയെ കാണാൻ സാധിച്ചിട്ടില്ല. അത് അദ്ദേഹത്തിൽ വലിയ വിഷമമുണ്ടാക്കി. നിർമലയെ കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ചതും അദ്ദേഹം പൊട്ടി കരയുകയായിരുന്നു. ഇന്നും ഏത് ആൾക്കൂട്ടത്തിലും ഞാൻ തിരയുന്നത് അവളുടെ മുഖമാണ് എന്നും കരഞ്ഞുകൊണ്ട് പറഞ്ഞൂ. എന്റെ കൈ ഒക്കെ പിടിച്ച് സന്തോഷത്തോടെ സംസാരിച്ചു. നിമ്മി ഒന്നുകിൽ ജീവിച്ചിരുപ്പില്ല…
അതുമല്ലെങ്കിൽ അവൾ ഒരു വലിയ മനസിന്, ഉടമയാണ്. അവൾ എവിടെയോ ഇരുന്ന് എന്റെ വളർച്ച കണ്ട് എനിക്ക് മുമ്പിൽ വരാതെ ആസ്വദിക്കുകായാകുമെന്നും രജനി സാർ കരഞ്ഞുകൊണ്ട് പറഞ്ഞെന്നും ദേവൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രജനി സാറിന് അദ്ദേഹത്തിന്റെ നിമ്മിയെ കണ്ടെത്തി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ രജനി ആരാധകർ.
Leave a Reply