ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത് ! നമുക്കും ചില ബാധ്യതകളുണ്ട് ! രാമസിംഹൻ അബൂബക്കർ !

ഒരു സംവിധായകൻ എന്നതിനപ്പുറം മുസ്ലിം മതം വെടിഞ്ഞ് ഹിന്ദു മതം സ്വീകരിച്ചതോടെയാണ് രാമസിംഹൻ അബൂബക്കർ ഏറെ ശ്രദ്ധേയനായത്. ശേഷം ബിജെപി പാർട്ടിയിൽ ചേർന്ന അദ്ദേഹം പിന്നീട് ആ പാർട്ടി വിടുകയായിരുന്നു. എന്നിരുന്നാലും എക്കാലവും തനിക്ക് സുരേഷ് ഗോപിയും നരേന്ദ്ര മോദിയും പ്രിയപ്പെട്ടവർ തന്നെ ആയിരിക്കുമെന്നാണ് രരാമസിംഹൻ പറഞ്ഞിരുന്നത്, ഇപ്പോഴിതാ ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്, നമുക്കും ചില ബാധ്യതയുണ്ടെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഇപ്പോൾ സമൂഹത്തിൽ എന്ത് സഹായം ആവശ്യമായി വന്നാലും ആദ്യം എല്ലാവരും സുരേഷ് ഗോപിയെ വിളിക്ക് എന്നാണ് പറയുന്നത്, എന്നാൽ ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്.. നമുക്കും ചില ബാധ്യതയുണ്ട് അൻപതോ നൂറോ സഹായിക്കാൻ പറ്റുന്ന അനേകം പേരുണ്ട്.. അത് നൽകിയാൽ “സുരേഷ് ഗോപിയോടൊപ്പം നമ്മളും” എന്ന ഇക്വേഷൻ അനേകം പേർക്ക് തണൽ നല്കുമെന്ന് രാമസിംഹൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

അദ്ദേഹത്തിന്റെ ആ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, സുജാതയുടെ വീടിന് സുരേഷ്ഗോപിയുടെ ഒരുലക്ഷം സഹായം… ഇന്നലെ സത്യത്തിൽ എങ്ങിനെ മുൻപോട്ട് പോകും എന്ന് അന്തിച്ചു നിൽക്കുമ്പോഴാണ്, മന്ത്രിയുടെ വിളി വരുന്നത്. വിശേഷങ്ങളെല്ലാം പറഞ്ഞതിന് ശേഷം അല്പം മടിയോടെ ഞാൻ ചോദിച്ചു എന്നെയൊന്നു സഹായിക്കാമോ, എനിക്ക് വേണ്ടിയല്ല ഒരു സുജാതയുടെ വീടിന് വേണ്ടിയാണ്. എത്രവേണം,  ഒരു ലക്ഷം മതി ബാക്കി ഞങൾ കലക്ട് ചെയ്തോളാം….

അക്കൗണ്ട് തരൂ.. നാളെത്തന്നെ ട്രാൻസ്ഫർ ചെയ്തോളാം… ഇന്നത് കിട്ടി… പുണ്യം. അതാണു് സുരേഷ്ഗോപി… ഫോൺ കട്ട് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി ഞാൻ പറഞ്ഞു സുജാതയ്ക്ക് 3 പെൺ കുട്ടികളാണ് ശാരീരിക പ്രശ്‌നമുള്ള ഭർത്താവും, അവർക്കൊരു ജീവിതമാർഗ്ഗം ഉണ്ടാക്കണം.. അതിനും സഹായിക്കണം. നമുക്ക് ശരിയാക്കാം, ദുരിതമനുഭവിക്കുന്നവരോടുള്ള സമീപനം എന്നും അദ്ദേഹത്തിൻ്റേത് അത് തന്നെ… ചിലർക്ക് തോന്നിയേക്കാം എന്ത് കൊണ്ട് കൂടുതൽ ചോദിക്കാത്തതെന്ന്.

ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്.. നമുക്കും ചില ബാധ്യതയുണ്ട് അൻപതോ നൂറോ സഹായിക്കാൻ പറ്റുന്ന അനേകം പേരുണ്ട്.. അത് നൽകിയാൽ “സുരേഷ് ഗോപിയോടൊപ്പം നമ്മളും” എന്ന ഇക്വേഷൻ വരും, നമ്മളും സുരേഷ് ഗോപിയും ചേരുമ്പോൾ അനേകം പേർക്ക് തണൽ ലഭിക്കും, അതാണ് വേണ്ടത് മുഴുവൻ ഭാരവും അദ്ദേഹത്തിലേക്ക് ചെലുത്താതെ നമ്മേക്കൊണ്ടാവും വിധം, സഹായിക്കുക. സുരേഷ് ഗോപിയോടൊപ്പാം ഞാനും എന്ന് പറഞ്ഞുകൊണ്ട് 100 രൂപ അയച്ച് സുജാതയെ സഹായിക്കുക. സ്ക്രീൻ ഷോട്ട് ഇടുക. വീട് ഭംഗിയാവട്ടെ..

സുജാതയുടെ പേരിൽ ഞാൻ സുരേഷ് ഗോപിക്ക് നന്ദി പറയുന്നു, അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും സമ്പത്തും ഉണ്ടാവട്ടെ… അനേകം പേർക്ക് വേണ്ടി അങ്ങയോട് കൈ നീട്ടാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ.. എന്നാണ് അദ്ദേഹം കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *