
അതോടെ ഇനി എന്റെ സിനിമയിൽ മമ്മൂട്ടി വേണ്ട എന്ന് ഞാൻ തീരുമാനിച്ചു ! ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരമുള്ളത് കൊണ്ടാണ് അത് സംഭവിച്ചത് ! രഞ്ജി പണിക്കർ !
മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച ആളാണ് രഞ്ജി പണിക്കർ. മാസ്സ് ഡയലോഗുകൾ തിയ്യറ്ററുകൾ നിറഞ്ഞ കൈയ്യടി നേടുമ്പോൾ, തിരക്കഥാകൃത്തായ രഞ്ജി പണിക്കർ മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം നേടുകയായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ താര രാജാക്കന്മാരെ കുറിച്ച് രഞ്ജി പണിക്കർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ… താൻ അന്ന് മാധ്യമ പ്രവർത്തകൻ ആയിരുന്നു, ആ സമയം തൊട്ട് മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്..
അങ്ങനെ പല ഗോസിപ്പുകളും വാർത്തകളായി മാറുമ്പോൾ അതിനൊക്കെ മമ്മൂക്ക എന്നെ വിളിച്ച് വഴക്ക് പറയാറുണ്ട്. അത് എന്റെ ജോലി ആയതുകൊണ്ട് ഞാൻ അത് കേട്ട് നിൽക്കാതെ പ്രതികരിക്കാറും ഉണ്ടായിരുന്നു. അതെല്ലാം അങ്ങനെ ഒരു സൈഡിൽ നടക്കും. ഞാൻ ആദ്യമായി തിരക്കഥ എഴുതിയപ്പോൾ ആദ്യം അദ്ദേഹത്തിന്റെ പാദം തൊട്ടുതൊഴിത്തിട്ടാണ് തുടങ്ങിയത്. എന്നെയും അദ്ദേഹം അങ്ങനെയൊരു സഹോദരസ്നേഹത്തോടെയാണ് കാണുന്നത്. ശേഷം ഏകലവ്യന്റെ കഥ ഞാന്‍ അദ്ദേഹത്തോടാണ് ആദ്യമായി പറയുന്നത് മമ്മൂക്കയോടായിരുന്നു. പക്ഷെ ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അപ്പോള്‍ പിന്നെ മമ്മൂട്ടിയോട് ഇനി ഒരു കഥയും പറയില്ലെന്ന് വാശിയില്‍ ഞാൻ സ്വയമൊരു തീരുമാനമെടുത്തു.

അങ്ങനെ ഞാൻ എന്റെ വാശിയിൽ ഉറച്ചുനിന്നു, അങ്ങനെ ഒടുവിൽ ഷാജി കൈലാസ് എന്നോട് അക്ബർ എന്ന നിർമാതാവിന് വേണ്ടി മമ്മൂക്കയുടെ ഒരു സിനിമ ചെയ്യണം കഥ എഴുതാൻ പറഞ്ഞു. പക്ഷെ അത്യാവശ്യം നല്ല അഹങ്കാരം ഉള്ളതുകൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ല എന്ന് പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും എനിക്ക് ചെയ്യാന്‍ താല്പര്യമില്ലെന്ന് പറഞ്ഞു. ഒടുവിൽ ആ നിർമാതാവ് അമ്മ സംഘടനയെ പോയി കണ്ടു,അവിടുന്ന് എന്നെ വിളിച്ചപ്പോഴും ഞാൻ പറ്റില്ല എന്ന് പറഞ്ഞു, പറ്റില്ല നീ അത് ചെയ്തെ പറ്റു എന്ന് അവർ പറഞ്ഞു, അങ്ങനെ അത് സമ്മതിച്ചു, പക്ഷെ മമ്മൂട്ടിയോട് കഥ പറയാൻ ഞാൻ വരില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ ഒരു ദിവസം മമ്മൂട്ടി എന്നേയും ഷാജിയേും വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ബിരിയാണി തന്നു. എന്നിട്ട് കഥ പറയാന്‍ പറഞ്ഞു. പറയില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും അങ്ങനെയാണ് കിംഗ് എന്ന ചിത്രം ഉണ്ടായത് എന്നും അദ്ദേഹം പറയുന്നു.
അതുപോലെ താൻ എഴുതുന്ന കടുകട്ടി ഡയലോഗുകൾ സുരേഷ് ഗോപിയും മമ്മൂട്ടിയും പറയുന്നത് പോലെ ഒരിക്കലും അത് മോഹൻലാലിന് പറയാൻ കഴിയില്ല എന്നും മോഹന്‍ലാലിന്റെ പ്രജ എന്ന ചിത്രം ചെയ്തപ്പോൾ മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, ‘അണ്ണാ എനിക്ക് നിങ്ങള്‍ ഈ ഡയലോഗ് വായിച്ചു തരരുത്. അപ്പോൾ ഞാന്‍ ലാലിനോട് അതെന്താ എന്ന് ചോദിച്ചു. നിങ്ങള്‍ പറയുന്ന പോലെ എനിക്ക് പറയാന്‍ സാധിക്കില്ല. എനിക്ക് എന്റെ മീറ്ററിലേ ഡയലോഗ് പറയാന്‍ സാധിക്കൂ. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് എന്നും രഞ്ജി പണിക്കർ പറയുന്നു.
Leave a Reply