അതിനു ശേഷമാണ് ഞാൻ മമ്മൂട്ടിയോട് ഇനി ഒരു കഥയും പറയില്ല എന്ന തീരുമാനമെടുത്തത് ! മമ്മൂക്ക വിളിച്ചപ്പോഴും ഞാൻ ‘നോ’ എന്നാണ് പറഞ്ഞത് ! രഞ്ജി പണിക്കർ പറയുന്നു !

മലയാള സിനിമ രംഗത്തെ ഹിറ്റ് തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിൽ പെടുന്ന ഏറ്റവും ജനപ്രിയനായ തിരക്കഥാകൃത്താണ് രഞ്ജിപണിക്കർ. മസ്സായിട്ടുള്ള കടുകട്ടി ഡയലോഗുകൾ എഴുതി തിയറ്ററുകൾ ഇളക്കി മറിക്കാൻ കഴിവുള്ള അദ്ദേഹം ഇന്ന് വളരെ തിരക്കുള്ള ഒരു നടനും കൂടിയാണ്. അതുപോലെ തന്നെ മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കോമ്പോയാണ് മമ്മൂട്ടിയും രഞ്ജി പണിക്കരും. ഇരുവരും ഒന്നിച്ച കിംഗ് പോലെയുള്ള പല സിനിമകളും ഇപ്പോഴും പ്രേക്ഷകര്‍ ആഘോഷിക്കുന്നുണ്ട്.

സിനിമ രംഗത്ത് തനിക്ക് ഏറ്റവും അടുപ്പമുള്ള ആളാണ് നടൻ മമ്മൂട്ടി. അദ്ദേഹം തന്റെ ചേട്ടന്റെ സ്ഥാനത്ത് നിൽക്കുന്ന അദ്ദേഹവുമായി തനിക്ക് ഒരു ഇണക്കവും പിണക്കവുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഒരു വട്ടം പിണങ്ങിയതിന് ശേഷം മമ്മൂട്ടി സിനിമയുടെ കഥ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ തയ്യാറായില്ലെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു പത്ര പ്രവർത്തകൻ ആയിരുന്ന സമയം തൊട്ടേ ഞങ്ങൾ പരിചയക്കാരാണ്.

അന്നു മുതല്‍ പല ലൊക്കേഷനുകളില്‍ വെച്ച് ഞങ്ങള്‍ പിണങ്ങുകയും ഇണങ്ങുകയും ചെയ്തിട്ടുണ്ട്. പിണങ്ങിയാല്‍ അദ്ദേഹത്തിന് ഇണങ്ങാന്‍ ഒരു ബുദ്ധിമുട്ടുമില്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍.  അതിൽ ഈ സിനിമ ഗോസിപ്പുകൾ സജീവമായിരുന്നു. അതിൽ വരുന്ന വാർത്തകളുടെ ദേഷ്യമെല്ലാം അദ്ദേഹം എന്നോട് തീർക്കുമായിരുന്നു അന്നൊക്കെ. എന്നാൽ അതെന്റെ ജോലിയുടെ ഭാഗമായതുകൊണ്ട് അങ്ങനെ മറ്റൊരാളുടെ അവഹേളനങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ട കാര്യമില്ല എന്ന ബോധ്യം ഉള്ളത്കൊണ്ട് ഞാനും നല്ല രീതിയിൽ തിരിച്ചു പ്രതികരിക്കുകമായിരുന്നു. അതെല്ലാം അങ്ങനെ ഒരു സൈഡിൽ നടക്കും.

പക്ഷെ ഞാൻ ആദ്യമായി തിരക്കഥ എഴുതിയപ്പോൾ ആദ്യം അദ്ദേഹത്തിന്റെ പാദം തൊട്ടുതൊഴിത്തിട്ടാണ് തുടങ്ങിയത്. എന്നെയും അദ്ദേഹം അങ്ങനെയൊരു സഹോദരസ്‌നേഹത്തോടെയാണ് കാണുന്നത്. ശേഷം ഏകലവ്യന്റെ കഥ ഞാന്‍ അദ്ദേഹത്തോടാണ് ആദ്യമായി പറയുന്നത് മമ്മൂക്കയോടായിരുന്നു. പക്ഷെ ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അപ്പോള്‍ പിന്നെ മമ്മൂട്ടിയോട് ഇനി ഒരു കഥയും പറയില്ലെന്ന് വാശിയില്‍ ഞാൻ സ്വയമൊരു തീരുമാനമെടുത്തു.

അതിനുശേഷം അക്ബര്‍ എന്നൊരു നിര്‍മാതാവ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യണമെന്ന് പറഞ്ഞു വന്നു. പിന്നീട് ഷാജി കൈലാസ് എന്നോട് ചോദിച്ചു, പിന്നെ മമ്മൂട്ടി വിളിച്ചില്ലേ സിനിമ ചെയ്യുന്നില്ലേ എന്ന് ചോദിച്ചു. ഷാജി ചെയ്‌തോ എനിക്ക് അങ്ങനൊരു സിനിമ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അതിന്റെ നിർമാതാവിന് ഇതൊരു വലിയ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹത്തിന് പിടിച്ചുനിൽക്കണമെങ്കിൽ ഈ സിനിമ ചെയ്തെ പറ്റു എന്ന നിലപാട് ആയിരുന്നു. എന്നാല്‍ എനിക്ക് ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരം ഉള്ളതുകൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ല എന്ന് പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും എനിക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു.

ഒടുവിൽ ആ നിർമാതാവ് അമ്മ സംഘടനയെ പോയി കണ്ടു,അവിടുന്ന് എന്നെ വിളിച്ചപ്പോഴും ഞാൻ പറ്റില്ല എന്ന് പറഞ്ഞു, പറ്റില്ല നീ അത് ചെയ്തെ പറ്റു എന്ന് അവർ പറഞ്ഞു, അങ്ങനെ അത് സമ്മതിച്ചു, പക്ഷെ മമ്മൂട്ടിയോട് കഥ പറയാൻ ഞാൻ വരില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ ഒരു ദിവസം മമ്മൂട്ടി എന്നേയും ഷാജിയേും വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ബിരിയാണി തന്നു. എന്നിട്ട് കഥ പറയാന്‍ പറഞ്ഞു. പറയില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും അങ്ങനെയാണ് കിംഗ് എന്ന ചിത്രം ഉണ്ടായത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *