ആദ്യം അമ്മയുടെ നായകൻ, വർഷങ്ങൾക്ക് ശേഷം മകളുടെ നായകനായും അഭിനയിച്ച ഒരേഒരു നായകൻ !

മലയാള സിനിമ ലോകത്ത് പകരംവെക്കാനില്ലാത്ത താര രാജാക്കണമാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും വര്ഷങ്ങളായി സിനിമ ലോകത്ത് സജീവമായി മുൻ നിര സൂപ്പർ സ്റ്റാറുകളായി നിൽക്കുകയാണ്, വിജയ പരാജയങ്ങളുടെ നടുവിലൂടെയാണ് ഇരുവരുടെയും യാത്രകൾ. അതുപോലെ തന്നെ ഒരു നടൻ അയാളുടെ സിനിമാ ജീവിതത്തിൽ അമ്മയുടെയും മകളുടെയും നായകനായി എത്തുക എന്നത് വളരെ അപൂർവ്വമായ കാര്യമാണ്. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയർ അത്തരത്തിലൊരു അപൂർവ്വതയ്ക്കു കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരായിരുന്ന ലക്ഷ്മിയും ഐശ്വര്യ ഭാസ്‌കറുമാണ് ആ അപൂർവ്വത പങ്കിടുന്ന അമ്മയും മകളും.

ലക്ഷ്മി ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ മുൻ നിര അഭിനേത്രിയായിരുന്നു, ലക്ഷ്മിയും ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ,’ ‘നദി മുതൽ നദി വരെ,’ ‘അമേരിക്ക അമേരിക്ക, സിന്ദൂരസന്ധ്യയ്ക്ക് മൗനം, ആട്ടക്കലാശം തുടങ്ങി നിരവധി സിനിമകളിൽ ലക്ഷ്മി മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ എന്നറിയപ്പെടുന്ന ശാന്തമീന. ഐശ്വര്യ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് ‘ജാക്ക്പോട്ട്’ എന്ന ചിത്രത്തിലാണ്.

അതുപോലെ തന്നെ അതേസമയം, സിന്ദൂരസന്ധ്യയ്ക്ക് മൗനം, ആട്ടക്കലാശം എന്നീ ചിത്രങ്ങളിലാണ് മോഹൻലാലിൻറെ നായികയായി ലക്ഷ്മി എത്തിയത്. വർഷങ്ങൾക്ക് ശേഷം ലക്ഷ്മിയുടെ മകൾ ഐശ്വര്യ മോഹൽലാലിന്റെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമായ നരസിംഹത്തിലും അതുപോലെ ബട്ടർഫ്ളൈസ്, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി എത്തിയിരുന്നു.

തെന്നിന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായികയായിരുന്ന ലക്ഷ്മി ‘ചട്ടക്കാരി’ എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി മലയാളത്തിലേക്ക് എത്തിയത്. ലക്ഷ്മി ആദ്യം വിവാഹം കഴിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ എന്നൊരാളെ ആണ്. ആ ബന്ധത്തിലുള്ള മകളാണ് ഐശ്വര്യ. എന്നാൽ പിന്നീട് ആ ബന്ധം അവസാനിപ്പിച്ച ലക്ഷ്മി നടന്‍ മോഹന്‍ ശര്‍മ്മയെ വിവാഹം കഴിച്ചു. ആ ബന്ധവും വിവാഹമോചനത്തിൽ അവസാനിച്ചു. പിൽക്കാലത്ത് നടന്‍ ശിവചന്ദ്രനെയും ലക്ഷ്മി വിവാഹം കഴിച്ചിരുന്നു. അമ്മയും മകളും ഇപ്പോൾ അത്ര നല്ല ബന്ധത്തിലല്ല എന്നും ഐഷ്വര്യ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *