മമ്മൂട്ടി ഉടായിപ്പ് ആണെന്ന് അതോടെ മനസിലായി, ഇത്രയും ജാടയും അഹങ്കാരവുമുള്ള മമ്മൂട്ടി ഷൂട്ട് നടക്കുന്ന ആ ജില്ലയിൽ കണ്ടുപോകരുതെന്ന് ഞാൻ പറഞ്ഞു ! ശ്രീനിവാസൻ പറയുന്നു !
മലയാള സിനിമ രംഗത്ത് നടൻ ശ്രീനിവാസന്റെ സ്ഥാനം വളരെ വലുതാണ്, അദ്ദേഹം ഒരു നടനായും സംവിധാകനായും, നിർമ്മാതാവായും, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിമ രംഗത്ത് അദ്ദേഹം കൈവെക്കാതെ മേഖലകൾ വളരെ കുറവാണ്. ഇപ്പോൾ ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം വിശ്രമ ജീവിതത്തിലാണ്. എന്നിരുന്നാലും അഭിമുഖങ്ങളിൽ കൂടി അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്. അടുത്തയിടെ അത്തരത്തിൽ അദ്ദേഹം മോഹൻലാലിനെതിരെ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദമായി മാറിയിരുന്നു.
എന്നാൽ ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചാണ് ശ്രീനിവാസന്‍ സംസാരിച്ചത്. ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. അതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ശ്രീനിവാസന്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, കഥ പറയുമ്പോള്‍ ഞാനും മുകേഷും കൂടെ നിര്‍മ്മിച്ച സിനിമയായിരുന്നു. കഥ നേരത്തെ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. അഡ്വാന്‍സ് നല്‍കാന്‍ ഞാനും മുകേഷും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. പക്ഷെ നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ അഡ്വാന്‍സ് വാങ്ങില്ല. ആ കാശ് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂവെന്ന് അപ്പോൾ മമ്മൂട്ടി പറഞ്ഞു.
ഞങ്ങൾ അത് ശെരിയല്ല എന്ന് പറഞ്ഞെങ്കിലും അദ്ദേഹം അത് സമ്മതിച്ചില്ല, നിങ്ങള്‍ എനിക്ക് തരണ്ട, നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങില്ല എന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഓവര്‍സീസ് റൈറ്റ്‌സ് എഴുതട്ടെ എന്ന് ചോദിച്ചു. അത് നിങ്ങള്‍ക്ക് ഞാന്‍ നല്ല വിലയ്ക്ക് വിറ്റു തരാം, പക്ഷെ നിങ്ങളുടെ ഒരു പൈസയും എനിക്ക് വേണ്ട എന്ന് പറഞ്ഞു. അങ്ങനെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞ് തൊടുപുഴയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ മേക്കപ്പ് മാന്‍ ജോര്‍ജിനെ വിളിച്ചപ്പോള്‍ മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചില്ല എന്നാണല്ലോ സാര്‍ പറഞ്ഞത് എന്ന് ചോദിച്ചു. മറ്റു കാര്യങ്ങള്‍ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഷൂട്ടിംഗ് തുടങ്ങിപ്പോയി. മമ്മൂട്ടിയുടെ ഏഴ് ദിവസം വേണം.
ഞാന്‍ അങ്ങനെ മുകേഷിനെ വിളിച്ചു. ഒന്ന് നേരിട്ട് പോയി ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ മുകേഷ് പോയി. നിങ്ങള്‍ ഏഴല്ലല്ലോ മൂന്ന് ദിവസം മതി എന്നാണല്ലോ പറഞ്ഞതെന്ന് മമ്മൂട്ടി ചോദിച്ചു. അല്ല കള്ളം പറയുകയാണ് ഞങ്ങൾ ഏഴ് ദിവസം എന്നാണ് പറഞ്ഞത്. അപ്പോഴേ മമ്മൂട്ടി ഉടായിപ്പ് ആണെന്ന് മനസിലായി, ഏഴ് ദിവസം തന്നെയാണെന്ന് മുകേഷ് പറഞ്ഞു. അങ്ങനെ ഏഴ് ദിവസം ആണെങ്കില്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് മാറുമെന്ന് പറഞ്ഞു. ഞാന്‍ ഇക്കാര്യം ഇന്നസെന്റിനോട് പറഞ്ഞു. അവനോട് പോകാന്‍ പറ, മോഹന്‍ലാലിനെ വിളിക്കൂ എന്ന് ഇന്നസെന്റ് പറഞ്ഞു. എന്റെ കുഴപ്പം അതല്ല. ഇങ്ങനെ ഒരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം. എന്നാലേ ആളുകള്‍ക്ക് ഫീല്‍ ചെയ്യൂ.
അയാളെ പോലെ തന്നെ ആ കഥാപാത്രവും ജാഡയും അഹങ്കാരവുമൊക്കെയുള്ള ആളു തന്നെയായിരിക്കണം. അങ്ങനെ ഷൂട്ട് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ശേഷം ഞാൻ മമ്മൂട്ടിയെ വിളിച്ചു. നിങ്ങള്‍ ഇതുവരെ നമുക്കൊക്കെ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ ഈ പടത്തിലേക്ക് അഭിനയിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുകയോ അതിനായി ഇങ്ങോട്ട് വരികയോ വേണ്ട, ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ ആ ജില്ലയില്‍ പോലും നിങ്ങള്‍ ഉണ്ടാകരുത് എന്ന് പറഞ്ഞ് താന്‍ ഫോണ്‍ വിളിച്ചു. ഉടൻ തന്നെ മമ്മൂട്ടി തിരികെ വിളിച്ചതിന് കണക്കില്ല.കാരണം ഇ കാര്യം നാട്ടില്‍ പാട്ടായാല്‍ ഇമേജിനെ ബാധിക്കുമോ എന്ന് കരുതിയാണ് തിരിച്ച് വിളിച്ചത്. ഒടുവില്‍ മമ്മൂട്ടി മുകേഷിനെ വിളിച്ച് എനിക്ക് പൈസ വേണ്ട, എത്ര ദിവസം വേണമെങ്കിലും വന്ന് അഭിനയിക്കാമെന്ന് പറഞ്ഞു എന്നും ശ്രീനിവാസൻ പറയുന്നു.
Leave a Reply