അതൊന്നും ഒരിക്കലും മോഹൻലാലിനെ കൊണ്ട് പറ്റില്ല ! മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി സാധിക്കും ! രണ്‍ജി പണിക്കരുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു !

മലയാള സിനിമയുടെ ഹിറ്റ് തിരക്കഥാകൃത്താണ് രഞ്ജിപണിക്കർ അദ്ദേഹം ഇന്നൊരു മികച്ച അഭിനേതാവ് കൂടിയാണ്. സുരേഷ് ഗോപി രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ നമുക്ക് ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് ലഭിച്ചിട്ടുണ്ട്. തീപ്പൊരി ഡയലോഗുകളിലൂടെ പ്രേക്ഷകനെ ഹരംകൊള്ളിച്ച എഴുത്തുകാരനാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടിയും സുരേഷ്‌ഗോപിയും സിനിമകളിൽ കയ്യടിവാങ്ങിയ ഓരോ ഡയലോടുകൾക്ക് പിന്നിലും രഞ്ജി പണിക്കർ എന്ന മികച്ച എഴുത്തുകാരന്റെ കഴിയവയിരുന്നു.

എന്നാൽ ഇപ്പോൾ രഞ്ജിപണിക്കർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമകളിൽ ഒന്നായ കിങ്ങിലെ മമ്മൂട്ടിയും കമ്മിഷണറിലെ സുരേഷ് ഗോപിയും രഞ്ജി പണിക്കറുടെ സംഭാവനകളാണ്. എന്നാൽ  താന്‍ എഴുതുന്ന ഈ തീപ്പൊരി ഡയലോഗുകള്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമാണ് ഏറ്റവും നന്നായി വഴങ്ങുന്നതെന്ന് രഞ്ജി പണിക്കര്‍ പറയുന്നത്,  എന്നാല്‍ മോഹന്‍ലാലിന് താന്‍ എഴുതുന്ന ഡയലോഗുകള്‍ അത്ര പെട്ടന്ന് വഴങ്ങില്ലെന്നും അദ്ദേഹം പറയുന്നു.

മോഹൽലാലിന്റെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു  ‘പ്രജ’ ഈ ചിത്രം ചെയ്യുമ്പോൾ  മോഹന്‍ലാല്‍ എന്നോട്  പറഞ്ഞു, ‘അണ്ണാ എനിക്ക് നിങ്ങള്‍ ഡയലോഗ് വായിച്ചു തരരുത്. അപ്പോൾ ഞാന്‍ ലാലിനോട് അതെന്താ എന്ന് ചോദിച്ചു. നിങ്ങള്‍ പറയുന്ന പോലെ എനിക്ക് പറയാന്‍ സാധിക്കില്ല. എനിക്ക് എന്റെ മീറ്ററിലേ ഡയലോഗ് പറയാന്‍ സാധിക്കൂ. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.  ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പഞ്ച് മാറിപോകുമെന്ന് ഞാന്‍ മോഹന്‍ലാലിനോട് തിരിച്ചു  പറഞ്ഞു. പക്ഷെ അത് തനിക്ക് സാധിക്കില്ല എന്ന രീതിയിൽ തന്നെ ലാൽ ഉറച്ചു നിന്നുയെന്നും രഞ്ജി പണിക്കർ പറയുന്നു. ഞാന്‍ എഴുതുന്ന ഡയലോഗുകളുടെ മീറ്റര്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി വഴങ്ങും. മോഹന്‍ലാലിന് ആ മീറ്ററില്ല. മോഹന്‍ലാല്‍ ഏറ്റവും ഭംഗിയായിട്ട് പറയുന്നത് രഞ്ജിത്ത് എഴുതുന്ന ഡയലോഗുകള്‍ ആണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ പറയുന്നു.

അതുപോലോ സുരേഷ് ഗോപിയുടെ പത്രം എന്ന സിനിമ റിലീസ് ചെയ്യിക്കാൻ താൻ ഒരുപാട് പെടാപാട് പെട്ടിട്ടുണ്ട് എന്നും രഞ്ജി പറയുന്നു. പത്രം എന്ന സിനിമ ആദ്യം  കേരളത്തിൽ സെൻസർ ചെയ്യ്തില്ല. സിനിമ കണ്ടിട്ട് സെൻസർ ബോർഡിലുള്ള അംഗങ്ങൾ എല്ലാം എഴുനേറ്റുപോയി. ഞാൻ അവരെ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു, ഞാൻ ഇത്  ഫീസ് കെട്ടിയിട്ടാണ് സെൻസറിനു നൽകിയത്. നിങ്ങൾ  എന്തെങ്കിലും പറഞ്ഞിട്ട് പോകണം. പ്രമോദ് മഹാദേവന്റ അടുത്ത് ഞാൻ ഈ വിവരം ഞാൻ പറഞ്ഞു. മാധ്യമങ്ങൾ എന്തിനാണ് ഈ ചിത്രത്തിനെതിരെ തിരിഞ്ഞു നിന്നിരുന്നത് എന്നെനിക്ക് അറിയില്ല.ഒടുവിൽ പ്രമോദ് മഹാദേവനോട് ഞാൻ പറഞ്ഞു.. ഇന്നത്തെ ഇ ദിവസം തന്നെ സിനിമ സെൻസറിങ് കഴിഞ്ഞ സെര്ടിഫിക്കറ്റ്  എന്റെ ടേബിളിനുമുകളിൽ എത്തിയിരിക്കണമെന്ന്. ആ ഒരൊറ്റ കാര്യം കൊട് മാത്രമാണ് പത്രം സിനിമ പുറം ലോകം കണ്ടത് എന്നാണ് രഞ്ജി പണിക്കർ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *