‘മക്കൾ ഒരു പാരയാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല’ ! മക്കൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് രഞ്ജി പണിക്കർ പറയുന്നു !

രഞ്ജി പണിക്കർ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ തീപ്പൊരി ഡയലോഗുകളാണ് ഓർമ വരുന്നത്, ഒരു നടനായും, സംവിധായകനായും, തിരക്കഥാകൃത്തായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് രഞ്ജി പണിക്കർ. ഇത് കൂടത്തെ അദ്ദേഹം ഒരു പത്ര പ്രവർത്തകനും കവിയുമാണ്. ആക്ഷൻ സിനിമയിൽ നമ്മൾ കയ്യടിച്ച് രസിച്ച എത്രയോ ഡയലോഗുകൾ, അവയുടെയെല്ലാം പിറകിൽ ഇദ്ദേഹത്തെ പോലെ നിരവധി പ്രതിഭകളുടെ കയ്യൊപ്പുകൾ പതിഞ്ഞിട്ടുണ്ട്. സൂപ്പർ താരങ്ങൾ അണിനിരന്ന തലസ്ഥാനം, ലേലം, കിംഗ്, പത്രം, മാഫിയ, പ്രജ എന്നിങ്ങനെയുള്ള മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങൾ ഇന്നും അത് നമ്മളെ ത്രസിപ്പിക്കുന്നു.

ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം മികച്ചതാക്കിയിരുന്നു. യുവ നായകന്മാരുടെ ന്യൂജെൻ അച്ഛനായി കയ്യടിനേടിയ ആളാണ് രഞ്ജി പണിക്കർ. ഇപ്പോഴും അദ്ദേഹം എഴുത്തിലും അഭിനയത്തിലും വളരെ സജീവമാണ്. ഏറെ നാലത്ത് ഇടവേളക്ക് ശേഷം സുരേഷ് ഗോപി മാസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാവൽ’ ആണ് രഞ്ജിയുടെ പുതിയ പ്രോജക്ട്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സിനിമയിൽ എത്തിയിരുന്നു. എന്നാൽ അടുത്തിടെ നൽകിയ അഭമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

മക്കൾ തനിക്കൊരു പാരയാണ് എന്നാണ് അദ്ദേഹം പറയുന്നത്. മക്കൾ സിനിമയിലേക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് സിനിമ മേഖലയുടെ അപടകടത്തെക്കുറിച്ചാണെന്നും,  പല തരത്തിലും അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നും വളരെ ഇന്‍സെക്വര്‍ ആയ ഇടമാണെന്നുമൊക്ക താൻ അവരോട് പറഞ്ഞിരുന്നു എന്നും രഞ്ജി പറയുന്നു.  നിതിന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ തന്നെ എന്റെ സഹസംവിധായകനായി നില്‍ക്കണം എന്ന് ആഗ്രഹം പറഞ്ഞിരുന്നു. അവന്റെ അമ്മയുടെ തന്നെ ശുപാര്‍ശ വഴിയാണ് നിതിന്‍ എന്റെ സിനിമയിലേക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വന്നത്.

രണ്ടുപേരും വിദേശത്താണ് പഠനം പൂർത്തിയാക്കിയത്, അപ്പോൾ ഞാൻ കരുതി ഇവന്മാര്‍ അവിടെ എങ്ങാനും പോയി വല്ല മദാമ്മമാരെയും കെട്ടി അവിടെയെങ്ങാനും സുഖമായി ജീവിക്കുമെന്ന്. എന്നാൽ അതൊന്നും സംഭവിച്ചില്ല പഠിത്തം എല്ലാം കഴിഞ്ഞ് രണ്ടും എനിക്ക്  ഒരു പാരയായി വരുമെന്ന് ഞാൻ ചിന്തിച്ചില്ല. അല്ല അവരെയും കുറ്റം പറയാൻ പറ്റില്ല  ഇവന്മാർ  കുട്ടിക്കാലം മുതല്‍ കണ്ടിരിക്കുന്നത് സിനിമയാണ്. സിനിമയുമായി ബന്ധപ്പെട്ട ആളുകളെയാണ്, എങ്ങനെ നോയ്‌ക്കിയാലും  അവര്‍ വളര്‍ന്ന ലോകം സിനിമയുടേത് തന്നെയാണ്. സ്വാഭാവികകയും അവർ  സിനിമയിലേക്ക് വന്നപ്പോള്‍ ഞാൻ അതിന്റെ അപകടങ്ങളെക്കുറിച്ച് പറഞ്ഞിരിന്നു. കാരണം ഇതൊരു സേഫ് ആയ ഇടമല്ല എന്ന് അവർ  മനസിലാക്കണം എന്ന് എനിക്കുണ്ടയിരുന്നു എന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ കസബ സംവിധാനം ചെയ്തത് നിതിൻ രഞ്ജിപണിക്കർ ആയിരുന്നു. ഇനി സുരേഷ് ഗോപിയുടെ ‘കാവൽ’ സംവിധാനം ചെയ്യുന്നതും നിതിൻ തന്നെയാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *