രതീഷ് ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും ആ കുടുംബത്തിന് ഈ അവസ്ഥ വരില്ലായിരുന്നു ! തനറെ സുഹൃത്തിന്റെ കുടുംബം ദുരിതത്തിൽ എന്ന് അറിഞ്ഞ നിമിഷം സുരേഷ് ഗോപി ചെയ്തത് !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനംരിൽ ഒരാളാണ് രതീഷ്, നായകനായും, സഹ നടനായും, വില്ലനായും ഒരുപാട് കഥാപത്രങ്ങൾ മലയാള സിനിമയിൽ തകർത്ത് അഭിനയിച്ച പ്രതിഭ, ആലപ്പുഴയിലെ കലവൂരിൽ പുത്തൻപുരയിൽ രാജഗോപാൽ പത്മാവതിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഷേർളി, ലൈല എന്നീ സഹോദരിമാർ രതീഷിനുണ്ട്. കൊല്ലം ശ്രീനാരായണ കോളേജിലും ചേർത്തല എസ്.എൻ കോളേജിലും വിദ്യാഭ്യാസം. ജയന്റെ വിയോഗ ശേഷം മലയാള സിനിമയുടെ തുടിപ്പ് രതീഷ് ആയിരുന്നു. 1977-ൽ പുറത്തിറങ്ങിയ വേഴാമ്പൽ എന്ന സിനിമയിലൂടെയാണ് രതീഷ് സിനിമ രംഗത്ത് എത്തുന്നത്. 88 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്, പിന്നീടാണ് അത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സാമ്രാജ്യമായി മാറിയത്.
ശേഷം അദ്ദേഹം സിനിമ രംഗത്ത് നിന്ന് നാലു വർഷത്തോളം മാറി നിന്നിരുന്നു. ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.സിനിമ കൂടാതെ അദ്ദേഹം സീരിയൽ രംഗത്തും വളരെ സജീവമായിരുന്നു. കൂടാതെ അദ്ദേഹം ഒരു നിർമാതാവ് കൂടിയായിരുന്നു. 2002 ഡിസംബർ 23-ന് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു. ഭാര്യ ഡയാന മുൻ മന്ത്രി എം.കെ. ഹേമചന്ദ്രന്റെ മകളായിരുന്നു. ഇവർക്ക് നാല് മക്കളാണ് ഉള്ളത്, പാർവ്വതി രതീഷ് , പത്മരാജ് രതീഷ്, പത്മ രതീഷ്, പ്രണവ്, എന്നാൽ രതീഷിന്റെ ഭാര്യ ഡയാനയും 2014 ൽ യാത്രയായി.
നാല് മക്കളിൽ മൂത്ത മകൾ പാർവതി, കുഞ്ചാക്കോ ബോബൻ നായകനായ മധുര നാരങ്ങാ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. കൂടാതെ മകൻ പദ്മരാജൂം സിനിമയിൽ വില്ലനായും നായകനായും ഇപ്പോൾ സജീവമാണ്, എന്നാൽ രതീഷിന്റെ വിയോഗ ശേഷം ഈ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. എന്നാൽ ആ കുടുംബത്തെ ഒരു വിധം അതിൽ നിന്നും കരകയറാൻ സഹായിച്ചത് നമ്മുടെ പ്രിയങ്കരനായ സുരേഷ് ഗോപിയാണ്, ഭീമമായ കട ബാധ്യത കാരണം ആ കുടുംബത്തെ തേനിയിലെ ഒരു കൗണ്ടർ തടഞ്ഞു വെച്ചിരിക്കുകയാണ് എന്നറിഞ്ഞ നിമിഷം തന്നെ അവിടേക്ക് പോകുകയും അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ആ കുടുംബത്തിന്റെ ബാധ്യതകൾ മുഴുവൻ തീർത്തു.
അതുകൊണ്ടും തീരുന്നില്ല അവർക്ക് പുതു ജീവിതവും ആ മനുഷ്യൻ ഒരുക്കി നൽകി. ആ കുടുംബത്തിന് തിരുവനന്തപുരത്ത് സ്ഥിരതാമസത്തിന് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ്. കൂടാതെ കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്‍റെ സ്ഥാനത്തു നിന്ന് ആ വലിയ മനസുള്ള മനുഷ്യൻ നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, രതീഷിന്റെ മകളെ സ്വന്തം മകളെപ്പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ മൂത്ത മകൾ പാർവതിയുടെ വിവാഹത്തിന് നല്കിയത് 100 പവൻ സ്വർണ്ണം. ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലതു മാത്രമാണ്……
Leave a Reply