
വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ഇത് പറയില്ല ! നേരിൽ കണ്ട ആളാണ് ഞാൻ, അതിലിൽ വലുതൊന്നുമല്ലല്ലോ ! സുരേഷ് ഗോപിയെ കുറിച്ച് മേജർ രവി !
സുരേഷ് ഗോപി എന്ന നടൻ നമ്മളുടെ ഒരു വികാരമാണ്, പോലീസ് വേഷത്തിൽ എത്തി കടുകട്ടി ഡയലോഗുകൾ പറഞ്ഞ് നമ്മളെ കോൾമയിർ കൊള്ളിക്കുന്ന മാസ്സ് പ്രകടനങ്ങൾ മലയാളികൾക്ക് എത്ര കണ്ടാലും മതിവരില്ല, ഇപ്പോഴും കമ്മീഷണറും, ഭാരത് ചന്ദ്രനും, ജോസഫ് പുന്നേക്കാടനെയും ഒക്കെ സ്‌ക്രീനിൽ കാണുമ്പോൾ അറിയാതെ നമ്മൾ കൈയടിച്ചുപോകും, അതാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. എന്നാൽ ഈ സൂപ്പർ സ്റ്റാർ പദവി സിനിമയിൽ മാത്രമല്ല ജയദാർഥ ജീവിതത്തിലും അദ്ദേഹം അതാണ് എന്ന് പലപ്പോഴും തെളിയിപ്പിച്ചിട്ടുണ്ട്.
അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ മലയാള സിനിമയിൽ മറ്റൊരു നടനും ചെയ്യുന്നില്ല, അത് പക്ഷെ അദ്ദേഹം കൊട്ടിഘോഷിക്കാത്തത് കൊണ്ട് പുറംലോകം അറിയുന്നില്ല എന്നതാണ് സത്യം, എന്നാൽ സുരേഷ് ഗോപിയെ കുറിച്ച് മേജർ രവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്, മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ്.

തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സ്വന്തം കാശു മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും രവി പറയുന്നു. അങ്ങനെ ഉള്ള ആ മനുഷ്യനെ കുറിച്ച് പല ട്രോളുകളും, പരിഹാസങ്ങളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ ആണ്. ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, അവർ ചെയ്യാത്തത് പോലും സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്. അഭിനയിക്കാൻ പോയാൽ എനിക്കിത്ര വേണമെന്ന് ബാർഗയിൻ ചെയ്യും, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ.
എന്നാൽ ഇതെല്ലം കണ്ടറിഞ്ഞ ശേഷം ഞാൻ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്ത് പറയുന്നില്ല എന്ന്.. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് എന്നെ പോലെയുള്ള പട്ടാളക്കാർ കാണാൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അതുപോലെ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞുകൊണ്ട് സംവിധയകാൻ ആലപ്പി അഷറഫും രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ, എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.
Leave a Reply