എന്റെ അടുത്ത യാത്ര ലക്ഷ്വദ്വീപിലേക്ക് ! ‘ഇത് മാലിയല്ല, നിങ്ങള്‍ എത്ര അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം വളരും’; ലക്ഷദ്വീപിലേക്ക് സഞ്ചാരികളെ ക്ഷണിച്ച്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്വദ്വീപ് യാത്രയുമായി ബന്ധപെട്ട് വലിയ വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ലക്ഷദ്വീപിന്‍റെ മനോഹാരിതയും ശാന്തതയും പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങൾ മോദി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപിൽ വെച്ച് സ്നോർക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നു’’, എന്നും മോദി എക്സിൽ കുറിച്ചിരുന്നു. എന്നാൽ മറ്റു യാതൊരു പ്രകോപനവും ഇല്ലാതെ ഈ ചിത്രങ്ങളുടെ പേരിൽ മാലിദ്വീപ് സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരെ വ്യാപകമായ വിമർശനം ഉന്നയിക്കുകയായിരുന്നു.
ഇപ്പോൾ ബീച്ച് ട്യൂറിടത്തിൽ ഏറ്റവും അധികം മുന്നിൽ നിൽക്കുന്ന മാലിദ്വീപിനെ ഇന്ത്യ ലക്ഷ്യമിടുന്നതായി ആരോപിച്ച് പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മുതിർന്ന മന്ത്രി അബ്ദുള്ള മഹ്സൂം മജീദാണ് പുതിയ പ്രശ്നങ്ങൾക്ക് പ്രധാനമായും തുടക്കം കുറിച്ചത്. ശേഷം മാലിദ്വീപ് സർക്കാരിലെ മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇന്ത്യക്കെതിരെ നിന്ദ്യവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. മോദിയെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളെയും ഉന്നം വെച്ചായിരുന്നു അവരുടെ വാക്കുകൾ.
ഇതിനെതിരെ പ്രതിഷേധം അറിയിച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു, മലയാളത്തിൽ നിന്നും നടി ശ്വേതാ മേനോൻ, നടി രജന നാരായണൻ കുട്ടി നടൻ ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപേർ തങ്ങൾ ഇനി ലക്ഷ്വദ്വീപിലേക്ക് യാത്ര പോകാൻ പോകുകയാണ്, കൂടുതൽ പേരും വിദേശത്തേക്ക് പോകാതെ നമ്മുടെ ലക്ഷ്വദ്വീപിലേക്ക് വരണമെന്നും താരങ്ങൾ ആരാധകരോട് അപേക്ഷിച്ചു. ഞങ്ങള്‍ വസുധൈവ കുടുംബകം എന്നതില്‍ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഒറ്റ കുടുംബമായി കാണുന്നു. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ കാര്യം വരുമ്ബോള്‍, ഞാൻ വളരെ വൈകാരികമാകും.
ഞാൻ ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ മകളാണ്, അതിനാല്‍ എന്റെ രാജ്യത്തില്‍ അഭിമാനം കൊള്ളുന്നു. നിങ്ങള്‍ എത്ര അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം വളരും. അതുകൊണ്ട് ഞങ്ങളുടെ രാജ്യത്തെയേും ഇവിടത്തെ ദ്വീപുകളും അതുപോലെയുള്ള മനോഹരമായ സ്ഥലങ്ങളും ആസ്വദിക്കൂ. കൂടാതെ ഇന്ത്യൻ ദ്വീപുകളെ ആസ്വദിച്ച് നമ്മുടെ രാജ്യത്തിലെ ലോക്കല്‍ ടൂറിസത്തെ പിന്തുണക്കാൻ അഭ്യര്‍ഥിക്കുന്നു. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ ഞാൻ ഏറെ അഭിമാനക്കൊള്ളുന്നു’ എന്നും ശ്വേതാ കുറിച്ചപ്പോൾ എന്റെ അടുത്ത യാത്ര ലക്ഷ്വദ്വീപിലേക്ക് ആണെന്നാണ് രചനയും ഉണ്ണിയും പങ്കുവെച്ചത്.
Leave a Reply