ആഡംബര വിവാഹ സൽക്കാരം ഒഴിവാക്കി ആ തുകകൊണ്ട് 22 പേരുടെ വിവാഹം നടത്തി നടി റെബ മോണിക്ക ജോണും കുടുംബവും ! കൈയ്യടിച്ച് ആരാധകർ !

നമുക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് റെബ മോണിക്ക, ‘മിടുക്കി’ എന്ന  റിയാലിറ്റി ഷോയിൽകൂടിയാണ് റെബ മലയാളികൾക്ക് പ്രിയങ്കരിയായത്. ശേഷം ജേക്കബിന്റെ സ്വാഗർഗ്ഗരാജ്യം എന്ന ചിത്രത്തിൽകൂടി നിവിൻപോളിയുടെ നായികയായി എത്തിയതോടെ നടിയെ തേടി കൂടുതൽ അവസരങ്ങൾ എത്തി. ശേഷം ഇന്ന് സൗത്തിന്ത്യ അറിയെപ്പെടുന്ന പ്രശസ്ത നടിയായി മാറിക്കഴിഞ്ഞു, ഒപ്പം കല്യാൺ ജ്യുവലറിയുടെ പരസ്യത്തിലും തിളങ്ങി നിൽക്കുന്ന ആളാണ് റെബ.

അടുത്തിടെയായിരുന്നു റെബയുടെയും ജോയ്മോന്റെയും വിവാഹം നടന്നത്. ഇപ്പോഴിതാ ഇവർ ചെയ്ത് ഒരു സൽപ്രവർത്തിയാണ് സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇവരുടെ വിവാഹ സല്‍ക്കാരവേദിയില്‍ മറ്റ് ഇരുപത്തിരണ്ടു  പേരുടെകൂടി വിവാഹം നടത്തി മറ്റുള്ളവർക്ക് മാതൃകയായി കയ്യടിനേടിയത്. റെബയുടെ ഭര്‍തൃ കുടുംബമാണ് ഇതിന്റെ പിന്നിൽ.  വിവാഹ സല്‍ക്കാര വേദി ഒരു സമൂഹവിവാഹത്തിന്‍റെ വേദി കൂടിയാക്കി മാറ്റിയത്. വയനാട് മാനന്തവാടി സ്വദേശിയും ദുബൈയില്‍ ഉദ്യോഗസ്ഥനുമായ ജോയ്മോന്‍ ജോസഫുമായുള്ള റെബയുടെ വിവാഹം ജനുവരി 10ന് ബംഗളൂരുവില്‍ വച്ചായിരുന്നു നടന്നിരുന്നത് . മാര്‍ച്ച് 27ന് ആണ് വിവാഹ സല്‍ക്കാരവും ഒപ്പം സമൂഹ വിവാഹമേളയും നടന്നത്. മാനന്തവാടി സെന്‍റ് പാട്രിക് സ്കൂള്‍ ആയിരുന്നു ചടങ് നടന്നിരുന്നത്.

നടിയുടെ ഭർത്താവ് ജോയ്മോന്റെ മാതാപിതാക്കളായ ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ്  എന്നിവരാണ് ഈ തീരുമാനത്തിന് പിന്നിൽ, മകന്‍റെ വിവാഹച്ചെലവ് ചുരുക്കി ആ പണം ഉപയോഗിച്ച് സമൂഹവിവാഹം സംഘടിപ്പിക്കുക എന്ന തങ്ങളുടെ ആഗ്രഹം മകനോടും മരുമകളോടും അവര്‍ അറിയിക്കുകയായിരുന്നു. ഇരുവരും പിന്തുണച്ചതോടെ ജനപ്രതിനിധികളുടെയും മറ്റും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.

ഇതിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് സ്ത്രീധനത്തിനെതിരായ സന്ദേശമാണെന്നും, ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന വലിയൊരു വിപത്താണ് സ്ത്രീധനം. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ ഒരു പ്രചോദനമാവാന്‍ വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. തങ്ങളുടെ വിവാഹ സല്‍ക്കാരം ഇത്തരമൊരു വേദിയില്‍ നടന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെബയും ജോയ്മോനും പറഞ്ഞു. ജീവകാരുണ്യ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്പന്ദനം എന്ന സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്. വിവിധ ജാതി, മത വിഭാഗങ്ങളില്‍ പെട്ട 22 പേരുടെ വിവാഹമാണ് ഒരേ വേദിയില്‍ നടന്നത്. വധൂവരന്മാര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രവും ഒപ്പം 2500 പേര്‍ക്ക് വിരുന്നും ഒരുക്കിയിരുന്നു.  ഇവരുടെ ഈ പ്രവർത്തി മറ്റുള്ളവർക്കും ഒരു മാതൃക ആകട്ടെ എന്നുമാണ് ആരാധകർ ഒരുപോലെ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *