
എനിക്ക് പകരം ശോഭന മതിയെന്ന മതി എന്ന നിലപാടിൽ ആയിരുന്നു മോഹൻലാൽ ! ആരുടേയും ഔദാര്യമായിരുന്നില്ല ! രേവതി
ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ തന്നെ ക്രഷ് ആയിരുന്നു രേവതി. ബോളിവുഡിൽ വരെ തിളങ്ങിന് നിന്ന സമയത്തും മികച്ച മലയാള സിനിമയുടെ ഭാഗമാകാൻ രേവതിക്ക് കഴിഞ്ഞിരുന്നു. കൂടാതെ പ്രഗത്ഭരായ സംവിധായകരോടൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യവും അതുപോലെ എല്ലാ ഭാഷകളിലും ഹിറ്റുകൾ ഉണ്ടാക്കാനും കഴിഞ്ഞ അപൂർവം നായികമാരിൽ ഒരാളാണ് രേവതി. മലയാളികൾക്ക് രേവതിയെ എന്നും ഓർത്തിരിക്കാൻ കിലുക്കവും ദേവാസുരവും ധാരാളമാണ്. അതുപോലെ തന്നെ വരവേൽപ്പ്, അഗ്നിദേവൻ, കാറ്റത്തെ കിളിക്കൂട്, മൂന്നാം മുറ, മായാമയൂരം തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.
രേവതിയും മോഹൻലാലും നമ്മുടെ ഇഷ്ട താര ജോഡികൾ ആണെങ്കിലും അടുത്തിടെ സംഘടനാപരമായി മോഹൻലാലുമായി രേവതിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അടുത്തിടെ രേവതി ദേവാസുരം സിനിമയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മോഹൻലാലാണ് ഈ കഥാപാത്രത്തിനായി രേവതിയെ റെക്കമെന്റ് ചെയ്തത് എന്നും, എന്നാൽ അത്തരം ഒരു അവസരം തനിക്ക് വാങ്ങി തന്നതിന് മോഹൻലാലിനോട് നന്ദി പറഞ്ഞില്ല എന്ന രീതിയിൽ വാർത്തകൾ ശ്രദ്ധ നേടിയിരുന്നു.

പക്ഷെ അത് തീർത്തും തെറ്റായ ഒരു വാർത്തയാണ്, എനിക്ക് വേണ്ടി ആരും ശുപാർശ ചെയ്തിട്ടല്ല ആ കഥാപാത്രം തന്നെ തേടി വന്നത് എന്നും പ്രത്യേകിച്ച് അത് ഒരിക്കലും ലാലിൻറെ ഔദാര്യം ആയിരുന്നില്ല . മറിച്ച് അന്ന് ലാൽ ശുപാർശ ചെയ്തതും വാശി പിടിച്ചതും മറ്റു രണ്ടു നായികമാർക്ക് വേണ്ടിയാണ് , അത് ശോഭനയും, ഭാനുപ്രിയയും ആയിരുന്നു. കാരണം അവർ ഇരുവരും പ്രൊഫെഷണൽ നർത്തകിമാരായിരുന്നു എന്നതായിരുന്നു. പക്ഷെ ഐ വി ശശി സാറാണ് ആ കഥാപാത്രമായി ഞാൻ തന്നെ മതിയെന്ന് തീരുമാനിക്കുന്നത്. അതെ സമയം നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോൽവിക്ക് കാരണമാകുന്ന ഭാനുമതിയായി ഞൻ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാൻ ഭാനുമതിയാകാൻ കാരണമായത്.
ദേവാസുരം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. നീലകണ്ഠൻ എന്ന ആഭാസന്റെ മുന്നിൽ നൃത്തം ചെയ്യണം എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ മറ്റൊരാളായി മാറുകയായിരുന്നു. ഒരു സ്ത്രീയോടും ചെയ്യാൻ കഴിയുന്ന അത്രയും ക്രൂരത, ദൈവ തുല്യം കാണേണ്ട കലയെ അപമാനിച്ച നീലകണ്ഠൻ എന്ന ആഭാസന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയാണ് ആ ചിലങ്ക അഴിച്ച് അയാളുടെ മുഖത്ത് വലിച്ചെറിഞ്ഞ രംഗം. അമിത ആവേശത്തിൽ അമിതാഭിനയത്തിൽ വഴുതി വീഴുമോ. ആ രംഗം എന്റെ കയ്യിൽ നിന്നും പോകുമോ എന്നൊരു ഭയം എനിക്ക് ഉണ്ടായിരുന്നു എന്നും രേവതി പറയുന്നു. അത്രയും ഉൾക്കൊണ്ടാണ് അതിലെ ഓരോ രംഗവും താൻ ചെയ്തിട്ടുള്ളത് എന്നും രേവതി ഓർക്കുന്നു.
.
Leave a Reply